കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്

നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്

  • By Desk
Google Oneindia Malayalam News

കോക്‌സ് ബസാര്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന റോഹിംഗ്യന്‍ ഉന്‍മൂലന ശ്രമത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടിവന്ന റോ മയ്യു അലി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഓംഗ് സാന്‍ സൂചിക്കെഴുതിയ ഹൃദയസ്പൃക്കായ തുറന്നകത്ത് ചര്‍ച്ചയാവുന്നു. അലിയെഴുതിയ കത്തിന്റെ ഉള്ളടക്കം:
നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം കിട്ടിയ അതേ വര്‍ഷമാണ് ഞാന്‍ ജനിച്ചത്. രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. രഖിനെ സ്റ്റേറ്റില്‍ ഞാന്‍ താമസിച്ചിരുന്ന മുംഗ്‌ദോയിലെ എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നുവത്രെ അന്ന്. തങ്ങളോരോരുത്തര്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചതെന്ന പ്രതീതിയായിരുന്നു അവിടെ. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം മ്യാന്‍മര്‍ സ്വദേശിയായതില്‍ ഞങ്ങള്‍ അഭിമാനം കൊണ്ട ദിനമായിരുന്നു അത്. പതിറ്റാണ്ടുകളോളം സൈനിക ഭരണകൂടത്തിന്റെ പീഡനങ്ങളേറ്റു കഴിഞ്ഞ ഞങ്ങള്‍ക്ക് ആ നൊബേല്‍ സമ്മാനം വലിയ പ്രചോദനമായി.

 സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി? സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?

 aung-san-suu-kyi-1

എന്റെ മുത്തച്ഛന്‍ അങ്ങയെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ പ്രവര്‍ത്തകര്‍ വീട്ടില്‍ വിരുന്നുവന്നാല്‍ വലിയ ആടുകളെയും പശുക്കളെയും അറുത്ത് സദ്യനല്‍കുമായിരുന്നു അദ്ദേഹം. ഞാനും അങ്ങയുടെ മാര്‍ഗം തെരഞ്ഞെടുക്കണമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. അമ്മ അങ്ങയുടെ വലിയ ആരാധികയായിരുന്നു. 2010ല്‍ താങ്കള്‍ തടങ്കലില്‍ നിന്ന് മോചിതയായപ്പോള്‍ ഞങ്ങള്‍ അതിലേറെ സന്തോഷിച്ചു. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണകൂടത്തിന്റെ വംശീയ ഉന്‍മൂലനത്തിന്റെ ഇരകളായി മാറിയിരിക്കുന്നു ഞങ്ങള്‍. ഇത്തവണ താങ്കളുടെ കരങ്ങളാല്‍.

വിര്‍ജീനിയ സര്‍വ്വകലാശാലയില്‍ വെടിവെയ്പ്: പരിക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍, അക്രമത്തിന് പിന്നില്‍!!
2015ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയിലെ മുസ്ലിം പ്രതിനിധികളെ താങ്കള്‍ പുറത്താക്കി. രാഷ്ട്രീയ ഭീരുത്വത്തിന്റെ അടയാളമായിരുന്നു അത്. ഏതാനും മാസം കഴിഞ്ഞ് താങ്കളുടെ ഭരണകൂടം റഖിനെ സ്റ്റേറ്റില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങി. അതിനിടയില്‍ എണ്ണമറ്റ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായി. അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കിടയിലും കുറ്റം നിഷേധിക്കുകയായിരുന്നു താങ്കള്‍. ഞങ്ങളുടെ സ്വത്വത്തെ സൂചിപ്പിക്കുന്ന റോഹിംഗ്യ എന്ന പരാമര്‍ശം പോലും താങ്കള്‍ ഒഴിവാക്കി.

കഴിഞ്ഞ ആഗസ്ത് 25ന് ആരംഭിച്ച അക്രമസംഭവങ്ങളെ തുടര്‍ന്ന് അഞ്ച് ലക്ഷത്തിലേറെ റോഹിംഗ്യക്കാരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ആയിരത്തിലേറെ ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 15000പേരുടെ വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. അവിടെ കുടുങ്ങിയവരാവട്ടെ, ഭീതിയിലും ആശങ്കയിലുമാണുള്ളത്. സപ്തംബര്‍ ഒന്നിന് ഞാനും എന്റെ മാതാപിതാക്കളും വീടുവിട്ടിറങ്ങേണ്ടി വന്നു. മൂന്ന് പകലും രണ്ട് രാത്രിയും സഞ്ചരിച്ച് ചെറിയൊരു ബോട്ടില്‍ നാഫ് നദി മുറിച്ചുകടന്നാണ് ഞങ്ങള്‍ ബംഗ്ലാദേശിലെത്തിയത്. ഇപ്പോള്‍ കുടുപലോംഗ് അഭയാര്‍ഥി ക്യാംപിലാണ് ഞങ്ങള്‍.

-5-2017-0001

എന്റെ വീടും അഗ്നിക്കിരയാക്കപ്പെട്ടതായി കുറച്ചുമുമ്പ് ഞാനറിഞ്ഞു. സൈന്യമാണ്, ആള്‍ക്കൂട്ടമാണ് അത് ചെയ്തതെന്ന് ആളുകള്‍ പറയുമ്പോഴും താങ്കളാണ് കുറ്റക്കാരിയെന്നാണ് എന്റെ പക്ഷം. നിങ്ങള്‍ എന്റെ വീട് മാത്രമല്ല, എന്റെ പുസ്തകങ്ങളും ചുട്ടെരിച്ചു. സിത്‌വെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച് ഒരു എഴുത്തുകാരനാവാനായിരുന്നു എന്റെ മോഹം. പക്ഷെ താങ്കള്‍ക്കറിയാവുന്നതു പോലെ റോഹിംഗ്യക്കാര്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ലല്ലോ. അത്‌കൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളുമായിരുന്നു എന്റെ ആശ്രയം. നെല്‍സന്‍ മണ്ടേലയുടെ ലോംഗ് വാക്ക് റ്റു ഫ്രീഡം താങ്കള്‍ ചുട്ടെരിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ താങ്കള്‍ ചുട്ടെരിച്ചു. നിങ്ങളുടെ തന്നെ പുസ്തകമായ ഫ്രീഡം ഫ്രം ഫിയറും താങ്കള്‍ അഗ്നിക്കിരയാക്കി. എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ചാരമാക്കിയതിന് താങ്കള്‍ മാത്രമാണ് ഉത്തരവാദി.

ഇപ്പോള്‍ ഇവിടെ വച്ച് അഭയാര്‍ഥിയായ എന്റെ പിതാവ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇതെല്ലാം സംഭവിച്ചെങ്കിലും റഖിനെ സ്‌റ്റേറ്റിലെയോ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാംപിലെയോ റോഹിംഗ്യക്കാരെ നിങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണ്? എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ താങ്കള്‍ താങ്കളുടെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ദശലക്ഷക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികളോട് ചേര്‍ത്തായിരിക്കും ഇനി ലോകം താങ്കളെ സ്മരിക്കുക- താങ്കള്‍ക്ക് മുമ്പ് അരങ്ങൊഴിഞ്ഞുപോയ സ്വേഛാധിപതികള്‍ക്കും ഏകാധിപതികള്‍ക്കുമൊപ്പം.

English summary
I was born in the same year you were awarded your coveted Nobel Peace Prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X