കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഡി കാപ്രിയോയ്ക്കും കിട്ടി ഓസ്‌കാര്‍... മലയാളിയ്ക്കും അഭിമാനിയ്ക്കാം

Google Oneindia Malayalam News

ഹോളിവുഡ്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലിയനാര്‍ഡോ ഡി കാപ്രിയോക്ക് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചു. 1999 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്ക് ആണ് ഡി കാപ്രിയോയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്.ദ റനവന്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഡി കാപ്രിയോക്ക് പുരസ്‌കാരം ലഭിച്ചത്. ഇതിന് മുമ്പ് അഞ്ച് തവണ ഡി കാപ്രിയോയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

റൂം എന്ന ചിത്രത്തിലെ പ്രകടത്തിന് ബ്രി ലാര്‍സന്‍ മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ തന്മയത്തത്തോടെ സ്‌ക്രീനില്‍ പ്രിഫലിപ്പിച്ചതാണ് ബ്രി ലാര്‍സന് പുരസ്‌കാരം നേടിക്കൊടുത്തത്.ടോം മെക്കാര്‍ത്തി സംവിധാനം ചെയ്ത സ്‌പോട്ട് ലൈറ്റ് ആണ് ഈ വര്‍ഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ദ റവനന്റ് സംവിധാനം ചെയ്ത അലെസാന്ദ്രോ ഇനാരിറ്റു മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോട്ട് ലൈട്ടിന്റേതാണ് മികച്ച ഒറിജിനല്‍ തിരക്കഥ.

therenevent

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാഡ് മാക്‌സിന് ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് 'ഇന്‍സൈഡ് ഔട്ടി'നാണ്. മലയാളിയായ സാജന്‍ സ്‌കറിയയുും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.മികച്ച സഹനടനുള്‌ല പുരസ്‌കാരം മാര്‍ക്ക് റൈലന്‍സ്( ബ്രിഡ്ജ് ഓഫ് സ്‌പൈസ്) സ്വന്തമാക്കി. ജ ഡാനിഷ് ഗേള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലീഷ്യ വികാന്‍ര്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ദ റനവന്റിന്റെ ഛായാഗ്രാഹകന്‍ ഇമ്മാനുവല്‍ ലുബെസ്‌കി മികച്ച ഛായാഗ്രാഹകനുളള പുരസ്‌കാരം സ്വന്തമാക്കി.

English summary
Oscars: Leonardo DiCaprio finally wins an Academy Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X