കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന്റെ നട്ടെല്ലൊടിയും... രക്ഷപ്പെടുക രണ്ട് രാജ്യങ്ങള്‍ മാത്രം, യുഎന്‍ മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസ് ലോകവ്യാപകമായി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയുമെന്ന് സംഘടന പറയുന്നു. രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഈ തകര്‍ച്ചയെ അതിജീവിക്കുകയെന്നും യുഎന്‍ പറയുന്നു. ഈ രണ്ട് രാജ്യങ്ങള്‍ ജനസംഖ്യാ അനുപാതത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ചൈനയും ഇന്ത്യയുമാണ്.

ഇന്ത്യയില്‍ വളരെ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതും ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ സാധാരണ അവസ്ഥയിലേക്ക് വന്നതുമാണ് ഇപ്പോഴത്തെ പ്രവചനത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പക്ഷേ നിലവിലെ അവസ്ഥയില്‍ ഇരുരാജ്യങ്ങളുടെയും വളര്‍ച്ചാ നിരക്ക് കാര്യമായി ഇടിയുമെന്ന സൂചനയാണ് ലോകബാങ്കും വ്യാപാര സംഘടനകളും നല്‍കുന്നത്.ട

ലോകത്തിന്റെ നട്ടെല്ലൊടിയും

ലോകത്തിന്റെ നട്ടെല്ലൊടിയും

ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാവുകയെന്ന് ഇവര്‍ പറയുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊറോണ വൈറസ് തള്ളിയിടും. വികസന, വികസ്വര രാജ്യങ്ങളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക. ലോകത്തെ മൂന്നില്‍ രണ്ട് ഭാഗം ജനസംഖ്യയും ഇതിന്റെ ചൂടറിയുമെന്നും ഐക്യരാഷ്ട്രസഭ പപറഞ്ഞു. 2.5 ട്രില്യണ്‍ ദുരിതാശ്വാസ പാക്കേജ് ഈ രാജ്യങ്ങള്‍ക്കായി വേണ്ടി വരുമെന്നും യുഎന്‍ പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ മാത്രം

രണ്ട് രാജ്യങ്ങള്‍ മാത്രം

രണ്ട് രാജ്യങ്ങള്‍ മാത്രം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്ന് യുഎന്‍ പറയുന്നു. ഇന്ത്യയും ചൈനയുമാണ് ഈ പട്ടികയിലുള്ളത്. ലോകത്ത് ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളാണ് ഇത്. ചരക്കുകളെ കേന്ദ്രീകരിച്ച് സമ്പദ് വ്യവസ്ഥ വികസിപ്പിച്ച കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ രണ്ട് ട്രില്യണ്‍ മുതല്‍ മൂന്ന് ട്രില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള നഷ്ടമാണ് നേരിടേണ്ടി വരിക. ഇവരുടെ നിക്ഷേപങ്ങളില്‍ വന്‍ ഇടിവ് വരും. പ്രത്യേകിച്ച് വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളില്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ രാജ്യങ്ങല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടേണ്ടി വരുമെന്ന് യുഎന്‍ പറയുന്നു.

ചൈനയുടെ തന്ത്രം

ചൈനയുടെ തന്ത്രം

അത്യാധുനിക വിപണികളായ ചൈന സര്‍ക്കാര്‍ പാക്കേജുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണം. അഞ്ച് ട്രില്യണ്‍ ഇത്തരത്തില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. ജി20 സാമ്പത്തിക രാജ്യങ്ങലില്‍ രണ്ട് ട്രില്യണ്‍ വരെ നിക്ഷേപിച്ചാല്‍ വിപണിയില്‍ ആവശ്യം വര്‍ധിക്കാന്‍ സാധിക്കുമെന്നും അതിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നും യുഎന്‍ പറയുന്നു. ഈ വര്‍ഷം എന്തൊക്കെ ചെയ്താലും ആഗോള വിപണിയില്‍ വന്‍ തകര്‍ച്ചയിലായിരിക്കും എത്തുകയെന്ന് യുഎന്‍ പറഞ്ഞു.

വിശദീകരണമില്ലാത്ത കണക്കുകള്‍

വിശദീകരണമില്ലാത്ത കണക്കുകള്‍

ചൈനയും ഇന്ത്യയും സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ മറികടക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ രോഗസാധ്യത കുറഞ്ഞ് വരുന്നതും, ചെറിയ വിഭാഗത്തിന് മാത്രമാണ് രോഗം ബാധിച്ചതെന്നതുമായിരിക്കും യുഎന്‍ കണക്കാക്കിയിരിക്കുക. എന്നാല്‍ ഇന്ത്യയില്‍ രൂക്ഷമായ തൊഴിലില്ലായ്മയാണ് ഉള്ളത്. അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം ഗ്രാമീണ തൊഴില്‍ മേഖലയെ തകര്‍ക്കും. 2008ലെ പോലെ ഇന്ത്യക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്തില്ലെന്ന കാര്യം യുഎന്‍ മനസ്സിലാക്കിയിട്ടില്ല. ചൈനയ്ക്ക് വിപണിയില്‍ കുതിപ്പുണ്ടാക്കാന്‍ സാധിക്കുന്നു എന്ന കണക്കാണ് യുഎന്‍ റിപ്പോര്‍ട്ടിനായി എടുത്തതെന്ന സൂചനയുണ്ട്.

ആഗോള പ്രതിസന്ധി

ആഗോള പ്രതിസന്ധി

യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ആഗോള പ്രതിസന്ധി ഒഴിവാക്കാനാവാത്ത കാര്യമാണ്. പ്രധാന വിപണിയായ അമേരിക്കയില്‍ പല വാണിജ്യ സ്ഥാപനങ്ങളും പൂട്ടിയ അവസ്ഥയിലാണ്. ഇത് ഏപ്രില്‍ അവസാനം വരെ തുറക്കാനാവില്ല. ചൈനയിലെ വുഹാനില്‍ വാണിജ്യ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ഇത് ജനജീവിതം സാധാരണ നിലയിലാക്കിയിട്ടില്ല. ഓഹരി വിപണിയില്‍ കുതിപ്പുണ്ടായിട്ടുണ്ട്. പക്ഷേ ചൈനയുടെ വളര്‍ച്ച പഴയ നിരക്കിലെത്തുക ഈ വര്‍ഷം അസാധ്യമാണ്. അമേരിക്കയുടെ വളര്‍ച്ചയുടെ രണ്ട് ശതമാനം ഇടിയുമെന്ന് ഉറപ്പാണ്. ഇന്ത്യ ഉല്‍പ്പന്നങ്ങളുടെയും, തൊഴിലിന്റെയും വലിയ ക്ഷാമമാണ് നേരിടാന്‍ പോകുന്നത്.

English summary
only india china survive recession says un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X