കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ കടുത്ത തീരുമാനം; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ പ്രതിസന്ധി മറികടക്കുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളി. എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഉല്‍പ്പാദനം വെട്ടിക്കുറച്ച് വിപണി വില വര്‍ധിപ്പിക്കാനാണ് അവരുടെ തീരുമാനം. ആഗോള വിപണിയില്‍ ഭീഷണി സൃഷ്ടിക്കുന്ന വില ഇപ്പോഴില്ലെങ്കിലും ഇന്ത്യയില്‍ എണ്ണവില 80 കടന്നിരിക്കുകയാണ്.

ഇനി ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദം കുറയ്ക്കുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ വില കുതിച്ചുകയറും. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെകിലെ പ്രധാന രാജ്യങ്ങളാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. കൊറോണ പ്രതിസന്ധി മൂലം വില കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താനാണ് ശ്രമം. എന്നാല്‍ ഈ നീക്കം ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്കാണ് തിരിച്ചടിയാകുക.

സൗദിയുടെ തീരുമാനത്തിന് കാരണം

സൗദിയുടെ തീരുമാനത്തിന് കാരണം

സൗദി അറേബ്യയാണ് ഒപെക് കൂട്ടായ്മയില്‍ ഉല്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കുന്നത്. സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. അതുകൊണ്ടുതന്നെ എണ്ണയുടെ വില ഇടിയുന്നത് സൗദിയുടെ സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കും.

രണ്ടു മാസം തുടര്‍ച്ചയായി കുറച്ചു

രണ്ടു മാസം തുടര്‍ച്ചയായി കുറച്ചു

എണ്ണവിപണിയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ജൂണില്‍ വീണ്ടും കുറച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ വിപണി നിര്‍ജീവ അവസ്ഥയിലായതും ലോക്ക് ഡൗണുമാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.

ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം

1.93 ദശലക്ഷം ബാരല്‍ മുതല്‍ 22.69 ദശലക്ഷം ബാരല്‍ വരെ പ്രതിദിനം എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം. 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദനം കുറയ്ക്കുന്നത്. ചരക്ക് കടത്ത് ഡാറ്റ പരിശോധിച്ചാണ് ബ്ലൂംബെര്‍ഗ് ന്യൂസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോഴത്തെ എണ്ണ വില

ഇപ്പോഴത്തെ എണ്ണ വില

ആഗോളതലത്തില്‍ എണ്ണ ബാരലിന് 41 ഡോളറാണ് ബുധനാഴ്ചത്തെ വില. എന്നാല്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിലും വില 80 കടന്നിരിക്കുന്നു. ഇന്ത്യയില്‍ നികുതിയാണ് കൂടുതല്‍. ഇനി ആഗോള തലത്തില്‍ വില ഉയര്‍ന്നാല്‍ ആനുപാതികമായ വിലക്കയറ്റം ഇന്ത്യയിലുമുണ്ടാകും. അതാകട്ടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.

പ്രതിഫലനം ഇങ്ങനെ

പ്രതിഫലനം ഇങ്ങനെ

നേരത്തെ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എട്ട് രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പെട്രോളും ഡീസലും തുല്യവിലയിലേക്ക് എത്തിയിരിക്കുന്നു. ഡീസല്‍ വിലയിലെ വര്‍ധനവ് അവശ്യസാധനങ്ങളുടെ ചരക്ക് കടത്ത് കൂലി വര്‍ധിപ്പിക്കും. സ്വാഭാവികമായും അവശ്യസാധന വില ഉയരുകയും ചെയ്യും.

കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍

കുറഞ്ഞ വിലയ്ക്ക് കിട്ടാന്‍

പെട്രോള്‍ വിലയിലെ വര്‍ധനവും സാധാരണക്കാരെ നേരിട്ട് ബാധിക്കും. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിന്ന് ഇന്ത്യ തിരിച്ചുവരികയാണ്. ഇതിനിടെ എണ്ണ വില കുത്തനെ ഉയരുന്നത് കനത്ത തിരിച്ചടിയാകും. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാക്കാന്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

സൗദിക്ക് പുതിയ ലക്ഷ്യം

സൗദിക്ക് പുതിയ ലക്ഷ്യം

അതേസമയം, സൗദി അറേബ്യയ്ക്ക് പുതിയ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് വിവരം. 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ ഹൈഡ്രോ കാര്‍ബണ്‍ ഉല്‍പ്പാദക രാജ്യമായി മാറണമെന്ന് സൗദി ലക്ഷ്യമിടുന്നു. സൗദി ഊര്‍ജ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നാം സ്ഥാനം

ഒന്നാം സ്ഥാനം

കഴിഞ്ഞദിവസം എണ്ണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗം നടന്നിരുന്നു. 2050ലെ എണ്ണ വിപണി എങ്ങനെയാണ് സൗദി അറേബ്യ നോക്കി കാണുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് വാതക മേഖലയിലും സൗദി ഒന്നാം സ്ഥാനം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചത്.

സൗദിയും ഖത്തറും

സൗദിയും ഖത്തറും

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയുടെ അയല്‍ രാജ്യമായ ഖത്തറാണ്. എന്നാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. വാതക മേഖലയിലും അപ്രമാദിത്വം നേടുകയാണ് സൗദിയുടെ ലക്ഷ്യം.

സൗദിയും റഷ്യയും

സൗദിയും റഷ്യയും

എണ്ണ ഉല്‍പാദനത്തില്‍ സൗദിക്കൊപ്പം തന്നെയാണ് റഷ്യയും. സൗദി ഒപെക് കൂട്ടായ്മയിലെ പ്രധാന രാജ്യമാണ്. ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രധാനി റഷ്യയാണ്. അതുകൊണ്ടുതന്നെ എണ്ണവില ആഗോളതലത്തില്‍ നിശ്ചയിക്കുന്നതില്‍ സൗദിയുടെയും റഷ്യയുടെയും തീരുമാനം നിര്‍ണായകമാണ്.

മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദംമധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദം

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നുപ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

English summary
Opec cuts Oil output to lowest since 1991; Saudi Arabia cut huge level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X