കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്‍റെ മകന്‍ മകന്‍ ഹംസ ബിന്‍ ലാദന്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് അന്തര്‍ദേശിയ മാധ്യമമായ എന്‍ബിസി ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒസാമയുടെ പിന്‍ഗാമിയായ ഹംസ കൊല്ലപ്പെട്ടതായി മൂന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ അമേരിക്ക നല്‍കിയിട്ടില്ല.

<strong> ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ; മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി</strong> ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ; മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ഹംസ ബിന്‍ലാദനെ പിടിച്ചുകൊടുക്കുന്നവര്‍ക്കോ വിവരം നല്‍കുന്നവര്‍ക്കോ ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികമായി നല്‍കുമെന്ന് ഫെബ്രുവരിയില്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഹംസയുടെ മരണം എവിടെ? എപ്പോള്‍? എങ്ങനെ? നടന്നുവെന്നോ അദ്ദേഹത്തിന്‍റെ മരണത്തില്‍ അമേരിക്കയ്ക്കയ്ക്ക് പങ്കുണ്ടോ? എന്നുതുടങ്ങിയ വിവരങ്ങള്‍ ഒന്നും ഉദ്യോഗ്യസ്ഥര്‍ പങ്കുവെച്ചിട്ടില്ലെന്നാണ് എന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

osama

അല്‍ഖ്വയ്ദ മാധ്യമവിഭാഗം 2018 അവസാനമായി പുറത്തുവിട്ട വീഡിയോയില്‍ ഹംസ സൗദി അറേബ്യയെ ഭീഷണിപ്പെടുത്തുകയും അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കുകയും ചെയ്തു. 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു. തുടര്‍ന്നാണ് അല്‍ഖ്വെയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്.

<strong>ഇടക്കാല പ്രസിഡന്‍റ് സോണിയ, സ്ഥിരം പ്രസിഡന്‍റ് പ്രിയങ്ക; സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം; ശശി തരൂര്‍</strong>ഇടക്കാല പ്രസിഡന്‍റ് സോണിയ, സ്ഥിരം പ്രസിഡന്‍റ് പ്രിയങ്ക; സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണം; ശശി തരൂര്‍

2011 ല്‍ പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സേന നടത്തിയ ആക്രമത്തില്‍ ഒസാമാ ബിന്‍ലാദനും മൂത്തമകന്‍ ഖാലിദും കൊല്ലപ്പെട്ടപ്പോള്‍ ഹംസ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബിന്‍ലാദന്‍റെ മൂന്ന് ഭാര്യമാരില്‍ ഒരാളായ സൗദി അറേബ്യന്‍ സ്വദേശി ഖൈരിയ സബാറാന്‍റെ മകനാണ് ഹംസ. ബിന്‍ലാദന്‍റെ മരണശേഷം അബോട്ടാബദില്‍ പാകിസ്താന്‍ നടത്തിയ റെയ്ഡിലും ഹംസയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്കന്‍ അക്രമത്തില്‍ ഹംസ കൊല്ലപ്പെട്ടിട്ടില്ലെന്ന് റെയ്ഡില്‍ പിടികൂടിയവര്‍ വിവരം നല്‍കിയിരുന്നു. 2017-ല്‍ യു.എസ് ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

English summary
Osama Bin Laden's son hmaza Bin Laden killed: Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X