സ്ത്രീകള്‍ക്കായി പുതിയ ആപ്പ്, എന്താണ് 'ഓര്‍ഡര്‍ എ ഡാഡി'
ലണ്ടന്‍: സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താനും ആപ്പ്. ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജനായ ഡോക്ടറാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ലോകത്ത് ആദ്യത്തെ സംരഭമാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നതാണ് ബ്രിട്ടനിലെ ഓര്‍ഡര്‍ എ ഡാഡി ആപ്പ്.

സ്ത്രീകളെ
ലണ്ടനിലെ സ്പേം ബാങ്കിന്റെ ഡയറക്ടറായ ഡോ. കമല്‍ അഹൂജയാണ് ലോകത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളുടെ പിതാവിനെ ഓണ്‍ലൈന്‍ വഴി കണ്ടെത്താനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ഓണ്‍ലൈനില്‍ നിന്ന് 950 പൗണ്ട് ചെലവഴിച്ച് സ്വീകരിക്കുന്ന ബീജമാണ് സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നത്.

ഓഡര്‍ എ ഡാഡി
സ്വകാര്യത നഷ്ടപ്പെടാതെ സ്ത്രീകള്‍ക്ക് ബീജദാതാക്കളെ കണ്ടെത്തി ഗര്‍ഭം ധരിക്കാനുള്ള സൗകര്യമാണ് ഓഡര്‍ എ ഡാഡി എന്ന ആപ്ലിക്കേഷന്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍
ലണ്ടന്‍ സ്പേം ബാങ്കിന് കീഴിലുള്ള ആപ്ലിക്കേഷനില്‍ നിന്ന് ബീജം ബുക്ക് ചെയ്യുകയും ശേഷമുള്ള ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കാന്‍ കഴിയുമെന്നതുമാണ് ആപ്ലിക്കേഷന്റെ മേന്മ.

വിദ്യാഭ്യാസം
സ്ത്രീകള്‍ക്ക് രൂപത്തിലും ഭാവത്തിലും തങ്ങളുടെ താല്‍പ്പര്യപ്രകാരമുള്ള പുരുഷന്മാരെ കണ്ടെത്തി ബീജം ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പ് നല്കുന്നു. വിദ്യാഭ്യാസം, ജോലി, വ്യക്തിത്വം എന്നിവ പരിശോധിച്ചും കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനുള്ള സൗകര്യവും ആപ്ലിക്കേഷന്‍ നല്കുന്നു.

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും
ലണ്ടനിലെ പകുതിയിലധികം വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളും പുതിയ പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

ആവശ്യങ്ങള്‍
ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ ആവശ്യങ്ങള്‍ പാലിക്കുന്ന ഓഡര്‍ എ ഡാഡ് ആപ്പ് നിയമാനുസൃതമാണെന്ന് ബ്രിട്ടന് വ്യക്തമാക്കിക്കഴിഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications