• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രമുഖ നടി ഇനി മുതല്‍ പെണ്ണല്ല, 'ആണ്'... ചരിത്രംകുറിച്ച വെളിപ്പെടുത്തല്‍; ഓസ്‌കോര്‍ നോമിനേഷന്‍ കിട്ടിയ ജൂണോ നായിക

ന്യൂയോര്‍ക്ക്: ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അത്തരം വെളിപ്പെടുത്തലുകള്‍ ഏറെ ആവശ്യമുള്ള ഒരു കാലഘട്ടം കൂടിയാണിത്. ട്രാന്‍സ് ജെന്‍ഡര്‍ സമൂലം പലപ്പോഴും സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഇപ്പോഴും വിധേയമായിക്കൊണ്ടിരിക്കുകയാണ്.

എന്തായാലും സ്വന്തം അസ്തിത്വം വെളിപ്പെടുത്താന്‍ ഭയപ്പെടുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന വാര്‍ത്തയാണ് ഹോളിവുഡില്‍ നിന്ന് വരുന്നത്. എലന്‍ പേജ് എന്ന വിഖ്യാത നടി, താന്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ വിശേഷങ്ങള്‍...

(ചിത്രങ്ങൾക്ക് കടപ്പാട്: എലിയറ്റ് പേജിന്റെ ഫേസ്ബുക്ക് പേജ്)

എലിയറ്റ് പേജ്

എലിയറ്റ് പേജ്

എലന്‍ പേജ് എന്നായിരുന്നു വിഖ്യാത കനേഡിയന്‍ നടിയുടെ പേര്. എന്നാല്‍ അവര്‍ ഇനി മുതല്‍ എലിയറ്റ് പേജ് ആയിരിക്കും. താന്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. തന്റെ പേര് മാറ്റിയ കാര്യവും അവര്‍ പ്രഖ്യാപിച്ചു.

ജൂണോ താരം

ജൂണോ താരം

2007 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രമായ 'ജൂണോ' ആണ് എലിയറ്റിനെ(പഴയ എലന്‍) പ്രസിദ്ധയാക്കിയത്. ഇതിലെ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ചതും എലിയറ്റ് തന്നെ. ഈ സിനിമയിലെ പ്രകടത്തിന് എലിയറ്റ് പേജിന് മികച്ച നടിയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനും കിട്ടിയിരുന്നു. നെറ്റ് ഫ്‌ലിക്‌സിലെ സൂപ്പര്‍ ഹീറോ സീരീസ് ആയ ദ അംബ്രല്ല അക്കാദമിയിലും അടുത്തിടെ എലിയറ്റ് അഭിനയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപനം

സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപനം

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആയിരുന്നു എലിയറ്റ് പേജിന്റെ പ്രഖ്യാപനം.

'സുഹൃത്തുക്കളേ, ഞാന്‍ ഒരു ട്രാന്‍സ് ആണെന്ന് വിവരം നിങ്ങളോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇനി മുതല്‍ ഞാന്‍ 'അവന്‍' ആയിരിക്കും. എന്റെ പേര് എലിയറ്റ് എന്നും'.

ഇങ്ങനെ ആയിരുന്നു എലിയറ്റിന്റെ പ്രഖ്യാപനം തുടങ്ങിയത്.

നന്ദി പറയാനുണ്ട്

നന്ദി പറയാനുണ്ട്

ഒരാള്‍ തന്റെ അസ്തിത്വം തിരിച്ചറിയുക എന്നത് പോലും ചെറിയ കാര്യമല്ല. അതിന് ശേഷം അത് തുറന്ന് പ്രഖ്യാപിക്കുന്നതിലേക്ക് എത്താനും എളുപ്പമല്ല. ആ വഴികളെ കുറിച്ചും എലിയറ്റ് പറയുന്നുണ്ട്. തന്റെ യാത്രയില്‍ തന്നെ പിന്തുണച്ചവര്‍ക്കെല്ലാം അവര്‍ നന്ദി പറയുന്നുണ്ട്. തന്റെ അസ്തിത്വം തിരിച്ചറിഞ്ഞ അനുഭവം വാക്കുകള്‍ക്ക് അതീതമാണെന്ന് അവര്‍ പറയുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള പ്രചോദനത്തെ കുറിച്ചും എലിയറ്റ് പറയുന്നുണ്ട്.

ശബ്ദമുയര്‍ത്തും

ശബ്ദമുയര്‍ത്തും

ഒരു ട്രാന്‍സ് ആണെന്നതില്‍ ഒരുപാട് സ്‌നേഹം തോന്നുന്നു എന്നാണ് എലിയറ്റ് പറയുന്നത്. താന്‍ ഒരു ട്രാന്‍സ് ആണെന്ന് വെളിപ്പെടുത്തുക മാത്രമല്ല, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എന്നും താനുണ്ടാകുമെന്നും എലിയറ്റ് പേജ് വ്യക്തമാക്കുന്നുണ്ട്.

പങ്കാളിയ്ക്കും സന്തോഷം

പങ്കാളിയ്ക്കും സന്തോഷം

കനേഡിയന്‍ ഡാന്‍സറും കൊറിയോഗ്രാഫറും ആയ എമ്മ പോര്‍്ട്‌നര്‍ ആണ് എലിയറ്റ് പേജിന്റെ ജീവിത പങ്കാളി. എന്തായാലും പങ്കാളിയുടെ തീരുമാനത്തിന് കട്ട സപ്പോര്‍ട്ടുമായി എമ്മയും രംഗത്തുണ്ട്. 2018 ല്‍ വിവാഹിതരാകുമ്പോള്‍ രണ്ട് പേരും സ്ത്രീകളായിരുന്നു. ഇനി എലിയറ്റ് പേജ് പുരുഷനും.

ഫൈസര്‍ കൊറോണവൈറസ് വാക്‌സിന് ബ്രിട്ടന്റെ അംഗീകാരം; ജനങ്ങളില്‍ കുത്തിവയ്ക്കും

ബുറെവി ശക്തി പ്രാപിക്കുന്നു: തെക്കൻ കേരളത്തിലെയും-തെക്കൻ തമിഴ്നാട്ടിലേയും തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ജോസഫ് വിഭാഗത്തിന് ആപ്പ് വെച്ച് കോണ്‍ഗ്രസ്; ഒരു വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍, ചിരി ഇടതിന്

cmsvideo
  Pfizer vaccine got approval from British government | Oneindia Malayalam

  English summary
  Oscar nominated Juno actress Ellen Page is now Elliot Page, actor declares his Trans Gender On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X