ഓസ്‌കർ 2025: അഡ്രിയൻ ബ്രോഡിയും മൈകി മാഡിസണും മികച്ച അഭിനേതാക്കള്‍: സംവിധായകന്‍ ഷോണ്‍ ബെക്കർ
97-ാമത് ഓസ്‌കർ അവാർഡ് പ്രഖ്യാപന വേദിയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി അനോറ. അനോറയിലൂടെ മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 3 പുരസ്കാരം കരസ്ഥമാക്കിയ ഷോണ്‍ ബെക്കറാണ് ഇത്തവണ അവാർഡ് പ്രഖ്യാപന വേദിയില്‍ തിളങ്ങിയ താരം. തിരക്കഥ, എഡിറ്റിങ് തുടങ്ങിയവയിലാണ് ബെക്കറുടെ മറ്റ് പുരസ്കാര നേട്ടങ്ങള്‍. മികച്ച നടി-നടന്മാർക്കുള്ള പുരസ്കാരം അഡ്രിയൻ ബ്രോഡിയും മൈകി മാഡിസണും കരസ്ഥമാക്കി. ദ ബ്രൂട്ട്ലിസ്റ്റിലൂടെയാണ് അഡ്രിയാന്‍ ബോഡിയുടെ നേട്ടമെങ്കില്‍ അനോറയിലെ പ്രകടനത്തിനാണ് മൈകി മാഡിസണെ തേടി അംഗീകാരമെത്തിയത്. അഡ്രിയാന്‍ ബ്രോഡിയുടെ രണ്ടാമത് ഓസ്കർ നേട്ടമാണിത്.
ദ ബ്രൂട്ട്ലിസ്റ്റിലൂടെ ലോല്‍ ക്രൗളി മികച്ച ഛായഗ്രഹകനായി മാറിയപ്പോള്‍ ഇതേ ചിത്രത്തിലെ തന്നെ സംഗീതം നിർവ്വഹിച്ച ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് മികച്ച സംഗീതജ്ഞനുള്ള പുരസ്കാരം. മികച്ച സഹനടനുള്ള പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണത്തെ പുരസ്കാര വിതരണം ആരംഭിച്ചത്. 'എ റിയൽ പെയ്ൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിന്‍ മികച്ച സഹനടനുള്ള ഇത്തവണത്തെ അക്കാദമി അവാർഡ് കരസ്ഥമാക്കി. ഹോം എലോണ്‍ എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടിയ താരമാണ് കീറന്‍ കള്‍ക്കിന്‍. മികച്ച സഹനടിക്കുള്ള പുരസ്കാരം എമിലിയ പെരസ് എന്ന ചിത്രത്തിലൂടെ സോയി സല്‍ദാന നേടി. പുരസ്കാരം ഏറ്റുവാങ്ങക്കൊണ്ട് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ വിമർശനവും അവർ ഉയർത്തി.

ഡല്‍ഹിയില്‍ ഒരുക്കിയ അനൂജയിലായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ഏക ഓസ്കർ പ്രതീക്ഷ. പ്രിയങ്ക ചോപ്രയും ഗൂനീത് മോംഗയും ചേര്‍ന്ന് നിർമ്മിച്ച ചിത്രം മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചത്. ഡച്ച് ചിത്രമായ അയാം നോട്ട് എ റോബോട്ട് ഈ വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയുടെ ഏക പ്രതീക്ഷയും അസ്തമിച്ചു.
പതിവുപോലെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തീയേറ്ററില്‍ നടന്ന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം സ്റ്റാർ മൂവീസിലും ഹോട്ട്സ്റ്റാറിലും ലഭ്യമാണ്. കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരായിരുന്നു സഹ അവതാരകർ.
ഒസ്കാർ പുരസ്കാരം ഒറ്റനോട്ടത്തില്‍
ചിത്രം : അനോറ
സംവിധായകൻ: ഷോൺ ബേക്കർ -അനോറ
നടൻ: അഡ്രിയൻ ബ്രോഡി - ദി ബ്രൂട്ടലിസ്റ്റ്"
ഒറിജിനൽ സ്കോർ: ദി ബ്രൂട്ടലിസ്റ്റ്
അന്താരാഷ്ട്ര ഫീച്ചർ ഫിലിം: ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽഃ
ഛായാഗ്രഹണം: ലോൾ ക്രാളി - ദി ബ്രൂട്ടലിസ്റ്റ്
വിഷ്വൽ ഇഫക്റ്റ്സ്: പോൾ ലാംബർട്ട്, സ്റ്റീഫൻ ജെയിംസ്, റൈസ് സാൽകോംബെ, ഗെർഡ് നെഫ്സർ - ഡ്യൂൺ: പാർട് ടു
ശബ്‌ദം: ഗാരെത്ത് ജോൺ, റിച്ചാർഡ് കിംഗ്, റോൺ ബാർട്ട്ലെറ്റ്, ഡഗ് ഹെംഫിൽ - ഡ്യൂൺ: പാർട് ടു
ഡോക്യുമെന്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ്
ഡോക്യുമെന്ററി ഷോർട്ട് ഫിലിം: ദി ഒൺലി ഗേൾ ഇൻ ദി ഓർക്കസ്ട്ര
ഒറിജിനൽ സോങ്: 'എൽ മാൽ' - എമിലിയ പെരെസ്
പ്രൊഡക്ഷൻ ഡിസൈൻ: നഥാൻ ക്രൗളി -വിക്കഡ്
സഹന നടി: സോയ് സൽദാന, എമിലിയ പെരസ്
മികച്ച സഹനടൻ: കീറൻ കൽക്കിൻ - എ റിയൽ പെയിൻ
എഡിറ്റിംഗ്: ബെക്കർ - അനോറ
മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിംഗ്: പിയറി-ഒലിവിയർ പെർസിൻ - ദി സബ്സ്റ്റൻസ്
അവലംബിത തിരക്കഥ: കോൺക്ലേവ്
വസ്ത്രാലങ്കാരം: പോൾ ടാസ്വെൽ - വിക്കഡ്
ഒറിജിനൽ തിരക്കഥ: ബെക്കർ - അനോറ
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം: ഫ്ലോ, (സംവിധായകൻ: ഗിന്റ്സ് സിൽബലോഡിസ്, മാറ്റീസ് കസ, റോൺ ഡൈൻസ്, ഗ്രിഗറി സാൽക്മാൻ)
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: ഇൻ ദി ഷാഡോ ഓഫ് ദി സൈപ്രസ്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications