'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'; ഇറാനെതിരെ യുസ് നടത്തിയത് അതീവ രഹസ്യനീക്കം
ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ച് യുഎസ്. 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന പേരിലാണ് ഇറാനെതിരായ ആക്രമണം നടത്തിയെതന്ന് സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 മിനിറ്റ് കൊണ്ടാണ് ആക്രമണം നടത്തിയത്. യുഎസ് സൈന്യത്തിന് നേരെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്നും യാതൊരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും യുഎസ് വിശദമാക്കി.
'സെവൻ സ്റ്റെൽത്ത് ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നടാൻസ് എന്നിവിടങ്ങളിൽ 30,000 പൗണ്ട് (ഏകദേശം 13,608 കിലോഗ്രാം) ഭാരമുള്ള ഒരു ഡസനിലധികം വമ്പൻ ഓർഡനൻസ് പെനട്രേറ്റർ ബോംബുകൾ വർഷിച്ചു. വൈകീട്ട് 6.40 ഓടെ തന്നെ ഫോർഡോയ്ക്കും നതാൻസിനും ഇസ്ഫഹാനും നേരെയുള്ള ആക്രമണം ലക്ഷ്യം കണ്ടു. രാത്രി 7.05 ഓടെ ) ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്തേക്ക് കടക്കാൻ യുഎസ് വിമാനങ്ങൾക്ക് സാധിച്ചു. മിസോറിയിലെ എയർബേസിൽ നിന്നാണ് ബോംബർ വിമാനങ്ങൾ പറന്നത്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ B-2 ദൗത്യമായിരുന്നു ഇത്', കെയ്ൻ വ്യക്തമാക്കി.

14 ബങ്കർ-ബസ്റ്റർ ബോംബുകളും, രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും, 125-ലധികം സൈനിക വിമാനങ്ങളും ഇറാനെതിരായ ഓപ്പറേഷനിൽ ഉപയോഗിച്ചതായും കെയ്ൻ വ്യക്തമാക്കി. ഇതാദ്യമായാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനെതിരെ ഇത്രയധികം ആയുധങ്ങൾ യുഎസ് ഉപയോഗിക്കുന്നത്. ഏകദേശം 18 മണിക്കൂറോളം ബി-2 വിമാനങ്ങൾ പറന്നു. അതീവ രഹസ്യമായിട്ടായിരുന്നു ആശയവിനിമയം നടത്തിയത്', കെയ്ൻ വിശദീകരിച്ചു. അതേസമയം ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാന്റെ ആണവനിലയങ്ങൾ പൂർണമായും തകർക്കാൻ സാധിച്ചുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.പറഞ്ഞു 'ഞങ്ങലുടെ കമാന്ററിൽ (ട്രംപ്) നിന്നും ലഭിച്ച ഉത്തരവ് കൃത്യവും വ്യക്തവുമായിരുന്നു. ഞങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു', ഹെഗ്സെത്ത് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ കനത്ത രോഷമാണ് വിവിധ രാജ്യങ്ങൾ ഉയർത്തുന്നത്. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ , യുഎഇ തുടങ്ങിയ അറേബ്യൻ രാജ്യങ്ങൾ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ട്രംപിന്റെ നടപടിക്കെതിരെ രംഗത്തെത്തി. യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യുഎസ് ആക്രമണത്തിനെതിരെ ഇറാനിനും പ്രതിഷേധം അലയടിച്ചു. ആയിരങ്ങളാണ് ആക്രമണത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പ്രസിഡൻ് മസൂദ് പെയസസ്കിയാനും ഇറാൻ ജനതയ്ക്കൊപ്പം തെരുവിൽ പ്രതിഷേധത്തിൽ അണിചേർന്നു. അതേസമയം യുഎസ് ആക്രമണത്തിന് ഇറാൻ ഏത് രീതിയിൽ തിരിച്ചടിക്കുമെന്നാണ് ഉറ്റുനേക്കപ്പെടുന്നത്. അർഹിക്കുന്ന മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ ഇറാൻ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications