സിൽവർ ഗൗൺ, ഡ്രാക്കുള കോളർ, ഗൗണിൽ തൂവൽ; ഓസ്കറിൽ വ്യത്യസ്ത ലുക്ക് പിടിച്ച് താരങ്ങൾ..
ലോകം മുഴുവൻ ഉറ്റുനോക്കിയത് ഓസ്കർ വേദിയിലേക്കാണ്. ഓസ്കർ വേദിയിൽ തിളങ്ങിയത് അനോറയാണ്. മികച്ച സിനിമക്ക് ഉൾപ്പെടെ അഞ്ച് പുരസ്കാരമാണ് നേടിയത്. സംവിധാനം, എഡിറ്റിങ്, തിരക്കഥ വിഭാഗങ്ങളിൽ ഷോൺ ബേക്കറിന് ഓസ്കർ (അനോറ) ലഭിച്ചു.
മികച്ച നടൻ ആഡ്രിയൻ ബ്രോഡി (ബ്രൂട്ടലിസ്റ്റ്) ,നടി മൈകി മാഡിസൺ (അനോറ), സഹനടൻ കീറൻ കൽക്കിൻ, സഹനടി സോയി സൽദാന എന്നിവരാണ്. ഓസകർ ആരൊക്കെ സ്വന്തമാക്കുമെന്ന് അറിയാനുള്ള അതേ കൗതുകം തന്നെയാണ് ഓസ്കർ വേദിയിലേക്കുള്ള താരങ്ങളുടെ പ്രവേശനം എങ്ങനെയായിരിക്കും എന്ന് അറിയാനും.

താരപ്രഭയാൽ ശോഭിതമായ ഓസ്കർ വേദിയിലേക്ക് മണ്ണിലെ താരങ്ങൾ എത്തിയത് വ്യത്യസ്തമായ ലുക്കുകളിലാണ്. പ്രസംഗങ്ങളിലൂടെ മാത്രമല്ല, വസ്ത്രധാരണത്തിലൂടെയും മേക്കപ്പിലൂടെയും തങ്ങളുടെ നിലപാടുകൾ താരങ്ങൾ അറിയിക്കാറുണ്ട്. സ്റ്റെലും ഫാഷനും ഒക്കെ കൂടിച്ചേർത്ത വസ്ത്രങ്ങൾ അണിഞ്ഞ് താരങ്ങൾ റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങുമ്പോൾ മറ്റൊരു വിസ്മയം കൂടിയാണ് ലോസാഞ്ചലസിലെ ഡോൾബി തീയറ്ററിൽ. താരങ്ങൾ എത്തിയ ചില വ്യത്യസ്ത ലുക്കുകൾ പരിചയപ്പെടാം...
സിന്ധിയെറിവോ: എൽഫാബ തീമിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ അധികവും സിന്ധിയെറിവോ ചടങ്ങിൽ എത്തിയത്. ഇത്തവണ മരതക പച്ച വെൽവെറ്റ് യാർഡിലാണ് എത്തിയത്. എന്നാൽ സിലൗറ്റും ഡ്രാക്കുള കോളറുമാണ് എല്ലാവരുടെയും ശ്രദ്ധനേടിയത്. ധരിക്കുന്ന ആൾ വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്ന ഓസകർ വസ്ത്രങ്ങളിലൊന്നാണ് ഇത്.
ഡെമി മൂർ: രസകരമായിരുന്നു ഡെമി മൂറിന്റെ റെഡ് കാർപെറ്റ് ലുക്ക്. 2025 ലെ ഓസ്കറിനായി സിൽവർ ഗൗൺ ധരിച്ചാണ് എത്തിയത്. ഡയമണ്ട് ഡ്രോപ്പ് കമ്മലുകളും താരം ധരിച്ചു. ആരുടെയും ശ്രദ്ധ ലഭിക്കുന്ന ലുക്കായിരുന്നു താരത്തിന്റേത്.
ഹാലിബെറിയും ഗാൽ ഗഡോറ്റും: ഹാലി ബെറി ഒരു സ്ട്രാപ്പ് ലെസ്സ് സിൽവർ ഗൗൺ ആണ് ധരിച്ചത്. വസ്ത്രത്തിലൂടെ അയഞ്ഞുകിടക്കുന്ന ടൈലുകളും ഉണ്ടായിരുന്നു. അതേ സമയം ഗാൽ ഗാഡോറ്റ് തിരഞ്ഞെടുത്തത് റെഡ് ഗൗണും ഫുൾ സ്കേർട്ടുമാണ്.
വൂപ്പി ഗോൾഡ്‌ബെർഗ് തിളങ്ങുന്ന നീല നിറത്തിലുള്ള ഗൗൺ ആണ് ധരിച്ചത്.അതേ സമയം ബ്രിട്ടീഷ് നടി യാസ്മിൻ ഫിന്നി തലയ്ക്ക് മുകളിലൂടെ തൂവൽ അറ്റാച്ച്മെന്റ് ഉൾക്കൊള്ളുന്ന കറുത്ത വസ്ത്രമാണ് ധരിച്ചത്.
പുരുഷന്മാർക്കിടയിൽ കറുത്ത ടക്സീഡോ പ്രിയങ്കരമായിരുന്നു. ഓസ്കർ അവതാരകനായ കോനൻ ഓബ്രിയൻ ഈ വേഷത്തിലാണ് എത്തിയത്. എന്നാൽ ജെഫ് ഗോൾഡ്ബ്ലം ഒരു വെള്ള ജാക്കറ്റും പർപ്പിൾ പൂക്കൾ ഉള്ള പർപ്പിൾ ഷർട്ടും തിരഞ്ഞെടുത്തു.












Click it and Unblock the Notifications