
ഓസ്കാർ ചടങ്ങിലെ തല്ല്: സ്മിത്തിന് എതിരെ നടപടിയോ? ചർച്ചകൾ ആരംഭിച്ച് അക്കാദമി
ലോസ്ആഞ്ചലസ്: ഓസ്കർ ചടങ്ങിനിടെ ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവത്തിൽ സ്മിത്തിനെതിരെ നടപടി ഉണ്ടാകും. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് കൂടുതൽ നടപടികളിലേക്ക് കടന്നേക്കാമെന്നാണ് സൂചന.
ഹോളിവുഡ് നടന്റെ നടപടികളെ അപലപിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. 94-ാമത് അക്കാദമി അവാർഡിലായിരുന്നു വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവാർഡ് ദാന ചടങ്ങ് നടന്നിരുന്നത്. ചടങ്ങിൽ 'കിംഗ് റിച്ചാർഡി'ലെ എന്ന ചിത്രത്തിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് അടിക്കുകയായിരുന്നു.
ഈ പ്രവൃത്തി കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ തിങ്കളാഴ്ച ആയിരുന്നു അക്കാദമി പ്രസ്താവന പുറത്ത് വിട്ടിരുന്നത്.
"അവാർഡ് ചടങ്ങിൽ മിസ്റ്റർ സ്മിത്തിന്റെ പ്രവൃത്തിയെ അക്കാദമി അപലപിക്കുന്നു. അക്കാദമി സംഭവത്തെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയ നിയമം പ്രകാരം തുടർ നടപടികൾ ഉണ്ടാകും. ഒരാൾക്ക് മേലെ ഉണ്ടാകുന്ന ശാരീരിക പെരുമാറ്റം സ്വീകാര്യമായ പെരുമാറ്റ രീതിയായി തോന്നുന്നില്ല' - അക്കാദമി വ്യക്തമാക്കി.
അതേസമയം, സ്മിത്തിന്റെ ഈ പെരുമാറ്റത്തിൽ അദ്ദേഹത്തിന് ലഭിച്ച ഓസ്കാർ നഷ്ടപ്പെടുമോ എന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ, സംഭവത്തിൽ പ്രതികരിച്ച് അക്കാദമിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സേവനമനുഷ്ഠിക്കുന്ന നടി ഹൂപ്പി ഗോൾഡ് ബെർഗ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. സ്മിത്തിൽ നിന്ന് ആ ഓസ്കർ തിരികെ വാങ്ങാൻ പോകുന്നില്ല. എന്നാൽ, സ്മിത്തിന് എതിരെ നടപടി ഉണ്ടാകും. ഇക്കാര്യം ഉറപ്പാണെന്നും ഹൂപ്പി ഗോൾഡ് ബെർഗ് വ്യക്തമാക്കി.
അതേസമയം, ഹാസ്യ നടനായ ക്രിസ് റോക്കിനെ വേദിയിൽ കയറി തല്ലിയ സംഭവത്തിൽ സ്മിത്ത് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സിനോടും അദ്ദേഹം ക്ഷമാപണം നടത്തി.
ഇങ്ങനെയാണ് പ്രാദേശിക പാര്ട്ടികള് അപ്രത്യക്ഷമാകുക; വിഐപി നേതാവിനെ ക്ഷണിച്ച് കോണ്ഗ്രസ്
സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് വേദിയിൽ തമാശ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ക്രിസ് റോക്കിനെ വേദിയിൽ കയറി സ്മിത്ത് തല്ലിയത്. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയിരുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. റോക്കിന്റെ ഈ തമാശയിലാണ് സ്മിത്ത് പ്രകോപിതൻ ആയത്. അതേസമയം, ചടങ്ങിൽ എത്തിയ പ്രേക്ഷകരെ സംഭവം ഞെട്ടിച്ചിരുന്നു