Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗ്ഗാനുരാഗികളുടെ ചുംബനം കണ്ടു... ഒമര്‍ മറ്റീന്‍ കൂട്ടക്കൊല നടത്തി

ഓര്‍ലാന്‍ഡോ: സ്വവര്‍ഗ്ഗരതിക്കാരുടെ നിശാ ക്ലബ്ബില്‍ ഒരു കൂട്ടക്കൊല നടത്താന്‍ എന്താണ് ആ 29 കാരനെ പ്രകോപിപ്പിച്ചത്. ഐസിസിന് വേണ്ടിയാണെങ്കില്‍ എന്തിനാണ് സ്വവര്‍ഗ്ഗ രതിക്കാരുടെ ക്ലബ്ബ് മാത്രം തിരഞ്ഞെടുത്തത്? ഒമര്‍ മറ്റീ്ന്‍ എന്ന ആ 29 കാരന് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോ?

സംശയങ്ങള്‍ പലതാണ്. എന്നാല്‍ ലോകം ഒന്ന് ഉറപ്പിച്ചുകഴിഞ്ഞു, അത് ഭീകരാക്രമണം തന്നെയാണ്. ഉത്തരവാദിത്തം ഐസിഎസ് ഏറ്റെടുത്തതോടെ എല്ലാം എളുപ്പമായി.

എന്നാല്‍ ഇതിന് മതവുമായോ തീവ്രവാദവുമായോ ഒരു ബന്ധവും ഇല്ലെന്നാണ് ഒമര്‍ മറ്റീന്റെ പിതാവ് പറയുന്നത്. മുമ്പൊരിയ്ക്കല്‍ മിയാമിയില്‍ വച്ച് രണ്ട് പുരുഷന്‍മാര്‍ ചുംബിയ്ക്കുന്നത് കണ്ടത് ഒമറിനെ വളരെ അസ്വസ്ഥനാക്കിയിരുന്നത്രെ.

മറ്റീന്‍ മതവിശ്വാസി

മറ്റീന്‍ മതവിശ്വാസി

വലിയ മതവിശ്വാസിയാണ് ഒമര്‍ മറ്റീന്‍. സ്ഥിരമായി പള്ളിയില്‍ പോകാറുണ്ടായിരുന്നു.

വര്‍ഗ്ഗീയത?

വര്‍ഗ്ഗീയത?

ഒരിയ്ക്കല്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ഗ്ഗീയ സ്വഭാവത്തില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അന്വേഷണം നടന്നിരുന്നു. അതില്‍ തെളിവൊന്നും കണ്ടെത്താനായിരുന്നില്ല.

ആ ചുംബനം

ആ ചുംബനം

മിയാമിയില്‍ വച്ച് സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് പുരുഷന്‍മാര്‍ തമ്മില്‍ ചുംബിയ്ക്കുന്നത് ഒമര്‍ കാണാനിടയായി. ഇത് അയാളില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നത്രെ.

അത് തെറ്റാണ്

അത് തെറ്റാണ്

സ്വവര്‍ഗ്ഗാനുരാഗം തെറ്റാണെന്ന് അന്ന് തന്നെ ഒമര്‍ പറഞ്ഞിരുന്നു എന്നാണ് വിവരം.

ആ ദേഷ്യമാണ്

ആ ദേഷ്യമാണ്

സ്വവര്‍ഗ്ഗാനുരാഗികളോടുള്ള ദേഷ്യം മാത്രമാണ് ഒമറിനെ ഇങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുന്നതിലേയ്ക്ക് എത്തിച്ചത് എന്നാണ് ഒമറിന്റെ പിതാവ് സാദിഖ് മറ്റീന്‍ പറയുന്നത്.

തീവ്രവാദമല്ല

തീവ്രവാദമല്ല

മകന് തീവ്രവാദ ബന്ധമില്ലെന്നും ഇതൊര തവ്രവാദി ആക്രമണമല്ലെന്നും ഒമറിന്റെ പിതാവ് ആണയിടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+