കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീറിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്, ലാദൻ അഫ്ഗാനിലെത്തിയത് കൊലപാതകം ആസൂത്രണം ചെയ്യാൻ

ബേനസീറ്‍ ഭൂട്ടോ കൊലപ്പെട്ട് 10 വർഷം പിന്നിട്ടപ്പോഴാണ് നിർണ്ണായക റിപ്പോർട്ട് പുറത്തു വരുന്നത്.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ബേനസീർ ഭുട്ടോയെ കൊലപ്പെടുത്തിയത് ബിൻ ലാദനോ?? | Oneindia Malayalam

കറാച്ചി: ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിൽ നിർണ്ണായകമായ സൂചന. ബേനസീർ കൊലപ്പെട്ട് 10 വർഷം പിന്നിട്ടപ്പോഴാണ് നിർണ്ണായക റിപ്പോർട്ട് പുറത്തു വരുന്നത്. അൽഖ്വയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദൻ അഫ്ഗാനിലേയ്ക്ക് താവളം മാറ്റിയത്തത് ബേനസീർ ഭൂട്ടേയുടെ കൊലപാതകം ആസൂത്രണം ചെയ്യാനായിരുന്നുവത്രേ. പാക് ഇന്റലിജൻസിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ചിന്നമ്മയെ വിടാതെ പിടിച്ച് തലൈവി; ജയയുടെ മരണത്തില്‍ ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്ചിന്നമ്മയെ വിടാതെ പിടിച്ച് തലൈവി; ജയയുടെ മരണത്തില്‍ ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്

benazir

2007 ഡിസംബർ 27 നാണ് റാലിക്കിടെ ബേനസീർ ഭൂട്ടോ കെല്ലപ്പെടുന്നത്. അതിശക്തമായ ബോംബ് സ്ഫോടനവും ഭൂട്ടോയുടെ റാലിയ്ക്ക് നേരെ ഉണ്ടായിരുന്നു. ഈ സംഭവങ്ങൾക്കു പിന്നിൽ ഉസാമയാണെന്നുളള വിവരം ഇന്റലിജൻസിനു ലഭിച്ചിരുന്നു. ഈ വിവരം പാക് ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും ചെയ്തിരുന്നു.

വിവരങ്ങൾ ശരിവെച്ചു

വിവരങ്ങൾ ശരിവെച്ചു

ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നിൽ ഉസാമയാണെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് ലാദന്റെ വീട്ടിൽ പാക് സൈന്യം നടത്തിയ പരിശേധനയിൽ ഇതു സംബന്ധിച്ച സൂചന ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബേനസീർ ഭൂട്ടേയ്ക്ക് പുറമേ, അന്നത്തെ പാക് പ്രധാനമന്ത്രിയായ പർവേസ് മുഷറഫ്, ഫസ്ലൂർ റഹ്മാൻ, എന്നിവരെ വധിക്കാനും പദ്ധതിയിട്ടിരുന്നു.

 ഇന്റലിജൻസ് റിപ്പോർട്ട്

ഇന്റലിജൻസ് റിപ്പോർട്ട്

ബിൻ ലാദൻ നേരിട്ടയച്ച കൊറിയറിലാണ് സ്ഫോടക വസ്തുക്കൾ എത്തുകയെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ ഡിസംബർ 22 ന് സ്ഫോടനം നടക്കാൻ സാധ്യതയുണ്ടെന്നുളള റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ലാദൻ നേരിട്ടു തന്നെയാണ് നടത്തിയിരുന്നത്. ഇതിനായാണ് ലാദൻ അഫ്ഗാനിലേയ്ക്ക് താമസം മാറ്റിയത്.

 മുന്നറിയിപ്പു നൽകിയിരുന്നു

മുന്നറിയിപ്പു നൽകിയിരുന്നു

ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നതിനു ഒരാഴ്ചയ്ക്കു മുൻപ് ആഭ്യന്തരമന്ത്രാലയത്തിന് ഇന്റലിജൻസ് ഒരു മുന്നറിയിപ്പു കൂടി നൽകിയിരുന്നു. സുരക്ഷ ശക്തമാക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമക്കുകയും ചെയ്തിരുന്നതായി പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

വ്യക്തമായ തെളിവ്

വ്യക്തമായ തെളിവ്

ബേനസിറിന്റെ മരണം കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കു ശേഷം എഴുതിയ കത്ത് ലാദന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ജാമിയ ഹഫ്സയിലെയും ലാൽ മസ്ജിദിലേയും സഹോദരീ സഹോദരന്മാർക്കായി നമ്മൾ പ്രതികാരം ചെയ്തിരിക്കുന്നു എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്,

English summary
Al-Qaeda's slain chief Osama bin Laden had shifted to Afghanistan to supervise a plot to assassinate Pakistan's former premier Benazir Bhutto and then military dictator Pervez Musharraf, a media report said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X