കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുടെ കൊല; പിസ്റ്റോറിയസ് കുറ്റക്കാരന്‍

Google Oneindia Malayalam News

പ്രിട്ടോറിയ: കാമുകി റീവ സ്റ്റീന്‍കാമ്പിനെ വെടിവെച്ചുകൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി. കാമുകിയെ താന്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതല്ല എന്ന പിസ്റ്റോറിയസിന്റെ വാദം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് വെച്ച് നിയമവിരുദ്ധമായി തോക്ക് ഉപയോഗിച്ചതില്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണ് എന്നാണ് ജഡ്ജി തൊക്കോസിലെ മാസിപ കണ്ടെത്തിയത്.

പതിനഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പിസ്റ്റോറിയസ് ചെയ്തിരിക്കുന്നത്. കോടതി ശിക്ഷ വിധിച്ചിട്ടില്ല. വ്യാഴാഴ്ച കോടതി കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതോടെ നിസാരമായ ശിക്ഷയോടെ രക്ഷപ്പെടാമെന്ന പിസ്റ്റോറിയസിന്റെ പ്രതീക്ഷകള്‍ ഇതോടെ തകര്‍ന്നു. 2013 ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

oscar-pistorius

വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ആള്‍ എന്ന് കരുതിയാണ് താന്‍ വെടി വെച്ചത് എന്നാണ് പിസ്റ്റോറിയസ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാമുകി റീവ സ്റ്റിന്‍കാമ്പിനെ പിസ്റ്റോറിയസ് ആസൂത്രിതമായി വധിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിസ്റ്റോറിയസ് നടത്തിയത് ആസൂത്രിക കൊലപാതകമാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി കണ്ടെത്തി.

പതിനൊന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ ഫൈബര്‍ ഹെമിമീലിയ എന്ന അസുഖത്തെ തുടര്‍ന്നാണ് പിസ്റ്റോറിയസിന്റെ കാലുകള്‍ മുറിച്ചുമാറ്റിയത്. പാരാലിമ്പിക്‌സില്‍ ആറ് തവണ മെഡല്‍ നേടിയ പിസ്റ്റോറിയസ് കൃത്രിമക്കാലുകളുമായി ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുണ്ട്.

English summary
Oscar Pistorius found guilty of culpable homicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X