Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമ ബിൻലാദന്റെ മകൻ ജീവനോടെ തന്നെ ഉണ്ട്; അഫ്ഗാനിൽ അൽഖ്വയ്ദയുടെ കമാന്റർ

അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ ജീവനോടെ ഉണ്ടെന്ന് റിപ്പോർട്ട്. ഇയാൾ അഫ്ഗാനിസ്ഥാനിൽ അൽഖ്വയ്ദയുടെ കമാന്റർ ആയി പ്രവർത്തിക്കുകയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ 'ദി മിറര്‍' റിപ്പോര്‍ട്ട് ചെയ്തു. 2019 ൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അൽഖ്വയ്ദയെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഹംസ സജീവമാക്കിയിരിക്കുകയാണെന്നാണ് ദി മിറർ റിപ്പോർട്ടിൽ പറയുന്നത്.

അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാമ്പുകൾക്ക് ഇയാളാണ് നേതൃത്വം നൽകുന്നത്. ബ്രിട്ടനും യുഎസും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള പദ്ധതികളും ഹംസ തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹംസ ബിൻ ലാദനും നാല് ഭാര്യമാരും സിഐഎയിൽ നിന്ന് രക്ഷപ്പെടാൻ വർഷങ്ങളായി ഇറാനിൽ അഭയം പ്രാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. നേരത്തേ യുഎസ് വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഹംസയുടെ മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

hamza1-

ഇറാനിലേക്കും പുറത്തേക്കുമുള്ള അൽ ഖായിദ അംഗങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ഇയാൾ അഫ്ഗാൻ പ്രവിശ്യകളിൽ സുരക്ഷിത ഭവനങ്ങൾ ഉപയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഹംസയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള അൽഖ്വയ്ദയുടെ ഏറ്റവും ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മാത്രമല്ല ഹംസയ്ക്ക് കീഴിൽ അൽഖ്വയ്ദ താലിബാനുമായി ബന്ധം സ്ഥാപിച്ചാൽ അത് കൂടുതൽ അപകടകരമാകുമെന്ന മുന്നറിയിപ്പാണ് പലരും നൽകുന്നത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും അൽഖ്വയിദയുടെ തിരിച്ചുവരവ് സൃഷ്ടിച്ചേക്കുക. തങ്ങൾ തീവ്രവാദ ഗ്രൂപ്പികളുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ തന്നെയാണ് ഹംസയ്ക്ക് സംരക്ഷണം ഒരുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണത്തിലേറിയത് മുതൽ അൽഖ്വയിദയുമായി താലിബാൻ ബന്ധം പുലർത്തുന്നുണ്ട്. അവർക്ക് ആവശ്യായ സഹായങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്. ഹംസ കഴിയുന്നത് തന്നെ താലിബാന്റെ സംരക്ഷണയിലാണ്.അൽഖ്വയിദയുടെ പ്രവർത്തനങ്ങൾ അകോപിപ്പിക്കാൻ താലിബാൻ നേതാക്കൾ നിരന്തരം കൂടിക്കാഴ്ച നടത്താറുണ്ടെന്നും ഇൻറലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അഫ്ഗാൻ യുദ്ധപ്രഭുവും കുപ്രസിദ്ധ ഹഖാനി ശൃംഖലയുടെ നേതാവുമായ സിറാജുദ്ദീൻ ഹഖാനിയുടെ പിന്തുണയും ഹംസയ്ക്ക് ഉണ്ട്. അഫ്ഗാനിസ്ഥാനിലെ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രമാണ് ഹഖാനി.ഹംസയ്ക്കും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതും താലിബാനും അൽഖ്വയ്ദയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇടനിലക്കാരനായി പ്രവർത്തിക്കുന്നതും ഹഖാനിയാണെന്നാണ് വിവരം.

2024ൽ അഫ്ഗാനിസ്ഥാനിലുടനീളം എട്ട് പുതിയ പരിശീലന ക്യാമ്പുകൾ അൽഖ്വയിദ ആരംഭിച്ചിട്ടുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൻ്റെ സമീപകാല റിപ്പോർട്ടിൽ പറയുന്നത്. മുൻപ് താലിബാനെതിരെ പോരാടാൻ യുഎസും ബ്രിട്ടീഷുകാരും ഉപയോഗിച്ചിരുന്ന പ്രദേശങ്ങളാണ് ഇവ. ഈ ക്യാമ്പുകൾ കൂാതെ കുനാർ, നംഗർഹാർ പോലുള്ള പ്രദേശങ്ങളിൽ അഞ്ച് മദ്രസകളും അൽഖ്വയിദ സ്ഥാപിച്ചതായും റിപ്പോർട്ടിൽ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+