കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ ഷേപ്പ് ഓഫ് വാട്ടറിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ.. ഗാരി ഓള്‍ഡ്മാൻ മികച്ച നടൻ, മക്‌ഡോര്‍മണ്ട് നടി

oscar, award, actor, actress, film, ഒാസ്കാര്‍, അവാര്‍ഡ്, നടന്‍,നടി, സിനിമ,

Google Oneindia Malayalam News

Recommended Video

cmsvideo
തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു | Oneindia Malayalam

ലോസ് ആഞ്ചല്‍സ്: തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോള്‍ബി തിയറ്റില്‍ പതിവ് പോലെ ലോകസിനിമയിലെ നക്ഷത്രങ്ങള്‍ മണ്ണിലിങ്ങിയ രാവിലാണ് ഓസ്‌കര്‍ പുരസ്‌ക്കാര പ്രഖ്യാപനം. അന്തരിച്ച നടി ശ്രീദേവിക്ക് ഓസ്‌കര്‍ പുരസ്‌ക്കാര വേദിയില്‍ ആദരവ് അര്‍പ്പിച്ചു.

മികച്ച ചിത്രമായി ദ ഷേപ്പ് ഓഫ് വാട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌ക്കാരം ഗാരി ഓള്‍ഡ്മാനും നടിക്കുള്ള പുരസ്‌ക്കാരം ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടും സ്വന്തമാക്കി. ഗില്യര്‍മോ ദെല്‍ തോറെ ആണ് മികച്ച സംവിധായകന്‍

ഓസ്കർ തിളക്കത്തിൽ

ഓസ്കർ തിളക്കത്തിൽ

മുന്‍കാലങ്ങളിലേത് പോലെ ഒരു ചിത്രം തന്നെ ആറും ഏഴും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുന്ന പതിവ് തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌ക്കാര വേദിയില്‍ ഉണ്ടായില്ല. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍ കിര്‍ക്കും ഗ്വില്ലര്‍മോ ഡെല്‍ ടോറോയുടെ ദ ഷേപ്പ് ഓഫ് വാട്ടറുമാണ് ഇത്തവണ തിളങ്ങിയത്. 13 നോമിനേഷനുകളുമായാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഷേപ്പ് ഓഫ് വാട്ടര്‍ മത്സരത്തിനെത്തിയത്.

ഡൺകിർക്കിന് 3 പുരസ്ക്കാരങ്ങൾ

ഡൺകിർക്കിന് 3 പുരസ്ക്കാരങ്ങൾ

മികച്ച ചിത്രം, സംവിധയകന്‍, സംഗീതം(ഒറിജിനല്‍ സ്‌കോര്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിങ്ങനെ നാല് പുരസ്‌ക്കാരങ്ങള്‍ ദ ഷേപ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കി. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് നേടിയത് മൂന്ന് അക്കാദമി പുരസ്‌ക്കാരങ്ങളാണ്.

രണ്ടാം ലോകയുദ്ധത്തിന്റെ കഥ

രണ്ടാം ലോകയുദ്ധത്തിന്റെ കഥ

ലീ സ്മിത്ത്(എഡിറ്റിംഗ്), റിച്ചാര്‍ഡ് കിംഗ്( സൗണ്ട് എഡിറ്റിംഗ്), ഗ്രേഗ് ലാന്‍ഡേക്കര്‍( സൗണ്ട് മിക്‌സിംഗ്), ഗാരി എ റിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടര്‍ എന്നിവരാണ് ഡണ്‍കിര്‍ക്കിന് പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഡണ്‍കിര്‍ക്ക്.

ഗാരി ഓള്‍ഡ്മാൻ നടൻ

ഗാരി ഓള്‍ഡ്മാൻ നടൻ

ഡാര്‍ക്കസ്റ്റ് അവറിലെ അഭിനയത്തിനാണ് ഗാരി ഓള്‍ഡ്മാന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ഉജ്ജ്വലമാക്കിയതാണ് ഗാരിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ത്രീ ബില്‍ബോര്‍ഡ്‌സിലെ അഭിനയത്തിന് സാം റോക്ക് വെല്‍ മികച്ച സഹനടനായി.

ആനിമേഷനിൽ കൊക്കോ

ആനിമേഷനിൽ കൊക്കോ

ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രതികാര ദാഹിയായ അമ്മയെ അവതരിപ്പിച്ച ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ടാണ് മികച്ച നടി. ഐ താനിയയിലെ അഭിനയത്തിന് ആലിസണ്‍ ജാനി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊക്കോയാണ് മികച്ച ആനിമേറ്റഡ് ചിത്രം.

വിദേശ ചിത്രം ഫന്റാസ്റ്റിക് വുമൺ

വിദേശ ചിത്രം ഫന്റാസ്റ്റിക് വുമൺ

ബ്ലേഡ് റണ്ണര്‍ 2049ലൂടെ റോജര്‍ എ ഡീക്കിന്‍സ് മികച്ച ഛായാഗ്രാഹകനായി. കൊക്കോയിലെ റിമംബര്‍ മീ എന്ന ഗാനം ഒറിജിനല്‍ സംഗീതത്തിനുള്ള പുരസ്‌ക്കാരം നേടി. ഗെറ്റ് ഔട്ടിലൂടെ ജോര്‍ദാന്‍ പീലേ മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ചിലിയില്‍ നിന്നുള്ള ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ഭാഷാ ചിത്രം.

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാലശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

English summary
Oscars 2018 declared, The Shape of Water wins best Picture award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X