കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം ട്രംപിന്റെ മനസ് മാറുന്നു, ഉത്തരകൊറിയയുമായി ചർച്ചക്ക് തയ്യാർ, നയതന്ത്ര നിലപാടുകളിൽ അയവ്?

കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ ചർച്ചയ്ക്കും തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

വാഷിങ്ടൺ: ആണവവിഷയത്തിൽ ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിലാണ് ഉത്തരകൊറിയയുമായുള്ള നയതന്ത്ര നിലപാടുകളിൽ മാറ്റം വരുത്തുന്നതായുള്ള സൂചന ട്രംപ് നൽകിയത്.

ഉത്തരകൊറിയ വീണ്ടും കുലുങ്ങി, കാരണം ഉന്നിന്റെ ആണവപരീക്ഷണം? ഇനിയും തുടർന്നാൽ രാജ്യം നാമാവശേഷമാകും..ഉത്തരകൊറിയ വീണ്ടും കുലുങ്ങി, കാരണം ഉന്നിന്റെ ആണവപരീക്ഷണം? ഇനിയും തുടർന്നാൽ രാജ്യം നാമാവശേഷമാകും..

trump

 ഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്ക ഭീകരരുടെ വാഹനം തടഞ്ഞു, ടയറുകൾ വെടിവച്ച് തകർത്തു, പാകിസ്താൻ തുടങ്ങി കഴിഞ്ഞു, പിന്നിൽ അമേരിക്ക

ഉത്തരകൊറിയയുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് തങ്ങൾ. കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ ചർച്ചയ്ക്കും തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. അതുമാത്രമേ തങ്ങൾക്ക് ഇപ്പോൾ പറയാൻ സാധിക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാർ‌‌

ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാർ‌‌

ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലോർസൺ വ്യക്തമാക്കിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുമായി സന്ധി സംഭാഷണത്തിനു നീക്കം ടില്ലേഴ്സൺ നടത്തിയത്. മേഖലയിൽ സ്ഥിതി ഗതികൾ ശാന്തമാക്കുന്നതിനാണ് യുഎസ് മുൻഗണ കൊടുക്കുന്നതെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി

 ടിലേർസൺ സമയം കളയുന്നു

ടിലേർസൺ സമയം കളയുന്നു

എന്നാൽ അന്ന് ഇതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കുഞ്ഞന്‍ റോക്കറ്റ് മനുഷ്യനോട് സമവായത്തിലെത്താന്‍ ശ്രമിച്ച് റെക്‌സ് സ്വന്തം സമയം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയോട് ട്രംപ് പ്രതികരിച്ചത്.

തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കും

തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കും

അങ്ങേറ്റ ക്ഷമയും സഹന ശക്തിയുമാണ് അമേരിക്കയ്ക്കുള്ളത്. എന്നാൽ പ്രതിരോധിക്കേണ്ട ഒരു സാഹചര്യം വന്നാൽ ഉത്തരകൊറിയയെ പൂർണമായും തകർക്കുക തന്നെ ചെയ്യുമെന്നു ട്രംപ് യുഎന്നിൽ പറഞ്ഞിരുന്നു.

 ആണവകരാറിൽ മാറ്റം വരുത്തും

ആണവകരാറിൽ മാറ്റം വരുത്തും

ആണവകരാറുകൾ സംബന്ധിച്ച നിലപാടുകളിൽ അമേരിക്ക ചില അയവ് വരുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും യുഎസ് റദ്ദാക്കും. കരാറിനൊത്ത് ഇറാന് ഉയരാനായില്ല. കരാര്‍ അമേരിക്കയുടെ ദേശീയ താല്‍പര്യത്തിന് ചേരുന്നതല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയുടെ മിസൈൽ

അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയുടെ മിസൈൽ

അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം


ആദ്യം ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ പറഞ്ഞിരുന്നു. യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉത്തരകൊറിയയുമായി സംസാരിക്കാന്‍ യുഎസിന് മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

English summary
US President Donald Trump has said he is open to the possibility of negotiations with North Korea over its nuclear weapons programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X