Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌കര്‍ വേദിയിലെ കരണത്തടി: അത് തെറ്റായി പോയി, പരസ്യമായി മാപ്പുപറഞ്ഞ് വില്‍ സ്മിത്ത്

ലോസ് എഞ്ചല്‍സ്: ഓസ്‌കര്‍ വേദിയിലെ കരണത്തടിയില്‍ മാപ്പുപറഞ്ഞ് ഹോളിവുഡ് സൂപ്പര്‍ താരം വില്‍ സ്മിത്ത്. ഓസ്‌കര്‍ വേദിയിലെ അവതാരകനായ ക്രിസ് റോക്കിനെയാണ് വില്‍ സ്മിത്ത് സ്‌റ്റേജിലെത്തി അടിച്ചത്. ഭാര്യയെ കുറിച്ചുള്ള ചില ദ്വയാര്‍ത്ഥ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ഈ സംഭവം വലിയ വിവാദമായിരുന്നു. ഓസ്‌കര്‍ വേദിയില്‍ വെച്ച് തന്നെ സ്മിത്ത് ക്രിസ് റോക്കിനോട് മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ അവാര്‍ഡ് ദാനത്തിന് ശേഷം പരസ്യമായി മാപ്പുപറഞ്ഞിരിക്കുകയാണ് താരം. വിഷയം പരിശോധിക്കാന്‍ അക്കാദമിയുടെ അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. താരത്തിന്റെ അവാര്‍ഡ് തിരിച്ചെടുക്കുമെന്ന സൂചനകളുമുണ്ട്.

1

ഒരുതരത്തിലുള്ള അക്രമങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഓസ്‌കര്‍ അക്കാദമിയുടെ നിലപാട്. അതുകൊണ്ട് ഈ അന്വേഷണം വില്‍ സ്മിത്തിന് നിര്‍ണായകമാണ്. സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റിന്റെ മുടിയെ കുറിച്ചുള്ള തമാശയാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ചടങ്ങിനിടെ സ്റ്റേജിലേക്ക് കയറി വന്ന് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു അതേസമയം ജാഡ പിങ്കറ്റിന്റെ അസുഖം കാരണമാണ് മുടി അത്തരത്തിലുള്ളത്. ക്രിസ് റോക്കിന്റെ ഈ തമാശയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുണ്ട്. പക്ഷേ വില്‍ സ്മിത്ത് പരസ്യമായി മാപ്പുപറയാന്‍ തയ്യാറായതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നാണ് സൂചന. വില്‍ സ്മിത്തിനെതിരെ പോലീസില്‍ പരാതി നല്‍കാനും ക്രിസ് റോക്ക് തയ്യാറായിട്ടില്ല.

ഞാന്‍ ശരിക്കും നിയന്ത്രണം വിട്ടാണ് പെരുമാറിയത്. അത് മാന്യത നിരക്കാത്തതായിരുന്നു. തീര്‍ത്തും തെറ്റായ കാര്യമാണ്. ശരിക്കും നാണക്കേട് തോന്നുന്നു. ഞാന്‍ എന്ത് തരം മനുഷ്യനാണോ അതിന്റെ പ്രതിഫലനമല്ല ഞാന്‍ ചെയ്ത കാര്യങ്ങള്‍. അതുകൊണ്ട് പരസ്യമായി മാപ്പുചോദിക്കുകയാണെന്നും വില്‍ സ്മിത്ത് പറഞ്ഞു. അക്രമം ഏത് രൂപത്തിലുള്ളതാണെങ്കിലും വിഷമാണ്. സര്‍വവും തകര്‍ക്കുന്നതാണ്. കഴിഞ്ഞ ദിവസത്തെ അക്കാദമി അവാര്‍ഡ് ചടങ്ങിലെ എന്റെ പെരുമാറ്റം അംഗീകരിക്കാനാവാത്തതും അതില്‍ ഒഴിവ് കഴിവുകള്‍ പറയാനാവാത്തതുമാണ്. എന്നെ വെച്ചുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യ നില വെച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഞാന്‍ വൈകാരികമായി പ്രതികരിച്ച് പോയെന്നും വില്‍ സ്മിത്ത് പറഞ്ഞു.

വില്‍ സ്മിത്തിന്റെ ഭാര്യ പിങ്കറ്റിന് അലൂപീഷ്യ എന്ന രോഗമാണ്. ഇതിലൂടെ ധാരാളം മുടി കൊഴിച്ചിലുണ്ടാവും. മുടി പറ്റെ വെട്ടിയ ലുക്കിലായിരുന്നു അവര്‍ ഓസ്‌കര്‍ വേദിയിലെത്തിയത്. പിങ്കറ്റ് സ്മിത്തിന്റെ മുടി കണ്ടാല്‍ ജിഐ ജെയിന്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി തയ്യാറായിരിക്കുകയാണെന്ന് തോന്നുമെന്നായിരുന്നു ക്രിസ് റോക്കിന്റെ തമാശം. ഈ ചിത്രം ഒരു സൈനിക ഉദ്യോഗസ്ഥയുടെ കഥയാണ് പറയുന്നത്. അതില്‍ മൊട്ടയടിച്ച ലുക്കിലാണ് ആ കഥാപാത്രമുള്ളത്. ഈ തമാശയ്ക്ക് എല്ലാവരും ചിരിക്കുകയും ചെയ്തിരുന്നു. വില്‍ സ്മിത്തും ചിരിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ സ്റ്റേജിലേക്ക് കയറി ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. തന്റെ ഭാര്യയെ ഇതില്‍ നിന്ന് ഒഴിവാക്ക് എന്ന് പറയുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+