ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ് ഇന്ത്യയില്‍ എപ്പോള്‍ കാണാം...? ലൈവ് സ്ട്രീമിംഗ് ഈ പ്ലാറ്റ്‌ഫോമില്‍
97-ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയാണ് ലോകം. ലോസ് ഏഞ്ചല്‍സിലെ പ്രശസ്തമായ ഡോള്‍ബി തിയേറ്ററില്‍ വെച്ചാണ് പുരസ്‌കാര പ്രഖ്യാപനം. വൈവിധ്യമാര്‍ന്ന നോമിനേഷനുകളും മികച്ച പ്രകടനങ്ങളും ഉള്ളതിനാല്‍ ഇത്തവണത്തെ അക്കാദമി അവാര്‍ഡിനെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഞായറാഴ്ചയാണ് പുരസ്‌കാര പ്രഖ്യാപനം.
എന്നാല്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30 നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലുള്ളവര്‍ക്ക് ഓസ്‌കാര്‍ പ്രഖ്യാപനവും പുരസ്‌കാര ദാനവും മാര്‍ച്ച് 3 ന് രാവിലെ 5:30 ന് സ്റ്റാര്‍ മൂവീസില്‍ തത്സമയ സംപ്രേക്ഷണം കാണാം. കൂടാതെ ജിയോ ഹോട്ട്സ്റ്റാറിലും ലൈവ് സ്ട്രീം ഉണ്ട്. യുഎസില്‍ പരിപാടി വൈകുന്നേരം 7 മണിക്ക് എബിസിയില്‍ സംപ്രേഷണം ചെയ്യും.

ഈസ്റ്റേണ്‍, പസഫിക്, ഹുലു, ഹുലു ലൈവ് ടിവി, യൂട്യൂബ് ടിവി, എടി ആന്‍ഡ് ടി ടിവി, ഫ്യൂബോ ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിംഗ് ലഭ്യമാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്‌കാര ചടങ്ങ് കാണാനാകും. എമ്മി അവാര്‍ഡ് ജേതാവും ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ കോനന്‍ ഒബ്രയന്‍ ആണ് ഒാസ്‌കാര്‍ ചടങ്ങുകള്‍ക്ക് അവതാരകനാകുന്നത്.
സെലീന ഗോമസ്, ജോ ആല്‍വിന്‍, ലില്ലി-റോസ് ഡെപ്പ്, ഗോള്‍ഡി ഹോണ്‍, കോണി നീല്‍സണ്‍, സ്റ്റെര്‍ലിംഗ് കെ. ബ്രൗണ്‍, അന ഡി അര്‍മാസ്, ബെന്‍ സ്റ്റില്ലര്‍, വില്ലെം ഡാഫോ, ഓപ്ര വിന്‍ഫ്രി, ഹാലെ ബെറി, പെനലോപ്പ് ക്രൂസ്, എല്ലെ ഫാനിംഗ്, വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ജോണ്‍ ലിത്‌ഗോ, ആമി പോഹ്ലര്‍, ജൂണ്‍ സ്‌ക്വിബ്, ബോവന്‍ യാങ് എന്നിവരുള്‍പ്പെടെയുള്ളരവരുടെ പരിപാടിയുടെ ആതിഥേയത്വം വഹിക്കും.
കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ ജേതാക്കളായ സിലിയന്‍ മര്‍ഫി, എമ്മ സ്റ്റോണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഡാ'വൈന്‍ ജോയ് റാന്‍ഡോള്‍ഫ് എന്നിവര്‍ പ്രധാന അവാര്‍ഡുകള്‍ സമ്മാനിക്കാനായി എത്തും. ഈ വര്‍ഷത്തെ ഓസ്‌കറിനുള്ള നോമിനേഷനുകള്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. 'എമിലിയ പെരെസ്' ആണ് 13 നോമിനേഷനുകളുമായി മുന്നിലുള്ളത്.
ജാക്വസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഈ ഫ്രഞ്ച്-മെക്‌സിക്കന്‍ ചിത്രം മയക്കുമരുന്ന് കടത്തുകാരനായ ഒരു മോബ്സ്റ്ററിന്റെ കഥയാണ് പറയുന്നത്. 'ദി ബ്രൂട്ടലിസ്റ്റ്', 'വിക്കഡ്' എന്നിവയ്ക്ക് 10 നോമിനേഷനുകള്‍ ലഭിച്ചു. 'കോണ്‍ക്ലേവ്', 'എ കംപ്ലീറ്റ് അണ്‍നോണ്‍' എന്നിവയ്ക്ക് എട്ട് നോമിനേഷനുകള്‍ വീതം ലഭിച്ചു. ഫിലിം ഫെസ്റ്റിവലുകളില്‍ അവാര്‍ഡ് വാരിക്കൂട്ടിയ അനോറയും മികച്ച ചിത്രത്തിനുള്ള പട്ടികയിലുണ്ട്.












Click it and Unblock the Notifications