എന്തും നേരിടാന്‍ തയ്യാറായി ഉമ്മന്‍ചാണ്ടി! കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം...
സിഎജിക്ക് റിപ്പോര്‍ട്ട് നല്കുന്നതില് സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും, യുഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞം കരാറെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും, വിഎസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും, ഏതാണ് മെച്ചമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ മാത്രമാകാം സിഎജി പരിശോധിച്ചിട്ടുണ്ടാകുക,സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും, അല്ലെങ്കില്‍ സിഎജിക്ക് റിപ്പോര്‍ട്ട് നല്കുന്നതില് സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി റിപ്പോര്‍ട്ട് നല്കിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു സിഎജി കണ്ടെത്തിയത്. വിഴിഞ്ഞം കരാറിലൂടെ അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അധികവരുമാനം ഉണ്ടാക്കികൊടുക്കാന്‍ സഹായകമാണെന്നുമായിരുന്നു സിഎജി നല്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാര്‍ സംശയം നിറഞ്ഞതും ദുരൂഹവുമാണെന്നും, കരാര്‍ പൊളിച്ചെഴുതണമെന്നും വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications