കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കായി പുതിയ ആപ്പ്, എന്താണ് 'ഓര്‍ഡര്‍ എ ഡാഡി'

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താനും ആപ്പ്. ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജനായ ഡോക്ടറാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ലോകത്ത് ആദ്യത്തെ സംരഭമാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നതാണ് ബ്രിട്ടനിലെ ഓര്‍ഡര്‍ എ ഡാഡി ആപ്പ്.

സ്ത്രീകളെ

സ്ത്രീകളെ

ലണ്ടനിലെ സ്‌പേം ബാങ്കിന്റെ ഡയറക്ടറായ ഡോ. കമല്‍ അഹൂജയാണ് ലോകത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളുടെ പിതാവിനെ ഓണ്‍ലൈന്‍ വഴി കണ്ടെത്താനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. ഓണ്‍ലൈനില്‍ നിന്ന് 950 പൗണ്ട് ചെലവഴിച്ച് സ്വീകരിക്കുന്ന ബീജമാണ് സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നത്.

 ഓഡര്‍ എ ഡാഡി

ഓഡര്‍ എ ഡാഡി

സ്വകാര്യത നഷ്ടപ്പെടാതെ സ്ത്രീകള്‍ക്ക് ബീജദാതാക്കളെ കണ്ടെത്തി ഗര്‍ഭം ധരിക്കാനുള്ള സൗകര്യമാണ് ഓഡര്‍ എ ഡാഡി എന്ന ആപ്ലിക്കേഷന്‍ നല്‍കുന്നത്.

 ഓണ്‍ലൈന്‍

ഓണ്‍ലൈന്‍

ലണ്ടന്‍ സ്‌പേം ബാങ്കിന് കീഴിലുള്ള ആപ്ലിക്കേഷനില്‍ നിന്ന് ബീജം ബുക്ക് ചെയ്യുകയും ശേഷമുള്ള ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കാന്‍ കഴിയുമെന്നതുമാണ് ആപ്ലിക്കേഷന്റെ മേന്മ.

 വിദ്യാഭ്യാസം

വിദ്യാഭ്യാസം

സ്ത്രീകള്‍ക്ക് രൂപത്തിലും ഭാവത്തിലും തങ്ങളുടെ താല്‍പ്പര്യപ്രകാരമുള്ള പുരുഷന്മാരെ കണ്ടെത്തി ബീജം ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്പ് നല്‍കുന്നു. വിദ്യാഭ്യാസം, ജോലി, വ്യക്തിത്വം എന്നിവ പരിശോധിച്ചും കുഞ്ഞിന്റെ പിതാവിനെ കണ്ടെത്താനുള്ള സൗകര്യവും ആപ്ലിക്കേഷന്‍ നല്‍കുന്നു.

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും

വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും

ലണ്ടനിലെ പകുതിയിലധികം വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളും പുതിയ പദ്ധതിയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ ആവശ്യങ്ങള്‍ പാലിക്കുന്ന ഓഡര്‍ എ ഡാഡ് ആപ്പ് നിയമാനുസൃതമാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

English summary
Order a Daddy: an app to find sperm donors through online.The world's first application develpoed by Indian orgin UK doctor, Dr. Kamal Ahuja. Who is the director of London Sperm Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X