ബിന്‍ലാദന്‍റെ ബന്ധുക്കള്‍ വിമാനം തകര്‍ന്ന് മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ സ്വകാര്യ യാത്ര വിമാനം തകര്‍ന്ന് വീണ് ഒസാ ബിന്‍ലാദന്റെ ബന്ധുക്കള്‍ മരിച്ചു. കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ ബന്ധുക്കളടക്കം നാല് പേരാണ് വിമാനാപകടത്തില്‍ മരിച്ചത്.
സൗദിയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍. മരണ വിവരം ബ്രിട്ടനും സൗദി അറേബ്യയും സ്ഥിരീകരിച്ചു

മരണം
സതേണ്‍ ബ്രിട്ടനിലാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റ് ഉള്‍പ്പടെ നാല് യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രിട്ടീഷ് പൊലീസ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു

മരിച്ചവര്‍
സൗദിയിലെ പ്രമുഖ ബിസിനസ് കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചത്. പരേതനായ മുഹമ്മദ് ബിന്‍ ലാദന്‍ എന്നയാളുടെ ആണ്‍മക്കളാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ബിന്‍ ലാദന്റെ മക്കളെയാണ് മരിച്ചതെന്ന സൗദി അംബാസിഡറുടെ പ്രതികരണത്തിലൂടെയാണ് ലാദന്റെ ബന്ധുക്കളാണെന്ന കാര്യം വ്യക്തമായത്

സൗദി..
ബ്രിട്ടണിലെ ഇന്ത്യന്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ നൗഫല്‍ അല്‍ സൗദ് രാജകുമാരന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു

ആവശ്യം
അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്നും നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറണമെന്നും സൗദി എംബസി ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടു

പറന്നുയരും മുന്‍പ്
ബഌക്ക് ബുഷ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് വൈകാതെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.












Click it and Unblock the Notifications