ഓസ്കർ; ഇന്ത്യൻ ഡോക്യുമെന്ററി റൈറ്റിംഗ് വിത്ത് ഫയറിനെ പിൻതള്ളി സമ്മർ ഓഫ് സോൾ
ലോസ്ആഞ്ചലസ്: ഈ വർഷത്തെ ഓസ്കറിലെ മികച്ച ഡോക്യുമെന്ററി വിഭാ ഗത്തിന്റെ മത്സരത്തിൽ നിന്ന് ഇന്ത്യൻ ഡോക്യുമെന്ററി റൈറ്റിംഗ് വിത്ത് ഫയർ പുറത്തായി. സമ്മർ ഓഫ് സോൾ എന്ന് ഡോക്യുമെന്ററിയാണ് മത്സരത്തിൽ വിജയിച്ചത്. റിന്റു തോമസും സുഷ്മിത് ഘോഷും ആയിരുന്നു ഇന്ത്യൻ ഡോക്യുമെന്ററിയായ റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറ പ്രവർത്തകരിൽ പ്രമുഖർ.
അഖിലേന്ത്യാ സ്വതന്ത്ര പ്രൊഡക്ഷൻ നിർമ്മിച്ചതിൽ ആദ്യമായി ഈ വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ നേടിയ ഡോക്യുമെന്ററിയാണ് റൈറ്റിംഗ് വിത്ത് ഫയർ. തങ്ങളുടെ ചിത്രം ഓസ്കർ നോമിനേഷന് പരി ഗണിച്ചതിന് അതിയായ സന്തോഷം ഉണ്ടെന്ന് സുഷ്മിത് ഘോഷ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. "നമുക്കും ഇന്ത്യൻ സിനിമയ്ക്കും ഇതൊരു വലിയ നിമിഷമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ഡോക്യുമെന്ററി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ആയതിനാൽ തന്നെ നമ്മുക്ക് ഇത് ചരിത്ര നിമിഷമാണ്." ഘോഷ് കൂട്ടിച്ചേർത്തു.

ഉത്തർ പ്ര ദേശിലെ ഒരു ഗ്രാമത്തിൽ ഖബർ ലഹരി എന്ന സ്വന്തം പത്രം നടത്തുന്ന, ധൈര്യശാലികളായ ഒരു കൂട്ടം ദളിത് സ്ത്രീകളുടെ കഥയാണ് റൈറ്റിംഗ് വിത്ത് ഫയർ പറയുന്നത്. ഗ്രാമം നേരിടുന്ന ശൗചാലയ പ്രശ്നങ്ങൾ, ഗാർഹിക പീഡനങ്ങൾ, തൊഴിലാളി ചൂഷണങ്ങൾ, ബലാത്സംഗങ്ങൾ അങ്ങനെ പല പ്രശ്നങ്ങളിലും ഇവർ ഇടപെടുന്നു. ഉന്നത ജാതികൾ ആധിപത്യം പുലർത്തുന്ന ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവുളികളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സമ്മർ ഓഫ് സോൾ, റൈറ്റിംഗ് വിത്ത് ഫയർ എന്നിവ കൂടാതെ. അസെൻഷൻ, ആറ്റിക്ക, ഫ്ലീ എന്നീ ഡോക്യുമെന്ററികളും ഈ വിഭാഗത്തിൽ ശ്രദ്ധേയമായിരുന്നു.
അതേസമയം ഇത്തവണത്തെ ഓസ്കറിൽ മികച്ച നടനായി വിൽ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അം ഗീകാരം. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകൻ ആയി ജെയ്ൻ കാംപിയോൺ. കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്കർ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാർഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്‍സറും നേടി.












Click it and Unblock the Notifications