കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസില്‍ ആശങ്ക..! ഇവാന്‍കാ ട്രംപിന്റെ സഹായിക്ക് കൊറോണ, ഭര്‍ത്താവും ഇവാന്‍കയും പരിശോധന നടത്തി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ദിവസേന രോഗബാധിതരുടെയും മരണനിരക്കും കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഇതുവരെ 1,322,163 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,616 രോഗം ബാധിച്ച് മരണപ്പെട്ടപ്പോള്‍ 223,749 രോഗം ഭേദമായി ആശുപത്രിവിട്ടു. ലക്ഷക്കണക്കിന് ജീവനുകള്‍ അമേരിക്കയില്‍ പൊലിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ വൈറ്റ് ഹൗസില്‍ മൂന്ന് പേര്‍ക്കാണ ആകെ കൊറോണ സ്ഥിരീകരിച്ചത്.

ivanka

എന്നാല്‍ ഇവാന്‍കയോടൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേഴ്‌സണല്‍ അസിസ്റ്റന്റ് ജോലി ചെയ്തിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവാന്‍കയുടെയും ഭര്‍ത്താവ് ജാഡ് കുഷ്‌നറിന്റെയും ഫലങ്ങള്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നതുകൊണ്ട് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വൈറ്റ് ഹൗസിലെ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ട്രംപിനെ പരിസഹിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ അശാസ്ത്രീയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിഹാസം. കൊറോണ വൈറസ് ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് ട്രംപ് ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ഇതും ചേര്‍ത്താണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രംപിനെ ട്രോളുന്നത്. വൈറ്റ് ഹൗസ് ഇപ്പോള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയെന്നും മറ്റ് ചിലര്‍ പരിഹസിക്കുന്നുണ്ട്.

നേരത്തെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ ഭക്ഷണ കാര്യത്തിലടക്കം ചുമതലയുളള ഉദ്യോഗസ്ഥനാണിത്. ഇതേ തുടര്‍ന്ന് വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി താന്‍ വളരെ കുറച്ച് മാത്രമേ ഇടപഴകിയിട്ടുളളൂ എന്നാണ് ട്രംപ് പ്രതികരിച്ചത്. ഉദ്യോഗസ്ഥന് ബുധനാഴ്ച മുതലാണ് കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Recommended Video

cmsvideo
ട്രംപിനെ കൊവിഡ് പരിശോധന നടത്തി, ഇനി എന്നും പരിശോധന : Oneindia Malayalam

പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേയും വൈസ് പ്രസിഡണ്ട് മൈക് പെന്‍സിനും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന് ട്രംപിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ ഹോഗന്‍ ഗിഡ്ലേ അറിയിച്ചു. ട്രംപിന്റെ പരിചാരക സംഘം, വൈറ്റ് ഹൗസിലെത്തുന്ന അതിഥികള്‍ എന്നിവരെ നിരന്തരമായി കൊവിഡ് പരിശോധന നടത്തുകയും 15 മിനുറ്റുകള്‍ക്കകം പരിശോധനാ ഫലം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. വൈറ്റ് ഹൗസിലെ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. അതേസമയം ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

English summary
Coronavirus positive for Donald Trump's daughter Ivanka's personal assistant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X