ഒസ്‌കര്‍ വേദിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍; ക്രിസ് റോക്കിന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്, കാരണം
94ാം ഓസ്‌കര്‍ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. മികച്ച നടനുള്ള ക്രിസ് റോക്കിന്റെ പുരസ്‌കാര ജേതാവായ വില്‍ സ്മിത്ത് അമേരിക്കന്‍ സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടനുമായ ക്രിസ് റോക്കിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന രംഗങ്ങളായിരുന്നു അത്.
Recommended Video

വില്‍ സ്മിത്തിന്റെ ഭാര്യയും പ്രമുഖ ടെലിവിഷന്‍ അവതാരകയുമായ ജാഡ പിങ്കറ്റിനെ കുറിച്ച് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ പുരസ്‌കാര പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്.

ജാഡ പിങ്കറ്റ് സ്മിത്തിന്റെ ഇറുകിയ മുടിയെ 'ജി ഐ ജെയ്ന്‍' എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി താരതമ്യപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ കോമഡി സ്മിത്തിന് രസിച്ചില്ല. അദ്ദേഹം ഉടന്‍ തന്നെ വേദിയിലെത്തി ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. സദസില്‍ ഉണ്ടായിരുന്നവര്‍ അത് ഒരു പ്രാങ്കാണെന്നാണ് കരുതിയത്. എന്നാല്‍ അതിന് ശേഷം നടന്ന കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. സ്റ്റേജില്‍ നിന്നും ഇരിപ്പിടത്തില്‍ വന്ന സ്മിത്ത് തന്റെ ഭാര്യയെ കുറിച്ച് പറയുന്നത് നിര്‍ത്താന്‍ ശബ്ദത്തില്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് വില്‍ സ്മിത്ത് രംഗത്തെത്തി. തന്റെ വൈകാരിക പ്രസംഗത്തില്‍, കണ്ണീരോടെ വില്‍ സ്മിത്ത് ക്ഷമാപണം നടത്തുകയായിരുന്നു. ക്രിസ് റോക്കിനോട് നേരിട്ട് അല്ലെങ്കിലും എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ഞാന്‍ മാപ്പ് പറയണം അദ്ദേഹം പറഞ്ഞു. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ് വില്യംസിനെക്കുറിച്ച് അവര്‍ പറഞ്ഞത് പോലെ ഞാന്‍ ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തന്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും, വില്‍ സ്മിത്ത് പറഞ്ഞു.












Click it and Unblock the Notifications