ഒസാമാ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്: പ്രസ്താവന പുറത്ത്...
ഒസാമാ ബിൻ ലാദന്റെ മകൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്: വധിച്ചത് അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ!! കൂടുതൽ വിവരങ്ങൾ പുറത്ത്....
വാഷിംഗ്ടൺ: ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിൽ വെച്ച് അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ അൽഖ്വായ്ദ നേതാവ് കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ശനിയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹംസ ബിൻ ലാദനാണ് അൽഖ്വയ്ദയുടെ പ്രവർത്തനങ്ങൾ സുപ്രധാനമായി നിയന്ത്രിച്ചുവന്നിരുന്നതെന്നും വിവിധ ഭീകര സംഘടനകളെ കൈകാര്യം ചെയ്യുന്നതിനും ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതിലും ഹംസ ബിൻലാദന് മുഖ്യ പങ്കുണ്ടെന്നും ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.
2018 അൽഖ്വയ്ദയുടെ മീഡിയ ഔട്ട് ലറ്റിൽ നിന്നാണ് അവസാനമായി ഹംസ ബിൻലാദന്റെ പരസ്യപ്രതികരണം പുറത്തുവരുന്നത്.. ഇതോടൊപ്പം അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീടാണ് അല്‍ഖ്വെയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്.

2011 ല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സേന നടത്തിയ ആക്രമത്തില്‍ ഒസാമാ ബിന്‍ലാദനും മൂത്തമകന്‍ ഖാലിദും കൊല്ലപ്പെട്ടപ്പോള്‍ ഹംസ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബിന്‍ലാദന്‍റെ മൂന്ന് ഭാര്യമാരില്‍ ഒരാളായ സൗദി അറേബ്യന്‍ സ്വദേശി ഖൈരിയ സബാറാന്‍റെ മകനാണ് ഹംസ. ബിന്‍ലാദന്‍റെ മരണശേഷം അബോട്ടാബദില്‍ പാകിസ്താന്‍ നടത്തിയ റെയ്ഡിലും ഹംസയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ അക്രമത്തില്‍ ഹംസ കൊല്ലപ്പെട്ടിട്ടില്ലെന്ന് റെയ്ഡില്‍ പിടികൂടിയവര്‍ വിവരം നല്‍കിയിരുന്നു. 2017-ല്‍ യു.എസ് ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.












Click it and Unblock the Notifications