ഓസ്കര് ജേതാവ് ജീന്‍ ഹാക്മാനും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍; വളര്‍ത്തു നായയും ചത്ത നിലയില്‍
ന്യൂയോര്‍ക്ക്: ഓസ്കര് ജേതാവും ഹോളിവുഡ് നടനുമായ ജീന്‍ ഹാക്മാനെയും(95) ഭാര്യ ബെറ്റ്സി അറക്കാവ(63)യെയും അമേരിക്കയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ സാന്റാ ഫെയിലുള്ള വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരുടെ വളര്‍ത്തു നായയെയും ചത്തനിലയില്‍ കണ്ടെത്തി. 95 വയസുള്ള ഹാക്മാന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് നിലവില്‍ പൊലീസിന്റെ നിഗമനം. എങ്കിലും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു
പ്രാദേശികസമയം ബുധനാഴ്ച വൈകീട്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ജീന്‍ ഹാക്ക്മാന് രണ്ട് തവണ ഓസ്കര് ലഭിച്ചിട്ടുണ്ട്. 1930-ല്‍ ജനിച്ച ഹാക്ക്മാന് 16ാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്നു. നാലര വര്‍ഷത്തെ സൈനിക ജീവിതത്തിന് ശേഷം ന്യൂയോര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാന്‍ തീരുമാനിച്ചത്.

1961 ല്‍ പുറത്തിറങ്ങിയ 'മാഡ് ഡോഗ് കോള്‍' ആണ് ആദ്യ ചിത്രം. തുടര്‍ന്ന് നൂറിലധികം സിനിമകളില്‍ വേഷമിട്ടു. നിരവധി ടി.വി. സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചു.
ദ ഫ്രഞ്ച് കണക്ഷന്, ബോണി ആന്‍ഡ് ക്ലൈഡ്, മിനിസിപ്പി ബേണിങ്, അണ് ഫോര്ഗിവണ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഫ്രഞ്ച് കണക്ഷനിലെ ജിമ്മി 'പോപ്പേ' ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടന്, അണ്ഫോര്ഗിവണിലെ ലിറ്റില്‍ ബില്‍ ഡാഗെറ്റിനെ അവതരിപ്പിച്ചതിന് മികച്ച സഹനടന്‍ എന്നിങ്ങനെ രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2004 ല്‍ പുറത്തിറങ്ങിയ 'വെല്‍കം ടൂ മൂസ്പോര്‍ട്ട്' ആണ് അവസാനമായി അഭിനയിച്ച സിനിമ. ജീന്‍ ഹാക്ക്മാന്റെ പങ്കാളി ബെറ്റ്സി അറക്കാവ ക്ലാസിക്കല്‍ പിയാനിസ്റ്റാണ്.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ രണ്ട് ഓസ്കാര്‍ അവാര്‍ഡ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നടനാണ് ജീന്‍ ഹാക്ക്മാന്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications