കാമുകിയെ വെടിവച്ച് കൊന്ന പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ, ഒരു കൊല്ലം കൂടുതല്‍?
പ്രിട്ടോറിയ: ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പ്രിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കാമുകിയെ അതി ക്രൂരമായി വെടിവച്ചുകൊന്ന് കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.
15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് പിസ്റ്റോറിയത് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പ്രിട്ടോറിയയിലെ കോടതി പ്രിസ്റ്റോറിയസിന്റെ ശിക്ഷ അഞ്ച് വര്‍ഷമാക്കി വിധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്പീല്‍ കോടതി ശിക്ഷ ആറ് വര്‍ഷമാക്കിയിരിക്കുകയാണ്. കേസില്‍ പിസ്റ്റോറിയസിനും പ്രോസിക്യൂഷനും അപ്പീല്‍ നല്‍കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
പിസ്റ്റോറിയസിന് പതിനഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിയ്ക്കണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തില്‍ പിസ്‌റ്റോറിയസ് പശ്ചാത്തപിച്ചിട്ടില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകളും ചെയ്തു. ശിക്ഷയില്‍ ഇളവ് നേടാനുള്ള യോഗ്യത പിസ്‌റ്റോറിയസിന് ഉണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

2013 ലെ പ്രണയ ദിനത്തിലാണ് പിസ്റ്റോറിയസ് കാമുകിയായ റീവ സ്റ്റീന്‍ കാമ്പിനെ വെടിവച്ച് കൊന്നത്. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം.
ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഓസ്‌കാര്‍ പിസ്റ്റോറിയസ്. രണ്ട് കാലുകളും ഇല്ലാത്ത പിസ്‌റ്റോറിയസ് പാരാലിംപിക്‌സില്‍ സ്വര്‍ണം നേടി. മാത്രമല്ല, ചരിത്രം സൃഷ്ടിച്ചുകൊണ്ട് ദക്ഷിണാഫ്രിയ്ക്കയ്ക്ക് വേണ്ടി ഒളിംപിക്‌സിലും മത്സരിച്ചു.












Click it and Unblock the Notifications