കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌കാർ ചടങ്ങിലെ കരണത്തടി:വിൽ സ്മിത്ത് 10 വർഷത്തേയ്ക്ക് മാറി നിൽക്കണം: വിലക്ക് ഏർപ്പെടുത്തി അക്കാദമി

Google Oneindia Malayalam News

ലോസ് ഏഞ്ചൽസ്: ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് നടൻ വിൽ സ്മിത്തിന് 10 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി. 94 -ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങിൽ ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവത്തിലാണ് നടപടി.

അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസസ് ഓസ്‌കാറിന്റെ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവാർഡ് ദാന ചടങ്ങിൽ വിൽ സ്മിത്ത് ഹാസ്യ നടൻ ക്രിസ് റോക്കിനെ തല്ലിയ സംഭവം വലിയ വിവാദം ആയിരുന്നു.

തുടർന്ന് വിൽ സ്മിത്തിന് എതിരെ നടപടി എടുക്കാൻ അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ചേർന്നു. ഇതിന് പിന്നാലെ ആണ് അക്കാദമിയുടെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

1

വിലക്ക് നിലനിൽക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ അക്കാദമി അവാർഡുകളിലും അക്കാദമി പരിപാടികളിലും സ്മിത്തിന് പങ്കെടുക്കാൻ സാധിക്കില്ല. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി ഇ ഒ ഡോൺ ഹഡ്‌സണും ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിക്കുന്ന പ്രസ്താവന അക്കാദമി പുറത്ത് വിട്ടത്.

കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെകേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ

2

കഴിഞ്ഞ മാർച്ച് 27 നാണ് 2022 ഓസ്‌കാർ ചടങ്ങ് നടന്നത്. അക്കാദമിയുടെ 94-ാമത് അവാർഡ് ദാന ചടങ്ങായിരുന്നു ഇത്. ഈ ചടങ്ങിലാണ് നടൻ വിൽ സ്മിത്ത് ഹാസ്യ ക്രിസ് റോക്കിനെ തല്ലിയത്. ചടങ്ങിൽ 'കിംഗ് റിച്ചാർഡി'ലെ എന്ന ചിത്രത്തിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാർ ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് അടിക്കുകയായിരുന്നു.

3

സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് വേദിയിൽ തമാശ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ക്രിസ് റോക്കിനെ വേദിയിൽ കയറി സ്മിത്ത് തല്ലിയത്. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയിരുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. റോക്കിന്റെ ഈ തമാശയിലാണ് സ്മിത്ത് പ്രകോപിതൻ ആയത്. അതേസമയം, ചടങ്ങിൽ എത്തിയ പ്രേക്ഷകരെ സംഭവം ഞെട്ടിച്ചിരുന്നു.


സാരി ലുക്കിൽ അല്ലേ അനുശ്രീ കിടിലൻ ? നിങ്ങളുടെ അഭിപ്രായം എന്താ? ചിത്രങ്ങൾ വൈറൽ ആണേ

4

എന്നാൽ, സംഭവത്തിന് പിന്നാലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഹോളിവുഡ് നടന്റെ നടപടികളെ അപലപിച്ചായിരുന്നു അക്കാദമി രംഗത്ത് എത്തിയിരുന്നത്. ഇത് സംബന്ധിച്ച് അക്കാദമി പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സമ്ത്തിന്റെ ഈ പ്രവൃത്തിയ്ക്ക് കൂടുതൽ അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു. മാർച്ച് 28 നായിരുന്നു അക്കാദമി പ്രസ്താവന പുറത്ത് വിട്ടിരുന്നത്.

5

"അവാർഡ് ചടങ്ങിൽ മിസ്റ്റർ സ്മിത്തിന്റെ പ്രവൃത്തിയെ അക്കാദമി അപലപിക്കുന്നു. അക്കാദമി സംഭവത്തെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയ നിയമം പ്രകാരം തുടർ നടപടികൾ ഉണ്ടാകും. ഒരാൾക്ക് മേലെ ഉണ്ടാകുന്ന ശാരീരിക പെരുമാറ്റം സ്വീകാര്യമായ പെരുമാറ്റ രീതിയായി തോന്നുന്നില്ല' - അക്കാദമി വ്യക്തമാക്കി.

6

അതേസമയം, ഓസ്കര്‍ പുരസ്കാര ചടങ്ങിലെ കരണത്തടിച്ച സംഭവത്തിൽ അവതാരകനും ഹാസ്യ നടനുമായ ക്രിസ് റോക്കിനോട് അക്കാദമി മാപ്പ് പറയുന്ന സാഹചര്യവും ഉണ്ടായിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസാണ് മാപ്പ് പറഞ്ഞത്. ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവം വിശദമായി വിലയിരുത്തി. വിവാദപരമായ വിഷയം അക്കാദമി അവാർഡുകളുടെ ചരിത്രത്തിൽ ലജ്ജാകരം ആണെന്നും അക്കാദമി പറഞ്ഞിരുന്നു. സംഭവം നടന്ന് 5 ദിവസങ്ങൾ പിന്നിടുമ്പോൾ ആയിരുന്നു അക്കാദമി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. ക്രിസ് റോക്കിനോട് മാപ്പ് അറിയിച്ച് പ്രസ്താവ പുറത്ത് വിട്ടു. ഈ പ്രസ്താവയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
വില്‍ സ്മിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കില്ലെന്ന് അവതാരകന്‍ ക്രിസ് റോക്ക്

English summary
oscars 2022 slap issue; Now Academy Has banned actor Will Smith from attending the Oscars for 10 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X