കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ ഒളിച്ചിരുന്നു വെടിവെച്ച് വീഴ്ത്തി; ഓസ്കർ പിസ്റ്റോറിയസിന്റെ തടവ് ശിക്ഷ ഇരട്ടിയാക്കി

ആറു വർഷമായിരുന്ന തടവുശിക്ഷ 13 വർഷവും അഞ്ചു മാസമായി വർധിപ്പിച്ചു.

  • By Ankitha
Google Oneindia Malayalam News

ജൊഹാനസ്ബർഗ്: പ്രണയദിനത്തിൽ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭക്ഷിണാഫ്രിക്കൻ പാരാ അത്ലറ്റിക് ഓസ്കർ പിസ്റ്റോറിയസിന്റെ തടവു ശിക്ഷ വീണ്ടും വർധിപ്പിച്ചു. ആറു വർഷമായിരുന്ന തടവുശിക്ഷ 13 വർഷവും അഞ്ചു മാസമായി വർധിപ്പിച്ചു.. ദക്ഷിണാഫ്രിക്കൻ കോടതിയാണ് പിസ്റ്റോറിയസിന്റെ തടവു ശിക്ഷ കൂട്ടിയത്.

ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....

court

അംഗപരിമിധിയും വിചാരണയിലുണ്ടായ കാലതാമസവും പരിഗണിച്ച് ആറു വർഷത്തെ ശിക്ഷയാണ് ആദ്യം പിസ്റ്റോറിയൻസിനു വിധിച്ചിരുന്നത്. എന്നാൽ ഇയാളോട് കോടതി മൃദു സമീപനം കാണിച്ചുവെന്ന് സർക്കാർ കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കവെയാണ് പിസ്റ്റോറിയസിന്‍റെ ശിക്ഷ കോടതി ഉയർത്തിയത്.

 പ്രണയദിനത്തിൽ കൊലപാതകം

പ്രണയദിനത്തിൽ കൊലപാതകം

2013 ലെ പ്രണയദിനത്തിലാണ് കാമുകിയായ റീവയെ പിസ്റ്റോറിയസ് വെടിവെച്ച് കൊല്ലുന്നത്. അടച്ചിട്ട കുളിമുറിയിൽ നിന്ന് നാലു തവണയാണ് റീവയ്ക്ക് നേരെ വെടിയുതിർത്തത്. കള്ളനാണെന്നു തെറ്റിധരിച്ചാണ് വെടിയുതിർത്തതെന്നും അല്ലാതെ കൊലപ്പെടുത്താൻ കാരണമെന്നും ഇല്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കൊലപാതക കുറ്റം ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ആസൂത്രിത കൊലപാതകമല്ല

ആസൂത്രിത കൊലപാതകമല്ല

പിസ്റ്റോറിയസ് കാമുകിയെ വെടിവെച്ചു കൊന്നത് ആസൂത്രിതമല്ലെന്നാണ് കീഴ്കോടതിയുടെ നിരീക്ഷണം. സംഭവം നടക്കുമ്പോൾ രണ്ടു പോരും മാത്രമേ വീട്ടിലുണ്ടായിരുന്നു. കൂടാതെ കേസിൽ ദൃക്സാക്ഷികൾ ആരും തന്നെയില്ല. ഇവർ തമ്മിൽ വാക് വാദം നടന്നുവെന്ന സാക്ഷിമൊഴികൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിട്ടുണ്ട്.

 ഒളിമ്പിക്സിൽ മത്സരിച്ച താരം

ഒളിമ്പിക്സിൽ മത്സരിച്ച താരം

2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ മത്സരിച്ച ആദ്യ പാരലിമ്പ്യൻ താരമാണ് പിസ്റ്റോറിയസ്. സ്വന്തം കഠിനപ്രയത്നത്താൽ വിജങ്ങൾ സ്വന്തമാക്കിയ കായിക താരം കൂടിയായിരുന്നു പിസ്റ്റോറിയസ്. കൊല്ലപ്പെട്ട റീവ സ്റ്റീൻകാമ്പ് ലോകമറിയപ്പെടുന്ന മോഡലായിരുന്നു. നിയമ ബിരുദധാരിയായ റിവ സ്ത്രീ വിമോചന പ്രവർത്തക കൂടിയായിരുന്നു.

 കായിക രംഗത്തെ അത്ഭുതം‌

കായിക രംഗത്തെ അത്ഭുതം‌

മുട്ടിനു താഴെ ദുർബലമായ എല്ലുകളോടുകൂടിയാണ് പിസ്റ്റോറിയസ് ജനിച്ചത്. 11 വയസിൽ ദുർബലമായ ഇരു കാലുകളും മുറിച്ചു മാറ്റിയിരുന്നു. കുട്ടിക്കാലം മുതൽ സ്പോർട്സിനോട് താൽപര്യമുള്ള പിസ്റ്റോറിയസ് പിന്നീട് കായികരംഗത്ത് ഒരു അത്ഭുതമായി മാറുകയായിരുന്നു.

English summary
A South African appeals court increased paralympic champion Oscar Pistorius' sentence for murdering his girlfriend Reeva Steenkamp to 13 years and five months on Friday. The Supreme Court of Appeal in Bloemfontein more than doubled his original sentence of six years after the state appealed that it was unduly lenient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X