Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറാംഗുട്ടാംനിനെ മോചിപ്പിക്കണമെന്ന് കോടതി

ബ്യൂണസ് അയേര്‍സ്: കുരങ്ങന്‍ മനുഷ്യനാണെന്ന് അര്‍ജന്റീനന്‍ കോടതി. നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ച സാന്ദ്രയെന്ന ഒറാംഗുട്ടാംനിനെ മോചിപ്പിക്കണമെന്ന് കോടതി വിധിച്ചു. ആള്‍ക്കുരങ്ങായ ഒറാംഗുട്ടാംനിന് മനുഷ്യാവകാശം നല്‍കണമെന്ന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ശരിവച്ചത്. മനുഷ്യര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള അവകാശങ്ങള്‍ക്ക് ആള്‍ക്കുരങ്ങിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

ബ്യൂണസ് അയേര്‍സിലെ മൃഗശാലയില്‍ 20 വര്‍ഷമായി കഴിയുന്ന ഒറാംഗുട്ടാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. നിരവധി വാദങ്ങള്‍ക്കൊടുവില്‍ ആണ് ആള്‍ക്കുരങ്ങിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. പ്രൊഫഷണല്‍ ലായേഴ്‌സ് അസോസിയേഷന്‍ ആണ് ഹര്‍ജി നല്‍കിയത്.

monkey

മൃഗശാലയില്‍ നിന്നും മോചിപ്പിക്കുന്ന ഒറാംഗുട്ടാംനെ ബ്രസീലിലെ വനമേഖലയില്‍ സ്വതന്ത്രയാക്കും. മൃഗം വ്യക്തിയാണോ? കുരങ്ങിന് മനുഷ്യാവകാശത്തിന് അര്‍ഹതയുണ്ടോ? എന്നതായിരുന്നു തര്‍ക്കവിഷയം. ചിമ്പാന്‍സിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അതിനെ സ്വതന്ത്രമാക്കണമെന്നും പറഞ്ഞ് നോണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സംഘടന ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചിമ്പാന്‍സിക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെന്നാണ് ന്യൂയോര്‍ക്ക് കോടതി വിധിച്ചത്.

എന്നാല്‍ ഒറാംഗുട്ടന് കോടതി അവകാശം നിഷേധിച്ചില്ല. എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്തൊക്കെ സമാനതകള്‍ ഉണ്ടായാലും കുരങ്ങന്‍ മനുഷ്യനല്ല, മൃഗം തന്നെയാണെന്നാണ് എതിര്‍ അഭിഭാഷകര്‍ വാധിച്ചത്. മൃഗശാലയില്‍ ആരും ഇതിനെ ഉപദ്രവിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ പ്രൊഫഷണല്‍ ലായേഴ്‌സ് അസോസിയേഷന്‍ അഭിഭാഷകന്റെ വാദങ്ങള്‍ കോടതി ശരിവക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+