കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലെത്താന്‍ വഴി തുറക്കുന്നു

Google Oneindia Malayalam News

ദോഹ: ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍. പരിഷ്കരിച്ച ഇന്ത്യയിലെ ഖത്തര്‍ വിസ സെന്‍ററുകളുടെ പ്രവര്‍ത്തനം ഡിസംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കും. ഇതിന് പുറമെ ഐഡിയുള്ള നിലവില്‍ രാജ്യത്തുള്ളവര്‍ വിദേശത്തേക്ക് പോവുകയാണെങ്കില്‍ എ​ക്​​സി​റ്റ്​ ആ​യാ​ൽ ഉ​ട​ൻ ത​ന്നെ തി​രി​ച്ചു​വ​ര​വി​നു​ള്ള എ​ക്​​സ​പ്ഷന്‍ എന്‍ട്രി പെര്‍മിറ്റ് തനിയെ ലഭിക്കുന്ന സംവിധാനം നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ രണ്ട് തീരുമാനങ്ങളും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ അതേസമയം തന്നെ വിസിറ്റിങ് വിസകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിസിറ്റിങ് വിസ, പുതിയ തൊഴില്‍ വിസങ്ങള്‍ എന്നിവ അടക്കമുള്ളവുമായി ബന്ധപ്പെട്ട നടപടികള്‍ ഖത്തര്‍ ഭരണകൂടം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ നവംബര്‍ 15 മുതല്‍ കമ്പനികള്‍ക്ക് പുതിയ വിസകള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴില്‍ മന്ത്രാലയം നേരത്ത ഏര്‍പ്പെടുത്തിയിരുന്നു.

qatar-airways

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

കമ്പനികള്‍ക്ക് വിസ ലഭിച്ചാലും വിസകള്‍ ഇ​ന്ത്യ​ക്കാ​രു​ടെ പേ​രി​ലും പാ​സ്​​പോ​ർ​ട്ടു​ക​ളി​ലും രേ​ഖ​പ്പെ​ടുത്തുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യയിലെ വിസ സെന്‍ററുകള്‍ വഴി മാത്രമേ സാധ്യമായിരുന്നുള്ളു. ഈ ബുദ്ധിമുട്ടി നേരിടുന്നതിനാല്‍ പുതിയ തൊഴില്‍ വിസയില്‍ ഇന്ത്യക്കാര്‍ ഖത്തറിലേക്ക് പോവുന്നതിന് കാലതാമസം നേരിടുകയായിരുന്നു. പുതിയ തീരുമാനം വന്നതോടെ ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഇ​ന്ത്യ​ക്കാ​ര്‍ക്ക് മെഡിക്കല്‍ അടക്കമുള്ള വിസ നടപടികള്‍ രാജ്യത്ത് വെച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോവാനുള്ള വഴിയും തുറക്കുകയാണ്.

English summary
opens the way for Indians to enter Qatar on new work visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X