കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ രണ്ടാംതരക്കാരാക്കി കേന്ദ്രം; വിദേശം പുച്ഛത്തോടെ നോക്കും!! തിരിച്ചടി മലയാളികള്‍ക്ക്

കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയാണ് വിദേശ മലയാളികളുടെ അധ്വാന ഫലമായി എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ല.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രസർക്കാരിന്റെ പാസ്പോർട്ട് പരിഷ്കരണം | മലയാളികൾക്ക് തിരിച്ചടി | Oneindia Malayalam

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഏറ്റവും നിര്‍ണായകമാണ് പ്രവാസികളുടെ വരുമാനം. വിദേശത്ത് നിന്നു പ്രവാസികള്‍ അയക്കുന്ന സമ്പാദ്യം നമ്മുടെ നാടിനെ ചെറുതൊന്നുമല്ല സഹായിക്കുന്നത്. പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാര്‍. എന്നാല്‍ പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പാസ്‌പോര്‍ട്ട് പരിഷ്‌കരണം. നിറം നോക്കി വ്യക്തിയുടെ യോഗ്യത അളക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് പുതിയ പരിഷ്‌കാരം. നേട്ടങ്ങള്‍ അവകാശപ്പെടാമെങ്കിലും പ്രവാസികള്‍ക്ക് അല്‍പ്പം കയ്പ്പുള്ളതാണിത്. ലോകത്തൊരു രാജ്യവും സ്വന്തം പൗരന്‍മാരോട് ചെയ്യാത്തതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്...

പാസ്‌പോര്‍ട്ടില്‍ പരിഷ്‌കരണം

പാസ്‌പോര്‍ട്ടില്‍ പരിഷ്‌കരണം

ദിവസങ്ങള്‍ക്ക് മുമ്പാണ് പാസ്‌പോര്‍ട്ടില്‍ പരിഷ്‌കരണം വരുത്തി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നത്. പാസ്‌പോര്‍ട്ടിന്റെ നിറത്തില്‍ വരുത്തിയ മാറ്റമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു പരിഷ്‌കരണം. മറ്റൊന്ന് അവസാന പേജില്‍ നല്‍കിയിരുന്ന വ്യക്തി വിവരങ്ങള്‍ ഒഴിവാക്കി എന്നതാണ്.

ന്യായീകരണം

ന്യായീകരണം

എന്തിനാണ് ഇത്തരമൊരു പരിഷ്‌കാരമെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നു. അതാകട്ടെ നിറംമാറ്റിയതിന് മതിയായ ന്യായീകരണവുമല്ല. അവസാന പേജില്‍ വ്യക്തി വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മറുപടി നല്‍കിയത്. രക്ഷിതാക്കളില്ലാത്തവര്‍ അവസാന പേജിലെ കോളങ്ങള്‍ ഫില്‍ ചെയ്യപ്പെടുമ്പോള്‍ വിഷമം അനുഭവിക്കുന്നുവെന്നും അതൊഴിവാക്കാനാണ് അവസാന പേജിലെ വിവരങ്ങള്‍ ഒഴിവാക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു.

ഇന്ത്യയില്‍ നാല് തരം പാസ്‌പോര്‍ട്ടുകള്‍

ഇന്ത്യയില്‍ നാല് തരം പാസ്‌പോര്‍ട്ടുകള്‍

ഇതോടെ ഇന്ത്യയില്‍ നാല് തരം പാസ്‌പോര്‍ട്ടുകളാകും. നേരത്തെ ഇത് മൂന്നായിരുന്നു. പുതിയ പരിഷ്‌കരണ പ്രകാരം ഓറഞ്ച് നിറത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് കൂടി നല്‍കി തുടങ്ങും. നിലവില്‍ പാസ്‌പോര്‍ട്ട് കൈയ്യിലുള്ളവര്‍ക്ക് പ്രശ്‌നമില്ല. പുതുക്കുമ്പോഴാണ് നിറം മാറുക. പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോഴും പരിഷ്‌കരിച്ചത് നല്‍കും.

മറൂണും വെള്ളയും

മറൂണും വെള്ളയും

ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കി വരുന്ന പാസ്‌പോര്‍ട്ട് മറൂണ്‍ നിറത്തിലുള്ളതാണ്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടും നല്‍കും. സാധാരണക്കാര്‍ക്ക് ഇരുണ്ട നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടായിരുന്നു ഇതുവരെ.

ഓറഞ്ചിന് പിന്നില്‍

ഓറഞ്ചിന് പിന്നില്‍

ആദ്യത്തെ രണ്ട് വിഭാഗത്തില്‍പ്പെട്ട പാസ്‌പോര്‍ട്ടുകള്‍ക്ക് വലിയ മാറ്റമില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരുന്ന പാസ്‌പോര്‍ട്ട് ഇനി രണ്ട് നിറത്തിലാകും. ഒന്ന് ഇതുവരെ നല്‍കിയിരുന്ന നിറത്തില്‍ തന്നെ. മറ്റൊന്ന് ഓറഞ്ച് നിറത്തിലുള്ളതും. അവസാന പേജിലെ മാറ്റം എല്ലാ പാസ്‌പോര്‍ട്ടിലും ബാധകമാണ്.

 പരിശോധന ആവശ്യമുള്ളവര്‍

പരിശോധന ആവശ്യമുള്ളവര്‍

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള വ്യക്തികളുടെ പാസ്‌പോര്‍ട്ടിനാണ് ഓറഞ്ച് നിറമുണ്ടാകുക. പരിശോധന ആവശ്യയമില്ലാത്തവര്‍ക്ക് സാധാരണ നല്‍കിയിരുന്ന ഇരുണ്ട നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കും. പാസ്‌പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്താന്‍ സാധിക്കുമെന്നതാണ് പുതിയ പരിഷ്‌കാരത്തിന്റെ പോരായ്മ.

 വിദ്യാഭ്യാസമില്ലാത്തവര്‍

വിദ്യാഭ്യാസമില്ലാത്തവര്‍

ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുള്ളവര്‍ ഹൈസ്‌കൂള്‍ പഠനം കഴിയാത്തവരാണ്. അവര്‍ക്ക് വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ എമിഗ്രേഷന്‍ പരിശോധന വേണം. നീല നിറത്തിലുള്ളവര്‍ ഹൈസ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. അവര്‍ക്ക് പരിശോധനയുണ്ടാകില്ല.

ലോകത്ത് ആദ്യം

ലോകത്ത് ആദ്യം

ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും നിരവധി രൂപത്തിലുള്ള പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ടെങ്കിലും വ്യക്തികളുടെ വിദ്യാഭ്യാസ നിലവാരം നോക്കിയല്ല നല്‍കുന്നത്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അത്തരത്തിലാണ്.

തരംതാഴ്ത്തി

തരംതാഴ്ത്തി

ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുമായി വിദേശത്തെത്തുന്നവര്‍ക്ക് ഇനി മികച്ച ജോലി ലഭിക്കില്ലെന്ന് ഉറപ്പ്. വിദ്യാഭ്യാസം കുറഞ്ഞവരെന്ന് പാസ്‌പോര്‍ട്ട് നോക്കി വിദേശങ്ങളിലെ ബന്ധപ്പെട്ടവര്‍ക്ക് വിലയിരുത്താന്‍ സാധിക്കും. വിദ്യാഭ്യാസം കുറഞ്ഞവരും അവരുടെ കാര്യശേഷി കൊണ്ട് ഉയര്‍ന്ന ജോലിയിലെത്തിയ സംഭവം പ്രവാസികള്‍ക്കിടയില്‍ നിരവധിയാണ്. ഇനി അതുണ്ടാകില്ല.

ജോലി സാധ്യത കുറയും

ജോലി സാധ്യത കുറയും

ഇനി പാസ്‌പോര്‍ട്ട് നോക്കി വ്യക്തികളെ വിലയിരുത്തും. ഓറഞ്ച് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജോലി സാധ്യത കുറയുകയും ചെയ്യും. ശശി തരൂര്‍ എംപിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

60 ലക്ഷത്തിലധികം ഇന്ത്യക്കാര്‍

60 ലക്ഷത്തിലധികം ഇന്ത്യക്കാര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ ശേഷി കയറ്റി അയക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. 60 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മാത്രം ജോലി ചെയ്യുന്നത്. യുഎഇയില്‍ മാത്രം 30 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതില്‍ മലയാളികളാണ് കൂടുതല്‍.

ലക്ഷം കോടി രൂപ

ലക്ഷം കോടി രൂപ

കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയാണ് വിദേശ മലയാളികളുടെ അധ്വാന ഫലമായി എത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരല്ല. അതുകൊണ്ടു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബുദ്ധി ശൂന്യമായ നടപടിയാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെടാന്‍ കാരണം.

English summary
Orange is Not the New Blue: Kerala Politicians See Red Over Govt’s Passport Colour Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X