ബിന്‍ലാദന്റെ മകന്‍ വരും!! അമേരിക്കയോട് കണക്കുതീര്‍ക്കും!! വെറുംവാക്കല്ല, എല്ലാത്തിനും തെളിവുണ്ട്‌

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഭീകരസംഘടനായ അല്‍ഖ്വെയ്ദ പൂര്‍വാധികം ശക്തിയോടെ ഉടന്‍ തിരിച്ചുവന്നേക്കും. ഒസാമ ബിന്‍ ലാദന്റെ മരണശേഷം ദുര്‍ബലമായ അല്‍ഖ്വെയ്ദ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് മുന്‍ എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വ്യക്തമാക്കിയത്. സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 9/11 ഭീകരാക്രമണത്തിനു ശേഷം ബില്‍ ലാദനു വേണ്ടിയുള്ള തിരച്ചിലില്‍ അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അലി സൗഫാന്‍.

അമേരിക്കയെ നാണം കെടുത്തിയ സൈബര്‍ ആക്രമണം; ഉപയോഗിച്ചത് സര്‍ക്കാര്‍ കോഡ്!തലകുനിച്ച് അമേരിക്ക!

ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍!

നയിക്കാന്‍ മകന്‍

ബിന്‍ ലാദന്റെ മകനായ ഹംസയായിരിക്കും അല്‍ഖ്വെയ്ദയുടെ പുതിയ തലവനെന്ന് അലി സൗഫാന്‍ പറയുന്നു. ഇതു ശരിവയ്ക്കുന്നതായി തെളിയിക്കുന്ന കത്തുകള്‍ ലാദനു വേണ്ടിയുള്ള റെയ്ഡിനിടെ തനിക്കു ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികാരം ചെയ്യണം

ബിന്‍ ലാദന്റെ മരണത്തിനു പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഹംസ. പിതാവിന്റെ ആശയങ്ങളുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഹംസ അല്‍ഖ്വെയ്ദയെ മുന്നോട്ട് നയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അലി സൗഫന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ 28 വയസ്സ്

22 വയസ്സുള്ളപ്പോള്‍ ഹംസ പിതാവിന് എഴുതിയ കത്തുകളാണ് റെയ്ഡില്‍ അമേരിക്കന്‍ സേനയ്ക്കു ലഭിച്ചിരുന്നത്. ഇപ്പോള്‍ 28 വയസ്സുള്ള ഹംസ പിതാവ് ബിന്‍ ലാദനേക്കാള്‍ അപകടകാരിയാണെന്ന് അലി സൗഫാന്‍ വ്യക്തമാക്കി.

ഏറെ സമാനം

ബിന്‍ ലാദനുമായി ഹംസയ്ക്ക് ഏറെ സമാനതകളുണ്ടെന്നു അലി സൗഫാന്‍ പറഞ്ഞു. ഹംസയുടെ സന്ദേശങ്ങള്‍ ബിന്‍ ലാദന്റേതുമായി സാമ്യമുള്ളതാണ്. ബിന്‍ ലാദന്‍ ഉപയോഗിച്ചിരുന്ന വാചകങ്ങള്‍ ഹംസയും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദേശങ്ങള്‍ പുറത്ത്

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഹംസയുടേതെന്ന പേരില്‍ രണ്ടു ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് രണ്ടു സന്ദേശങ്ങളും. ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്താനോടുമെല്ലാം അമേരിക്ക തെറ്റു ചെയ്തതായും ഇതിനെല്ലാം താന്‍ പകരം വീട്ടുമെന്നും ഹംസ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കത്തില്‍ പറയുന്നത്

ഹംസയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അലി സൗഫാന്‍ വിശദീകരിക്കുന്നു. പിതാവിന്റെ ആ ചിരിയും പറഞ്ഞ വാക്കുകളും നോട്ടവുമെല്ലാം ഇപ്പോഴും മായാതെ മനസില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും തുരുമ്പുപിടിക്കാത്ത സ്റ്റീല്‍ പോലെയാണ്. വിശുദ്ധസമരം നയിക്കാനാണ് നമ്മള്‍ ജീവിക്കുന്നതെന്നും കത്തില്‍ ഹംസ കുറിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍

അല്‍ ഖ്വെയ്ദയുടെ പോസ്റ്റര്‍ ബോയിയാണ് ഹംസ. അല്‍ഖ്വെയ്ദ അംഗങ്ങള്‍ക്കും അവന്‍ ഏറെ പ്രിയപ്പെട്ടവനാണെന്ന് അലി സൗഫാന്‍ പറഞ്ഞു. 2017 ജനുവരിയില്‍ ഹംസയെയും അമേരിക്ക ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ലാദന്റെ മരണം

2011 മെയ് രണ്ടിനാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നത്. പാകിസ്താനിലെ അബോട്ടാബാദില്‍ വച്ചാണ് ബിന്‍ ലാദന്‍ അമേരിക്കന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിക്കുന്നത്. ഓപ്പറേഷന്‍ നെപ്റ്റിയൂണ്‍ സ്പിയര്‍ എന്നാണ് ഈ നീക്കത്തിന് അമേരിക്ക നല്‍കിയ പേര്.

English summary
Osama bin Laden's son Hamza is poised to lead a stronger, larger al Qaeda and is "bent on avenging" his father's death, according to a former FBI agent familiar with the personal letters seized in a dramatic US raid that killed the al Qaeda leader in Pakistan's Abbottabad.
Please Wait while comments are loading...