ഓസ്കാര്‍ പ്രഖ്യാപിച്ചു,ഗ്രാവിറ്റിക്ക് 7പുരസ്കാരം
ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയാറാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. മികച്ച വിഷ്വല്‍ ഇഫക്ട്സ്, ശബ്ദ് മിശ്രണം, ശബ്ദ സംയോജനം, ചിത്ര സംയോജനം തുടങ്ങി ഏഴ് പുരസ്കാരങ്ങള്‍ അല്‍ഫോണ്‍സോ കറോണിന ഒരുക്കിയ ഗ്രാവിറ്റി എന്ന ചിത്രം സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള അവാര്‍ഡ് ഗ്രാവിറ്റി സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണ്‍ നേടി. ബ്ലൂ ജാസ്മിന് എന്ന ചിത്രത്തിലെ അഭിനയിത്തിന് കെയ്റ്റ് ബ്ളാന്‍ഷെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡാലസ് ബയേഴ്സ് ക്ലബ്ബ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മാത്യൂ മെക്കണഗേ മികച്ച നടനുള്ള ഓസ്കാര്‍ കരസ്ഥമാക്കി.

ഡാലസ് ബയേഴ്സിലെ അഭിനയത്തിന് മികച്ച സഹനടനായി ജെയേഡ് ലൊറ്റൊയെ തിരഞ്ഞെടുത്തു. മികച്ച സഹനടിക്കുള്ള പുരസ്കാരം ലൂപിറ്റ യെങ്ങോയ്ക്ക്(12 ഇയേഴ്സ് എ സ്ലേവ്) നല്കി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം കാതറിന് മാര്‍ട്ടിനും(ദ ഗ്രേറ്റ് ഗാറ്റ്സ്ബീ) മികച്ച ചമയത്തിനും കേശലങ്കാരത്തിനുമുള്ള പുരസ്കാരം ഡാലസ് ബയേഴ് ക്ലബ്ബും സ്വന്തമാക്കി.
മികച്ച ആനിമേഷന്‍ ഹ്രസ്വ ചിത്രം- മിസ്റ്റര്‍ ഹംബ്ലോട്ട്, മികച്ച ആനിമേഷന്‍ ചിത്രം- ഫ്രോസണ്‍, മികച്ച ഹ്രസ്വ ചിത്രമായി (ലൈഫ് ആക്ഷന്‍) ഹീലിയം, മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍)-22 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം, മികച്ച ഹ്രസ്വ ഡോക്യമെന്ററി-ദ ലേഡി ഇന്‍ നമ്പര്‍ 6. മ്യൂസിക്ക് സേവ്ഡ് മൈ ലൈഫ്, മികച്ച വിദേശ ഭാഷാ ചിത്രം- ദഗ്രേറ്റ് ബ്യൂട്ടി (ഇറ്റലി) എന്നിവ സ്വന്തമാക്കി
ഗ്രാവിറ്റി എന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തിയ ഇമ്മാനുവല്‍ ലൂപസ്കിയാണ് ഏറ്റവും മികച്ച ചിത്ര സംയോജകനുള്ള ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയത്.
ഓസ്കാര്‍ നിര്‍ണയിക്കുന്ന, 6028 അംഗങ്ങള്‍ ഉല്‍പ്പെട്ട അക്കാദമി വോട്ടിങ് ചൊവ്വാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്കാര്ദാനച്ചടങ്ങ് നടക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications