കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒസാമ ബിന്‍ലാദന്‍ അല്‍ ഖ്വയ്ദയുടെ പേര് മാറ്റാന്‍ ആലോചിച്ചിരുന്നുവത്രെ

  • By Aiswarya
Google Oneindia Malayalam News

വാഷിംങ്ടണ്‍:അല്‍ ഖ്വയ്ദയുടെ പേര് മാറ്റാന്‍ സംഘടന തലവന്‍ ഒസാമ ബിന്‍ ലാദന്‍ ആലോചിച്ചിരുന്നു. വൈറ്റ് ഹൗസാണ് ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ പേര് മാറ്റാന്‍ ആലോചിച്ചിരുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. സംഘടനയുടെ പേര് മാറ്റി അതിനെ ഇസ്ലാമുമായി ചേര്‍ന്ന് നില്‍ക്കുന്ന സംഘടനയെന്ന് അറിയപ്പെടുത്താന്‍ കൊല്ലുപ്പെടുന്നതിന് മുമ്പ് ലാദന്‍ ആഗ്രഹിച്ചിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
ലാദന്റെ അബോട്ടാബാദിലുള്ള ഒളിത്താവളത്തില്‍ നിന്നും ലഭിച്ച രേഖകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

osama-bin-laden
അല്‍ ഖ്വയ്ദയെ ഒരു മത സംഘടനയായി കണാതെ തീവ്രവാദി സംഘടനയായി മുദ്ര കുത്തിയിരിക്കുന്നതില്‍ ലാദന്‍ ദുഃഖിതനായിരുന്നു എന്നും പേര് മാറ്റുന്നതിലൂടെ സംഘടനയുടെ പ്രതിഛായക്ക് മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്.
2011ന് മെയ് രണ്ടിന്പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ബിലാല്‍ പട്ടണത്തില്‍വെച്ചാണ് ലാദനെ യു.എസ് പ്രത്യേക സേന വധിച്ചത്.
English summary
Frustrated over Al Qaeda's recognition as a global terror outfit, its Chief Osama bin Laden wanted to change the name of the group to identify it more closely with Islam before he was killed by US Special Forces in Pakistan, the White House has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X