സുസുക്കി മുന്‍ ചെയർമാന്‍ ഒസാമു സുസുക്കി അന്തരിച്ചു: ഇന്ത്യന്‍ നിരത്തുകള്‍ അടക്കിവാണ മാരുതി 800 ന്റെ ഉപജ്ഞാതാവ്
സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ മുന്‍ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസ്സായിരുന്നു. അർബുദ രോഗാബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഡിസംബർ 25 നായിരുന്നു ഒസാമു സുസുക്കിയുടെ മരണമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 40 വർഷത്തോളം സുസുക്കിയെ നയിച്ചത് ഒസാമുവാണ് ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങളിലേക്ക് കമ്പനിയെ വളർത്തിയത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിലൊരാളാണ് സുസുക്കി.
വടക്കേ അമേരിക്കയിലും യൂറോപ്പിലും സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ജനറൽ മോട്ടോഴ്‌സ് കമ്പനിയുമായും ഫോക്‌സ്‌വാഗൺ എജിയുമായും സുസുക്കി കരാറിലേർപ്പെട്ടത് ഒസാമുവിന്റെ നേതൃത്വത്തിലായിരുന്നു. 2019 ല്‍ ടൊയോട്ടയുമായി ക്യാപിറ്റല്‍ അലൈന്‍സ് പാട്ണർഷിപ്പ് സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. സുസുക്കിയെ ലോകം അറിയുന്ന ജനപ്രിയ ബ്രാന്‍ഡ് ആക്കി വളർത്തിയ അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കമ്പനിയുടെ ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറി വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞത്.

ഇന്ത്യയുടെ കാർ വിപണി രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാരുതി കാറുകള്‍ നിരത്തിലിറങ്ങുന്നതില്‍ സുപ്രധനാ പങ്കുവഹിച്ച വ്യക്തിയുമാണ് ഒസാമു. ഒസാമുവിന്റെ തുടക്ക കാലത്ത് സുസുക്കി ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിക്കുകയും ഇന്ത്യന്‍ വിപണിക്ക് ചേർന്ന ചെറുകാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽ നിന്നും പിറവിയെടുത്ത മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും ഒസാമുവാണ്.
ഒരു കർഷക കുടുംബത്തിലെ നാലാമത്തെ മകനായി 1930 ജനുവരി 20 ന് ഒസാമു ജനിക്കുന്നത്. തുടക്കകാലത്ത് രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം ഒരു ബാങ്കിലും ജോലി ചെയ്തിരുന്നു. ബാങ്ക് ജോലി വിട്ട അദ്ദേഹം 1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടർ കോർപറേഷനിൽ ജോലിയിൽ പ്രവേശിച്ചു,
ജൂനിയർ മാനേജ്മെ്റ് തസ്തികതയില്‍ സുസുക്കിയിലെ ജോലി ആരംഭിച്ച അദ്ദേഹം 1963 ല്‍ ഡയറക്ടർ സ്ഥാനത്തേക്ക് എത്തി. ജൂനിയർ ഡയറക്ടർ, സീനിയർ ഡയറക്ടർ പദവി പിന്നിട്ട ഒസാമു 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000 ത്തിലാണ് ചെയർമാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 2015 ജൂണിൽ മകൻ തോഷിഹിറോ സുസുക്കിക്ക് കമ്പനിയുടെ പ്രസിഡൻ്റ് സ്ഥാനം കൈമാറിയ അദ്ദേഹം 2021 വരെ ചെയർമാനായി തുടർന്നു.












Click it and Unblock the Notifications