കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് സൈനികരെ വരവേല്‍ക്കാനൊരുങ്ങി ഐഎസിന്റെ അവസാന തുരുത്തുകള്‍

  • By Desk
Google Oneindia Malayalam News

ശര്‍ഖത്ത് (ഇറാഖ്): കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഐ.എസ് ഭീകരതയില്‍ നിന്ന് രക്ഷനേടാന്‍ ഇറാഖി സൈനികരുടെ കാലൊച്ചകള്‍ക്ക് വേണ്ടി കാതോര്‍ക്കുകയാണ് ഹവിജയിലെ കൊച്ചുകൊച്ചു ഗ്രാമങ്ങള്‍. ഐ.എസ്സിന്റെ ഇറാഖിലെ അവസാന താവളങ്ങളിലൊന്നായ ഹവിജയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ പിന്തിരിഞ്ഞോടാന്‍ പോലും സ്ഥലമില്ലാത്ത സാഹചര്യമാണ് ഐ.എസ്സുകാര്‍ക്ക് മുമ്പില്‍.

ഹവിജയിലും സൈനിക നടപടി

ഹവിജയിലും സൈനിക നടപടി

വടക്കു കിഴക്കന്‍ ഇറാഖിലെ ഹവിജയില്‍ സൈനിക നടപടി ആരംഭിച്ചതായി വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചത്. ഐ.എസ്സിന്റെ കീഴിലുള്ള അവസാന പ്രദേശങ്ങളിലൊന്നാണ് ഹവിജ. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ സൈനിക നടപടി തുടങ്ങി രണ്ട് ദിവസങ്ങള്‍ക്കകമാണ് പുതിയ പോര്‍മുഖം തുറക്കാനുള്ള ഇറാഖി സൈനികരുടെ തീരുമാനം.

ഐ.എസ് ഭീകരരില്‍ നിന്ന് ഇറാഖിനെ പൂര്‍ണമായി മോചിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് ഇതിലൂടെ സംഭവിക്കാനിരിക്കുന്നതെന്നും അബാദി പറഞ്ഞു. ഒരേ സമയം ഒന്നിലേറെ പോരാട്ടങ്ങളാണ് ഇറാഖി സേന നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഒന്നിനു പിറകെ മറ്റൊന്നായി വിജയം അവരെത്തേടിയെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിജയം തുടങ്ങിയത് ശര്‍ഖത്തില്‍

വിജയം തുടങ്ങിയത് ശര്‍ഖത്തില്‍

ഹവിജയുടെ വടക്കന്‍ പട്ടണമായ ശര്‍ഖത്ത് കീഴടക്കിക്കൊണ്ടാണ് ഇറാഖി സൈന്യം അവരുടെ അന്തിമ തേരോട്ടം തുടങ്ങിയത്. അതും പോരാട്ടം തുടങ്ങി രണ്ടാം ദിവസം. ഹവിജയിലെ തന്ത്രപ്രധാന പട്ടണമായ ശര്‍ഖത്തിനു ചുറ്റുമുള്ള 20 ഗ്രാമങ്ങളും ഇറാഖി സൈന്യം പിടിച്ചെടുത്തതായി ഓപറേഷന്റെ ചുമതലയുള്ള ജനറല്‍ അബ്ദുല്‍ അമീര്‍ യാറല്ലാ പറഞ്ഞു. ഇവിടെ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയാണ് ഹവിജ നഗരം. ഇവിടെ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെയാണ് ഐ.എസ് പിന്‍മാറിയതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പട്ടണത്തിന് കാര്യമായ കേടുപാടുകളോ വലിയ ആള്‍നാശമോ ഉണ്ടായിട്ടില്ല. ഏതാനും ഐ.എസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടതായും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖി സൈനികര്‍ക്ക് ഉജ്വല വരവേല്‍പ്പ്

ഇറാഖി സൈനികര്‍ക്ക് ഉജ്വല വരവേല്‍പ്പ്

ഐ.എസ്സിനെ ആട്ടിയോടിച്ച് ശര്‍ഖത്ത് പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഇറാഖ് സൈനികര്‍ക്ക് ആവേശോജ്വലമായ സ്വീകരണമാണ് തദ്ദേശ വാസികളില്‍ നിന്ന് ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ്സിന്റെ പതാകകള്‍ കീറിയെറിഞ്ഞ അവര്‍ ഐ.എസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ഐ.എസ്സിന്റെ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍.

ഹവിജയില്‍ ആകെയുള്ളത് 2000 ഐ.എസ് പോരാളികള്‍

ഹവിജയില്‍ ആകെയുള്ളത് 2000 ഐ.എസ് പോരാളികള്‍

1500നും 2000ത്തിനുമിടയില്‍ ഐ.എസ് ഭടന്‍മാരാണ് ഹവിജയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഹവിജയുടെ വടക്കു പടിഞ്ഞാറ് നിന്നും തെക്കുപടിഞ്ഞാറു നിന്നുമാണ് സൈന്യം പോരാട്ടം ആരംഭിച്ചിരിക്കുന്നത്. അതേസമയം, കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ സൈന്യത്തിന് പെട്ടെന്ന് വിജയം വരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഹവിജയ്ക്ക് ചുറ്റും വലയം തീര്‍ത്തതിന് ശേഷം നഗരത്തിലേക്ക് പ്രവേശിക്കാമെന്ന ധാരണയിലാണ് ഇറാഖ് സൈനികര്‍.

ഐ.എസ്സിന്റെ അവസാന കേന്ദ്രം

ഐ.എസ്സിന്റെ അവസാന കേന്ദ്രം

ബഗ്ദാദില്‍ നിന്ന് 240 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഹവിജ ഐ.എസ്സിന്റെ ഇറാഖിലെ അവസാന താവളങ്ങളിലൊന്നാണ്. എണ്ണ സമ്പന്നമായ കിര്‍ക്കുക് പ്രവിശ്യയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇവിടെയുള്ള ഐ.എസ്സിന്റെ സൈനിക താവളങ്ങളും ആയുധപ്പുരകളും തകര്‍ക്കപ്പെട്ടിരുന്നു. വടക്കന്‍ നഗരങ്ങളായ മൗസിലും താല്‍ അഫാറും ഐ.എസ്സില്‍ നിന്ന് തിരിച്ചുപിടിച്ച ശേഷം ഇറാഖി സൈന്യം നടത്തുന്ന ശക്തമായ മുന്നേറ്റമാണ് ഹവിജയിലേത്. ബഗ്ദാദില്‍ നിന്ന് മൗസില്‍ എത്തുന്നതിന് മുമ്പാണ് ഹവിജയെങ്കിലും അത് അവസാനത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു ഇറാഖി സൈന്യം.


English summary
Iraqi forces achieved the first goal of a new offensive against the Daesh group on just its second day Friday, penetrating the northern town of Sharqat, AFP correspondents said. Some residents celebrated in the streets as government troops and paramilitaries entered the town center and tore down the black flags of the jihadists who had ruled it with an iron
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X