ഓസ്കാർ പുരസ്കാര പ്രഖ്യാപനം നാളെ; ചരിത്രം കുറിക്കുമോ കർല സോഫിയ, 'എമിലിയ പെരസി'ന് 13 നോമിനേഷൻ
97-ാമത് ഓസ്കർ പുരസ്കാ പ്രഖ്യാപനം ലോസ് ആഞ്ചൽസിലെ ഡോൽബി തീയറ്ററിൽ ഇന്ന് നടക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 5.30ക്കാണ് പ്രഖ്യാപനം. സ്റ്റാർ മൂവീസിലും ഡിസ്നി ഹോട്ട് സ്റ്റാറിലും പ്രഖ്യാപനം ലൈവായി കാണാം.
എമ്മി അവാർഡ് നേടിയ ടെലിവിഷൻ അവതാരകനും ഹാസ്യനടനുമായ കോനൻ ഒബ്രിയാനാണ് ചടങ്ങിന്റെ പ്രധാന അവതാരകൻ. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്. ഒബ്രിയാനെ കൂടാതെ ഓപ്ര വിൻഫ്രി, എമ്മ സ്റ്റോൺ, സ്കാർലറ്റ് ജോഹാൻസൺ, റോബർട്ട് ഡൗണി ജൂനിയർ, സോ സാൽഡാന എന്നിവരും ചടങ്ങ് അവതരിപ്പിക്കും.

'എമീലിയ പെരസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രാൻസ് വ്യക്തി കാർലോ സോഫിയ ഗാസ്കോണിന് മികച്ച നടിക്കുള്ള പുരസ്കാരം നേടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ട്രാൻസ്‌ജെൻഡർ അധോലോക നേതാവിന്റെ കഥ പറയുന്ന ചത്രത്തിൽ പ്രധാന കഥാപാത്രത്തെ കാർലോയാണ് അവതരിപ്പിച്ചത്. സിനിമയ്ക്കും ഓസ്കാറിൽ 13 നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചത് ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്കാണ്. 10 നാമനിർദേശം വീതമാണ് ലഭിച്ചത്.
അതേസമയം കാർല സോഫിയ ഗാസ്കോണിനെ കൂടാതെ ഡെമി മൂർ, ഫെർണാണ്ട ടോറസ്, മൈക്കി മാഡിസൺ , സിന്തിയ എറീവോ എന്നീ നടിമാർക്കാണ് നോമിനേഷൻ ലഭിച്ചത്. ഏഡ്രിയൻ ബ്രോഡി , തിമോത്തി ഷലമേ , കോൾമൻ ഡൊമിങ്കോ , റെയ്ഫ് ഫൈൻസ് , സെബാസ്റ്റ്യൻ സ്റ്റാൻ എന്നിങ്ങനെയാണ് മികച്ച നടൻമാർക്കുള്ള നോമിനേഷനുകൾ.
മറ്റ് നോമിനേഷനുകൾ
സിനിമ
അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ, കോൺക്ലേവ്, ഡ്യൂൺ പാർട്ട് 2, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്സ്റ്റൻസ്
മികച്ച സഹനടൻ
യുറ ബോറിസോവ്, കിയേരാൻ കൽക്കിൻ, എഡ്വേർഡ് നോർട്ടൺ, ഗയ് പിയേഴ്സ്, ജെറിമി സ്ട്രോങ്
മികച്ച് സഹനടി
മോണിക്ക ബാർൂറോ, അരിയാനെ ഗ്രാന്റെ, ഫെലിസിറ്റി ജോൺസ്, ഇസബെല്ല റോസെല്ലിനി, സോ സൽഡാന
മികച്ച സംവിധായകൻ
സീൻ ബേക്കർ അനോറ), ബ്രാഡി കോർബറ്റ് ( ദി ബ്രൂട്ടലിസ്റ്റ്), ജെയിംസ് മാൻഗോൾഡ് (എ കംപ്ലീറ്റ് അൺനോൺ), ജാക്വസ് ഓഡിയാർഡ് (എമിലിയ പാരിസ്), കൊറാലി ഫാർഗെറ്റ് (ദി സബ്സ്റ്റൻസ്)
മികച്ച തിരക്കഥ
അനോറ (സീൻ ബേക്കർ ), ദി ബ്രൂട്ടലിസ്റ്റ് ( ബ്രാഡി കോർബെറ്റ് ആന്റ് മോണ ഫാസ്റ്റ്വോൾഡ്), എ റിയൽ പെയിൻ (ജെസി എയ്സൻബെർഗ്), സെപ്റ്റംബർ 5 (മോർടിസ് ബൈന്റർ, ടിം ഫെഹൽബാം, അലക്സ് ഡേവിഡ്), ദി സബ്സ്റ്റൻസ് (കോറാലി ഫാർഗീറ്റ്).












Click it and Unblock the Notifications