കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദൻ ഇന്ത്യയെ നോട്ടമിട്ടിരുന്നു, കശ്മീർ പ്രശ്നത്തിൽ പ്രത്യേക താൽപര്യം ,നിർണ്ണായക വെളിപ്പെടുത്തൽ

ലാദൻ ഇന്ത്യയെ നുരീക്ഷിച്ചിരുന്നുവെന്ന് തെളിയിക്കുന്ന 4.7 ലക്ഷ്യം രേഖകളാണ് അന്വേഷണ ഏജൻസി പുറത്തു വിട്ടത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഉസമാ ബിൽ ലാദൻ ഇന്ത്യയെ നോട്ടമിട്ടിരുന്നതായി റിപ്പോർട്ട്. കശ്മീർ സംഘർഷവും മുംബൈ ഭീകരാക്രമണവുമെല്ലാം സസൂഷ്മം നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് രഹസ്യാനേഷണ ഏജൻസിയായ സിഐഎയാണ് ഇതു സംബന്ധമായ വെളിപ്പെടുത്തൽ നടത്തിയത്.

ladhan

ലാദൻ ഇന്ത്യയെ നുരീക്ഷിച്ചിരുന്നുവെന്ന് തെളിയിക്കുന്ന 4.7 ലക്ഷ്യം രേഖകളാണ് അന്വേഷണ ഏജൻസി പുറത്തു വിട്ടത്. ലാദന്റെ ഡയറി, മകന്റെ കല്യാണ വീഡിയോ, വീഡിയേ, ഓഡിയോ ടേപ്പുകൾ എന്നീവ ഇതിൽ ഉൾപ്പെടുന്നുണ്ട്. കശ്മീർ സംഘർഷങ്ങളും മുംബൈ ഭീകരാക്രമണത്തിന്റെ വിവരങ്ങളുമാണ് രേഖയിലുള്ളത്.

താൻ പർദ ധരിച്ചിട്ടില്ല, കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.... പാക് പൗരന്റെ വെളിപ്പെടുത്തൽതാൻ പർദ ധരിച്ചിട്ടില്ല, കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.... പാക് പൗരന്റെ വെളിപ്പെടുത്തൽ

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ ലഷ്കർ ഭീകരൻ ഡേവിഡ് ഹെഡ്ലിയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇയാൾ ഇപ്പോൾ യുഎസ് ജയിലിലാണ്. ഇയാളുടെ വിചാരണയുമായി ബന്ധപ്പെട്ട് ലേഖനകങ്ങളും പ്രസിദ്ധീകരണങ്ങളും ലാദന്റെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ലാദന്റെ ഹെഡ്ലിയെ കുറിച്ചുള്ള വിവരങ്ങൾ തന്റെ കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു.

ബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെ

ഇതു പോലെ കശ്മീരുമായി ബന്ധപ്പെട്ട വാർത്തയും ലേഖനങ്ങളും ലാദൻ സൂക്ഷിച്ചിരുന്നു. വാർത്തയിലെ ചിലഭാഗങ്ങൾ പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഈ രേഖകൾ പരസ്യമാക്കിയിരിക്കുന്നത്. എന്നാൽ അതീവ രഹസ്യ വിവരങ്ങളടങ്ങിയ ചില രേഖകൾ ഇപ്പോഴും സിഐഎ പുറത്തു വിട്ടിട്ടില്ല.

English summary
Osama bin Laden closely followed developments in Kashmir and the trial of Pakistani-American terrorist David Coleman Headley in the 26/11 Mumbai attacks case, indicated the documents seized during the 2011 US raid on a Pakistani compound that killed the al-Qaeda founder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X