ഓസ്കാര്‍ 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന്‍ ഫീനിക്സ് മികച്ച നടന്‍, നടി- റെന്‍ സെല്‍വഗര്‍
Recommended Video
ലോസ് ആഞ്ചലസ്: 92-ാമത് ഓസ്കാര്‍ പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്താരം ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റിന്. മികച്ച വിദേശ ചിത്രം, തിരക്കഥ, സംവിധായകന്‍ തുടങ്ങിയ പുരസ്കാരങ്ങളും പാരാസൈറ്റിന് ലഭിച്ചു. ജോക്കറിലെ അഭിനയത്തിന് വാക്വിന്‍ ഫീനിക്സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. റെന്‍ സെല്‍വഗര്‍ ആണി മികച്ച നടി. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നേട്ടം. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്പിറ്റ് മികച്ച സഹനടനുള്ള പുരസ്കാരത്തിനും അര്‍ഹനായി.

ലോറ ഡോണിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു (ചിത്രം-മാര്യോജ് സ്റ്റോറി). ലിറ്റിന്‍ വിമന്‍ എന്ന ചിത്രത്തിലൂടെ ജാക്വിലിന്‍ ഡുറാന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചു. ദ നെയ്ബേഴ്സ് വിന്‍ഡോ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായും ടോയി സ്റ്റോറി 4 മികച്ച ആനിമേറ്റഡ് ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡ്യോക്യുമെന്‍ററി ചിത്രം. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് ലഭിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേല്‍ ഒബാമയുടേയും പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ചിത്രമാണ് അമേരിക്കന്‍ ഫാക്ടറി.
WE HAVE NO WORDS. 😭 #Oscars #ERedCarpet #LiveFromE pic.twitter.com/qACbd0eUT1
— E! Entertainment (@eentertainment) February 10, 2020


Click it and Unblock the Notifications