Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹ്ബാസ് ഷരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകും; ബിലാവല്‍ ഭൂട്ടോ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫിനെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷം നാമനിര്‍ദേശം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിട്ടാണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹ്ബാസിന്റെ പേര് പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹ്ബാസ്. നിലിവില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനാണ്. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഇദ്ദേഹം.

p

അതേസമയം, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ പുതിയ വിദേശകാര്യ മന്ത്രിയാകുമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനാണ് ബിലാവല്‍. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് പിതാവ്. ബേനസീറിന്റെ മരണത്തിന് ശേഷമാണ് ബിലാവല്‍ ഭൂട്ടോ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയാണ് ബിലാവല്‍. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പാകിസ്താന്‍ ദേശീയ അസംബ്ലി തിങ്കളാഴ്ച വീണ്ടും യോഗം ചേരും.

ഷഹ്ബാസ് പ്രധാനമന്ത്രിയായി അധികാരമേറ്റാല്‍ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഷരീഫ് കുടുംബത്തിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍, തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സാമ്പത്തിക രംഗം, സായുധ സംഘങ്ങളുടെ സ്വാധീനം, വിദേശ ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍... തുടങ്ങി ഒട്ടേറെ കടമ്പകള്‍ പുതിയ സര്‍ക്കാരിന് കടക്കേണ്ടതുണ്ട്.

പഞ്ചാബ് പ്രവിശ്യയുടെ മുന്‍ മുഖ്യമന്ത്രിയാണ് ഷഹ്ബാസ് ഷരീഫ്. പഞ്ചാബില്‍ ഒട്ടേറെ ജനകീയ പദ്ധതികള്‍ കൊണ്ടുവന്ന നേതാവാണിദ്ദേഹം. അതുകൊണ്ടുതന്നെ ആ ഭരണ മികവ് രാജ്യത്തിന് നേട്ടമാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പാകിസ്താനില്‍ ഏറ്റവും ജനങ്ങളുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഇവിടെ അസാധ്യമെന്ന് കരുതിയ വികസന പദ്ധതികളാണ് ഷഹബാസ് നടപ്പാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുസമ്മതനാണ് ഇദ്ദേഹം. 70കാരനായ ഷഹ്ബാസ്, നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. അഴിമതി ആരോപണങ്ങള്‍ ഏറെയുണ്ടെങ്കിലും ഷഹബാസിനെതിരെ വ്യക്തമായ തെളിവില്ല. എല്ലാം രാഷ്ട്രീയ പ്രേരിതമായ കേസുകളാണെന്ന് ഷഹബാസിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ലാഹോറിലെ വ്യവസായികളുടെ സമ്പന്ന കുടുംബത്തിലാണ് ഷഹബാസിന്റെ ജനനം. പ്രാദേശികമായി വിദ്യാഭ്യാസം നേടിയ ശേഷം കുടുംബ ബിസിനസിലേക്ക് കടക്കുകയായിരുന്നു. സ്വന്തമായി ഉരുക്ക് നിര്‍മാണ കമ്പനിയും ഷഹബാസിനുണ്ട്. 1997ലാണ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായത്. പര്‍വേസ് മുശറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടു. ശേഷം സൗദിയിലേക്ക് നാടുകടത്തി. 2007ലാണ് തിരിച്ച് പാകിസ്താനിലെത്തിയത്. സൈന്യവുമായി ഷഹബാസ് അടുത്ത ബന്ധം പുലര്‍ത്തുന്നു. മാത്രമല്ല, ഇന്ത്യയുമായി അകല്‍ച്ചയുടെ ഭാഷ ഷഹബാസിനില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+