കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; എണ്ണവില കുതിച്ചുയരും, തിരിച്ചടിയില്‍ തകരുക ഇന്ത്യയും ഏഷ്യയും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി മുതൽ എണ്ണ വില കുതിച്ചുയരും | #CrudeOil Price | Oneindia Malayalam

റിയാദ്: സൗദി അറേബ്യ എണ്ണ വിതരണം കുറച്ചത് കടുത്ത തിരിച്ചടിയായേക്കും. സൗദി മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളും മറ്റു ഒപെക് അംഗങ്ങളും എണ്ണ ഉല്‍പ്പാദനം കുറച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിബിയയും ഇറാനും വെനിസ്വേലയും പ്രതിസന്ധിയിലായതോടെ കനത്ത തിരിച്ചടി ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാകും.

ഉല്‍പ്പാദനം കുറയ്ക്കാന്‍ നേരത്തെ സൗദി തീരുമാനിച്ചിരുന്നു. മറ്റു രാജ്യങ്ങളും ഈ വഴി പിന്തുടരുകയാണ്. ഇതോടെ എണ്ണ വില വര്‍ധിക്കുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ എണ്ണ വില വര്‍ധിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരിനും തിരിച്ചടിയാകും. ഇതില്‍ നിന്ന് കരകയറാന്‍ അമിതമായ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഒരുപക്ഷേ, സാമ്പത്തി ഞെരുക്കത്തിനും ഇടയാക്കും. 12 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പ്പദനമാണ് ഇപ്പോള്‍ നടക്കുന്നത്....

ഏറ്റവും വലിയ കുറവ്

ഏറ്റവും വലിയ കുറവ്

രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് എണ്ണ ഉല്‍പ്പാദനത്തില്‍ നടത്തിയിരിക്കുന്നത്. സൗദി മാത്രമാണ് നേരത്തെ ഉല്‍പ്പാദനം കുറയ്ക്കുമെന്ന് അറിയിച്ചത്. എന്നാല്‍ എല്ലാ ഒപെക് രാജ്യങ്ങളും ഇതിന് പിന്തുണ നല്‍കിയിരിക്കുകയാണിപ്പോല്‍. ഈ സാഹചര്യത്തില്‍ വിപണിയില്‍ ലഭ്യത കുറയും. സ്വാഭാവികമായും വില കുത്തനെ വര്‍ധിക്കുകയും ചെയ്യും.

ബദല്‍ സംവിധാനങ്ങള്‍

ബദല്‍ സംവിധാനങ്ങള്‍

ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചാല്‍ നേരത്തെ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്ന് എണ്ണ കൂടുതല്‍ ഇറക്കാമായിരുന്നു. എന്നാന്‍ ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്നത് തിരിച്ചടിയായി. മാത്രമല്ല, ലിബിയയിലെയും വെനിസ്വേലയിലെയും ആഭ്യന്തര പ്രശ്‌നങ്ങളും വിപണിയിലെ ലഭ്യതയില്‍ കുറവുണ്ടാക്കി.

വ്യാഴാഴ്ച വരെയുള്ള കണക്ക്

വ്യാഴാഴ്ച വരെയുള്ള കണക്ക്

ജനുവരിയില്‍ ഒപെക് രാജ്യങ്ങള്‍ പ്രതിദിനം വിപണിയില്‍ എത്തിച്ചത് 30.98 ദശലക്ഷം ബാരല്‍ എണ്ണയാണ്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. എന്നാല്‍ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 90000 ബാരലിന്റെ കുറവാണ് ഓരോ ദിവസവും സംഭവിച്ചിരിക്കുന്നത്. പ്രതിമാസ കണക്കെടുക്കുമ്പോള്‍ 2017 ജനുവരിക്ക് ശേഷം ഇത്രയും കുറവ് ആദ്യമാണ്.

ഇറാഖിന്റെ നടപടി നേരിയ ആശ്വാസം

ഇറാഖിന്റെ നടപടി നേരിയ ആശ്വാസം

ഒപെകിലെ 14 അംഗ രാജ്യങ്ങളും ജനുവരി ഒന്നുമുതല്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ തുടങ്ങിയെന്ന് റോയിട്ടേഴ്‌സ് സര്‍വ്വെ വ്യക്തമാക്കുന്നു. എന്നാലും ഇറാഖും ചില രാജ്യങ്ങളും ധാരണയ്ക്ക് അപ്പുറത്തുള്ള ഉല്‍പ്പാദനം നടത്തി. ഒപെകില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനത്താണ് ഇറാഖ്.

ഒപെകിന്റെ നിലപാട്

ഒപെകിന്റെ നിലപാട്

എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദിയുടെ നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളും ധാരണ പ്രകാരമുള്ള കുറവ് നേരത്തെ വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു ആഴ്ചകളായി കുറവ് വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ശുഭ പ്രതീക്ഷയാണെന്ന് ഒപെക് വൃത്തങ്ങള്‍ പറയുന്നു.

ജനുവരിയില്‍ 60 ഡോളറായി

ജനുവരിയില്‍ 60 ഡോളറായി

ഡിസംബറില്‍ ബാരലിന് 50 ഡോളറായിരുന്നു വില. ജനുവരിയില്‍ 60 ഡോളറായി വര്‍ധിച്ചു. സൗദി അറേബ്യ ഉല്‍പ്പാദനം വന്‍ തോതില്‍ കുറച്ചതാണ് വില ഉയരാന്‍ കാരണം. വെനിസ്വേലക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയതോടെ ആ രാജ്യത്ത് നിന്നുള്ള വരവും കുറഞ്ഞു. ഇറാനെതിരെ നേരത്തെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.

മൊത്തം കുറയുന്നത് 12 ലക്ഷം ബാരല്‍

മൊത്തം കുറയുന്നത് 12 ലക്ഷം ബാരല്‍

ജനുവരി ഒന്നുമുതല്‍ ഓരോ ദിവസവും ഉല്‍പ്പാദനത്തില്‍ 12 ലക്ഷം ബാരല്‍ കുറവ് വരുത്തണമെന്നാണ് ഒപെകും ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ. ഒപെക് എട്ട് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കും. ബാക്കി റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ രാജ്യങ്ങളും കുറയ്ക്കും.

അമേരിക്കയുടെ ആവശ്യം സൗദി തള്ളി

അമേരിക്കയുടെ ആവശ്യം സൗദി തള്ളി

ഒപെകില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം സൗദി അറേബ്യയാണ്. രണ്ടാംസ്ഥാനത്ത് ഇറാഖും. ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദി അറേബ്യ മൂന്നര ലക്ഷം ബാരലാണ് ഓരോ ദിവസവും കുറച്ചിരിക്കുന്നത്. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം സൗദി തള്ളിയിരിക്കുകയാണ്.

കുവൈത്തും യുഎഇയും ചെയ്തത്

കുവൈത്തും യുഎഇയും ചെയ്തത്

സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചതിന് പിന്നാലെ കുവൈത്തും യുഎഇയും ഉല്‍പ്പാദനം കുറച്ചു. സൗദിയുടെ തീരുമാനം രണ്ടു രാജ്യങ്ങളും അതുപോലെ പാലിക്കുകയായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനം നടന്നിരുന്ന രാജ്യങ്ങളാണ് ലിബിയയും വെനിസ്വേലയും ഇറാനും. ലിബിയയില്‍ സംഘര്‍ഷമാണ്. മറ്റു രണ്ടുരാജ്യങ്ങള്‍ ഉപരോധത്തിലും.

ഇന്ത്യയെ നേരിട്ട് ബാധിക്കും

ഇന്ത്യയെ നേരിട്ട് ബാധിക്കും

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ എണ്ണ വിലയില്‍ വര്‍ധനവുണ്ടാകും. സൗദിയുടെ എണ്ണ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെല്ലാം തിരിച്ചടിയാണ് വരാനിരിക്കുന്നത്. ഇന്ത്യ അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

മോദി സര്‍ക്കാരിന് തിരിച്ചടിയാകും

മോദി സര്‍ക്കാരിന് തിരിച്ചടിയാകും

ഇനി മുതല്‍ ഇറാഖ്, നൈജീരിയ, അല്‍ജീരിയ എന്നീ രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കാന്‍ പോകുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വീണ്ടും കുറയും. ഇത് വില കുത്തനെ വര്‍ധിക്കാന്‍ കാരണമാകും. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ബദല്‍ സംവിധാനങ്ങള്‍ കണ്ടേ മതിയാകൂ എന്നതാണ് ഇന്ത്യയിലെ സ്ഥിതി.

English summary
OPEC oil output drops on Saudi cut, outages and sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X