എണ്ണ ഉത്പാദനം വെട്ടിക്കുറച്ച് ഒപെക് രാജ്യങ്ങള്‍; ഇന്ത്യയില്‍ വില കുതിക്കുമോ, എങ്ങനെ ബാധിക്കും
ദില്ലി : ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം പ്രതിദിനം 1.15 ദശലക്ഷം ബാരല്‍ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ഒപെക് രാജ്യങ്ങള്‍ അറിയിച്ചിരുന്നു. ഇത് പ്രതിദിന ആഗോള വിതരണത്തില്‍ ഏകദേശം 1 ശതമാനത്തിന്റെ കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. മേയ് മാസം മുതല്‍ 2023 ഡിസംബര്‍ഡ വരെയാണ് ഉത്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഒപെക് രാജ്യങ്ങളുടെ പ്രഖ്യാപനം ക്രൂഡ് ഓയില്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്.
ബെന്റ് ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനത്തില്‍ അധികം കുതിച്ചയുര്‍ന്ന് ബാലരലിന് 84 ഡോളറിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഒപ്കിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നതോടെ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഒപ്ക് രാജ്യങ്ങളുടെ ഈ തീരുമാനം അത്ര പെട്ടെന്ന് ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇന്ത്യയെ ഈ തീരുമാനം ഉടനടി ബാധിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ റഷ്യന്‍ യുറല്‍സ് ഓയില്‍ വാങ്ങുന്നത് തുടരുന്നതിനാല്‍ ഇത് ഇടക്കാലം മുതല്‍ ദീര്‍ഘകാലം വരെയായിരിക്കുമെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു. ഒപെക് രാജ്യങ്ങളുടെ തീരുമാനം ഞെട്ടിച്ചെന്നാണ് കെ പി എം ജിയിലെ ഊര്‍ജ വിഭാഗത്തിന്റെ ആഗോള തലവന്‍ അനീഷ് ദേ പറഞ്ഞത് . ഒപെക് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു എന്ന പ്രഖ്യാപനത്തിന് മറ്റൊരു അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു .
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള 13 പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സഖ്യമാണ് ഒപെക് അഥവാ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങള്‍. ലോകത്തിലെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ 40 ശതമാനവും വഹിക്കുന്ന ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക ഗ്രൂപ്പാണിത്. അതേസമയം, എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം.
എണ്ണ ഇറക്കുമതിയില്‍ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിലിന്റെ 70 ശതമാനത്തില്‍ കൂടുതലും ഒപെക്കിനെയും അതിന്റെ അനുബന്ധ രാജ്യങ്ങളെയും ആശ്രയിക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നവംബര്‍ മുതല്‍ വര്‍ഷാവസാനം വരെ രണ്ട് ദശലക്ഷം ബാരല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ വില വര്‍ദ്ധനവുണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി യു എസ് ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു.












Click it and Unblock the Notifications