ഓസ്കർ നോമിനേഷന്‍: ആടുജീവിതം പുറത്ത്, ഇന്ത്യന്‍ പ്രതീക്ഷ ഇനി ഒന്നില്‍ മാത്രം: തിളങ്ങി എമിലിയ പെരേസ്
97-ാമത് ഓസ്കർ നാമനിർദേശ പട്ടികയില്‍ നിന്നും പുറത്തായി പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം. ഒസ്കറിന്റെ പ്രഥമപട്ടികയില്‍ ഇടം നേടിയിരുന്ന ഇന്ത്യന്‍ ചിത്രമായ കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങളും പുറത്തായിട്ടുണ്ട്. ഗുനീത് മോങ്കയും പ്രിയങ്ക ചോപ്രയും നിര്‍മിച്ച് ആഡം ജെ ഗ്രേവ്‌സ് സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി 'അനൂജ' മാത്രമാണ് ഇന്ത്യയില്‍ നിന്നും അവസാന പട്ടികയില്‍ ഇടംപിടിച്ച ഏക കലാസൃഷ്ടി.
ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിലാണ് അനുജ ഇടം നേടിയിരിക്കുന്നത്. വസ്ത്ര വ്യാപാര മേഖലയിലെ ബാലവേലയെപറ്റിയും കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും പറയുന്ന അനൂജ ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അതേസമയം, ലോസ് ആഞ്ജലീസിനെ പിടിച്ച് കുലുക്കിയ കാട്ടുതീയെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ച ഒസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപനമാണ് ഇന്ന് പൂർത്തിയാക്കിയിരിക്കുന്നത്. 24 വിഭാഗങ്ങളിലെ നോമിനേഷന്‍ ലോസ് അഞ്ജലീസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ അധികൃതര്‍ പുറത്തുവിട്ടു. കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടാണ് നോമിനേഷന്‍ ചടങ്ങുകള്‍ ആരംഭിച്ചത്.
13 നോമിനേഷനുകള്‍ നേടി ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസ് ശ്രദ്ധേയമായി. മികച്ച സിനിമയും സംവിധാനവുമടക്കമുള്ള നോമിനേഷനാണ് എമിലിയ പെരേസ് സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് ഫാന്റസി ചിത്രം വിക്ഡ് മികച്ച സിനിമ, നടി എന്നിവയടക്കം പത്ത് നോമിനേഷനുകള്‍ നേടി രണ്ടാം സ്ഥാനത്തുമെത്തി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ (ചിത്രം- എമിലിയ പെരേസ്) ഓസ്കൻ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവാണ്.
പ്രധാനപ്പെട്ട ഒസ്കർ നോമിനേഷന്‍ പട്ടിക ചുവടെ ചേർക്കുന്നു
മികച്ച ചിത്രം
അനോറ, ദ് ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനൗൺ, കോൺക്ലേവ്, ഡ്യൂൺ പാർട്ട് 2, എമിലിയ പെരെസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കെൽ ബോയ്സ്, ദ് സബ്സ്റ്റൻസ്, വിക്കെഡ്.
മികച്ച സംവിധാനം
ഷോൺ ബേക്കർ (അനോറ), ബ്രാഡി കോർബെറ്റ് ( ദ് ബ്രൂട്ടലിസ്റ്റ്), ജയിംസ് മാൻഗൊൾഡ് ( എ കംപ്ലീറ്റ് അൺനൗൺ), ജോക്ക് ഓഡിയാർഡ് (എമിലിയ പെരെസ്), കോർലി ഫർജാ ( ദ് സബ്സ്റ്റൻസ്).
മികച്ച നടൻ
എഡ്രിയൻ ബ്രോഡി ( ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷാലമെ (എ കംപ്ലീറ്റ് അൺനൗൺ), കോൾമൻ ഡൊമിൻഗൊ (സിങ് സിങ്), റേൾഫ് ഫൈൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ ( ദ് അപ്രെന്റിസ്).
മികച്ച നടി
സിന്തിയ എറിവോ (വിക്കെഡ്), കാർല സൊഫിയ ഗസ്കൊണ്‍ (എമിലിയ പെരെസ്), മൈക്കി മാഡിസൺ (അനോറ), ഡെമി മോർ (ദ് സബ്സ്റ്റൻസ്), ഫെർണാണ്ട ടോറെസ് (ഐ ആം സ്റ്റിൽ ഹിയർ).
കോസ്റ്റ്യൂം ഡിസൈൻ
എ കംപ്ലീറ്റ് അൺനൗൺ (അരിയാനെ ഫിലിപ്സ്),കോൺക്ലേവ് (ലിസി ക്രിസ്റ്റിൽ), ഗ്ലാഡിയേറ്റർ 2 ( ജാന്റി യേറ്റ്സ്, ഡേവ് ക്രോസ്മാൻ), നൊസ്ഫെറാറ്റു (ലിൻഡ മുയിർ).
മികച്ച ഒറിജിനൽ സ്കോർ
ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്), കോൺക്ലേവ് (വോൾകെർ ബെർടെൽമാൻ), എമിലിയെ പെരെസ് (ക്ലെമെന്റ് ഡകോള്‍, കമിലി), വിക്ക്ഡ്(ജോൺ പവൽ, സ്റ്റീഫെൻ ഷ്വാർട്സ്), ദ് വൈൽഡ് റോബട്ട് ( ക്രിസ് ബൊവേഴ്സ്).












Click it and Unblock the Notifications