മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ഗ്രീൻ ബുക്കിന്; റാമി മാലിക് മികച്ച നടൻ, ഒലീവിയ മികച്ച നടി
മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസ്കാർ പുരസ്കാരം ഗ്രീൻ ബുക്കിന്. ബെഹീമിയൻ റാപ്സഡിയിലെ പുരസ്കാരത്തിന് റമി മാലെക് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഒലിവിയ കോൾമാനാണ് മികച്ച നടി. ദി ഫേവ്റൈറ്റിലെ അഭിനയത്തിനാണ് ഒലിവിയ പുരസ്കാരം സ്വന്തമാക്കിയത്. മെക്സിക്കൻ ചിത്രം റോമയിലൂടെ അൽഫോൺസോ ക്വാറോൺ മികച്ച സംവിധായകനും , ഛായാഗ്രഹാകനുമുള്ള പുരസ്കാരം സ്വന്തമാക്കി.
നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബെഹീമിയൻ റാപ്സഡിയാണ് ഓസ്കാർ വേദിയിൽ താരമായത്. മികച്ച നടന് പുറമെ ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ബ്ലാക്ക് പാന്തറും റോമയും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി.

ഉത്തർപ്രദേശിലെ സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന പീരിഡ്, എന്റ് ഓഫ് സെന്റൻസ് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി. റെജീന കിംഗാണ് മികച്ച സഹനടി. ഇഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഗ്രീൻ ബുക്കിലൂടെ മഹേർഷല അലി മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച വസ്ത്രാലങ്കാരം, ഒറിജിനൽ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയുൾപ്പെടെ 3 പുരസ്കാരങ്ങളാണ് ബ്ലാക്ക് പാന്തർ നേടിയത്. സ്പൈഡർമാൻ: ഇന്റൂ ദി സ്പൈഡർ വേഴ്സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുൾപ്പെടെ 3 അവാർഡുകളാണ് റോമയ്ക്ക് ലഭിച്ചത്. ചമയം , കേശാലങ്കാരം എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരം വൈസ് സ്വന്തമാക്കി. ഫസ്റ്റ് മാൻ മികച്ച വിഷ്യൽ ഇഫക്ടിനുള്ള പുരസ്കാരം നേടി. ഫീച്ചർ വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിയായി ഫ്രീ സോളോ തിരഞ്ഞെടുക്കപ്പെട്ടു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications