കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപെക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നു.... വിപണി വില കുറയ്ക്കാന്‍ പുതിയ ഇടപെടല്‍... ട്രംപിനെ തള്ളി!!

Google Oneindia Malayalam News

വിയന്ന: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സൗദി അറേബ്യ. ഉല്‍പ്പാദനം തല്‍ക്കാലം കുറയ്ക്കാനാണ് ഒപെക്കിന്റെ തീരുമാനം. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുതിപ്പുണ്ടാകുമെന്ന് കണ്ടാണ് ഒപെക്കിന്റെ ഇടപെടലെന്ന് സൂചനയുണ്ട്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് നവംബറില്‍ സൗദിക്കുണ്ടായത്.

അതേസമയം കൂടുതല്‍ എണ്ണ ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങളെയും ഇതുമായി സഹകരിക്കാന്‍ ഒപെക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കാണ് ഒപെക്കിന്റെ പ്രഖ്യാപനം ഏറ്റവും ഗുണം ചെയ്യുക. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഉണ്ടായെന്നും സൂചനയുണ്ട്.

ഉല്‍പ്പാദനം കുറയ്ക്കുന്നു

ഉല്‍പ്പാദനം കുറയ്ക്കുന്നു

ഒപെക് രാജ്യങ്ങള്‍ എല്ലാം എണ്ണ ഉല്‍പ്പാദനം കുറയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം റഷ്യയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എത്രത്തോളമാണ് കുറയ്ക്കുന്നതെന്ന് റഷ്യ നിലപാട് വ്യക്തമാക്കിയാല്‍ മാത്രമേ തീരുമാനമാവൂ. ഒപെക് രാജ്യങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക്കും പങ്കെടുത്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇതില്‍ തീരുമാനമുണ്ടാകും. പുതിനുമായി ആലോചിച്ച ശേഷമാകും തീരുമാനം.

സൗദിയുടെ തീരുമാനം....

സൗദിയുടെ തീരുമാനം....

നിത്യേന എണ്ണ ഉല്‍പ്പാദനം ഒരു ബില്യണ്‍ ബാരലോളം കുറയ്ക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഒപെക്കിനെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായ സൗദിയെ റഷ്യയും തള്ളില്ലെന്നാണ് സൂചന. അതേസമയം കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് വഴി സൗദിക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. ഇതാണ് ട്രംപിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തെ തള്ളാനുള്ള കാരണം. പക്ഷേ ഇത് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

റഷ്യയുടെ നിലപാട്

റഷ്യയുടെ നിലപാട്

ഈ സീസണില്‍ വില കുറയ്ക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് റഷ്യ നേരത്തെ സൂചിപ്പിച്ചതാണ്. റഷ്യന്‍ ഊര്‍ജ മന്ത്രി സൂചിപ്പിച്ചത്. നിലവില്‍ ഇന്ധന വില ബാരലിന് 59 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇനിയും വില കുറയ്ക്കുന്നത് തല്‍ക്കാലം നടക്കില്ലെന്നാണ് റഷ്യ സൂചിപ്പിക്കുന്നത്. എന്നാല്‍ ലോക വിപണിയില്‍ ഇന്ധനത്തിന്റെ അളവ് വലിയ തോതിലാണ് ഉള്ളതെന്നും ഉല്‍പ്പാദനം കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് സൗദി സൂചിപ്പിക്കുന്നു.

സൗദിയുടെ ആവശ്യം കൂടുതല്‍

സൗദിയുടെ ആവശ്യം കൂടുതല്‍

സൗദി പറഞ്ഞ രീതിയിലുള്ള കുറവ് ഉല്‍പ്പാദനത്തില്‍ വരുത്തുക ബുദ്ധിമുട്ടാണെന്ന് ഒപെക് അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 20 ലക്ഷത്തോളം ബാരലിന്റെ കുറവാണ് സൗദി നിര്‍ദേശിച്ചത്. അതേസമയം ഇത് ആറ് മാസമായി ചുരുക്കാനാണ് റഷ്യ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഇറാന്‍ അടക്കമുള്ളവര്‍ ഇത്രയും വലിയ കുറവ് ഉല്‍പ്പാദനത്തില്‍ ഉണ്ടാവുന്നത് വലിയ തിരിച്ചടിയാകും. അതുകൊണ്ട് ഈ നിര്‍ദേശം നടക്കാന്‍ സാധ്യതയില്ല.

ഇന്ത്യക്ക് പ്രതീക്ഷ

ഇന്ത്യക്ക് പ്രതീക്ഷ

ഇന്ത്യക്ക് സൗദിയുടെ നിര്‍ദേശം വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇത് നടപ്പാക്കിയാല്‍ ഇന്ധന വില ഇനിയും കുറയും. നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ എണ്ണ വാങ്ങാമെന്ന് ഇറാനുമായി ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്. വില കുറയുന്നത് ഇന്ത്യക്ക് എന്ത് കൊണ്ടും ആശ്വാസകരമാണ്. പക്ഷേ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായാല്‍ ഇന്ത്യയുടെ നിത്യേനയുള്ള ഇന്ധനത്തിന്റെ അളവിലും കുറവ് വരും. പക്ഷേ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ കുറവ് വിലയില്‍ ഉണ്ടായാല്‍ അത് മോദി സര്‍ക്കാരിന് വലിയ നേട്ടമാകും.

സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍.... നിത്യേന ഉല്‍പ്പാദനം 11 മില്യണ്‍ ബാരലുകള്‍സൗദിയുടെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡില്‍.... നിത്യേന ഉല്‍പ്പാദനം 11 മില്യണ്‍ ബാരലുകള്‍

ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!

English summary
opec agrees tentative oil cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X