Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോഡി രചിച്ച ചരിത്രം ഭദ്രം; രണ്ടാം ഓസ്‌കര്‍ ലഭിച്ചതും സമാന കഥാപാത്രത്തില്‍, ചര്‍ച്ച ആസ്തിയില്‍

പതിറ്റാണ്ടുകൾക്ക് ശേഷം ആഡ്രിയൻ ബ്രോഡി രണ്ടാമത് ഓസ്കർ നേടി. അമ്പത്തിയൊന്നാം വയസ്സിൽ. ആദ്യ ഓസ്കർ നേടുമ്പോൾ ബ്രോഡിക്ക് പ്രായം 29. മികച്ച നടനുള്ള ഓസ്കർ നേടുന്ന ഏറ്റവും പ്രായം കുറ‌ഞ്ഞ താരമെന്ന് ബ്രോഡി അന്നെഴുതി ചേർത്ത റെക്കോഡ് ഇന്നും ഭദ്രം. വർഷങ്ങളുടെ ഇടവേളക്കിടയിൽ ബ്രോഡി നേടിയ രണ്ട് പുരസ്കാരങ്ങളും തമ്മിലുള്ള സാദൃശ്യം ഒരു കാര്യത്തിൽ.

രണ്ട് കഥാപാത്രങ്ങളും നാസി ഭരണകാലത്തെ കൂട്ടക്കൊല അതിജീവിച്ചവർ. ഒരാൾ യഥാർത്ഥ വ്യക്തിത്വം. പോളിഷ് ജൂതവംശജനായ പിയാനിസ്റ്റ് വ്ലാഡിസ്ലാവ് സ്പിൽമാൻ (Wladyslaw Szpilman) രണ്ടാമത്തെ കഥാപാത്രം ലാസ്‍ലോ ടോത്ത് László Tóth, സാങ്കൽപിക സൃഷ്ടിയാണ്. ആർക്കിടെക്ട് ആണ്.

adreinbrody-oscar2025

ബ്രോഡിക്ക് ഓസ്കർ നേടിക്കൊടുത്ത രണ്ട് നായകൻമാരും നാസി ക്യാമ്പിലെ ദുരിതം പേറിയവരാണ്. അതിക്രമവും സംഘർഷവും നേരിട്ടവർ. പട്ടിണി കിടന്നവർ. ഇനിയെന്ത് എന്നറിയാതെ മുന്നിലേക്ക് നോക്കിയിരുന്നവർ. ഒടുവിൽ ജീവിതത്തിൽ ഒരവസരം കൂടി കിട്ടിയപ്പോൾ പിടിച്ചു കയറിയവർ. വേദനയും ഒറ്റപ്പെടലും പീഡനവും പട്ടിണിയും ഉറ്റവരെ പറ്റിയുള്ള ആധിയും എല്ലാം വലിഞ്ഞ് മുറുക്കിയവർ. രണ്ട് കഥാപാത്രങ്ങളേയും ബ്രോഡി സ്വാംശീകരിച്ചത് തല കൊണ്ടല്ല, ഹൃദയം കൊണ്ടാണ്. ആ ആത്മാർത്ഥതയും പരിശ്രമവുമാണ് രണ്ട് തവണയും അക്കാദമിയിൽ അം​ഗീകരിക്കപ്പെട്ടത്.

ദ ഡാ‍ർജിലിങ് ലിമിറ്റഡ്, ദ ​ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, കിങ് കോങ്, മിഡ്നൈറ്റ് ഇൻ പാരീസ്, ദ ​തിൻ റെഡ് ലൈൻ തുടങ്ങി നിരവധി വാണിജ്യഹിറ്റ് സിനിമകളിൽ ബ്രോഡി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിസുകളിലും. പക്ഷേ പിയാനിസ്റ്റ് എന്നത് എക്കാലത്തേക്കുമായി ബ്രോഡിയുടെ പേരിനോട് ചേർന്നിരിക്കുന്നു. കാരണം അത്രമേൽ സൂക്ഷാംശങ്ങൾ ശ്രദ്ധിച്ചാണ് അദ്ദേഹം അതിൽ അഭിനയിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം സമാനതകളുള്ള കഥാപാത്രം കയ്യിലെത്തിയപ്പോൾ മറ്റൊരു തലത്തിൽ അതവതരിപ്പിക്കാൻ ബ്രോഡിക്കായി.

നേരിട്ട അനുഭവങ്ങളുടെ മാനസിക ഭാരം പേറുമ്പോഴും ആർക്കിടെക്ട് എന്ന നിലയിൽ അമേരിക്കയിൽ ജീവിതം സുരക്ഷിതമാക്കാനും കുടുംബത്തെ ചേർത്തുനിർത്താനും ടോത്ത് നടത്തുന്ന ശ്രമങ്ങൾ സൂക്ഷ്മമായും ഹൃദ്യമായും ബ്രോഡി സ്ക്രീനിലെത്തിച്ചു. ​ഗോൾഡൻ ​ഗ്ലോബും ബാഫ്തയും ക്രിട്ടിക്സ് ചോയ്സും ഉൾപെടെയുള്ള പുരസ്കാരങ്ങളുൾപ്പെട്ട പട്ടികയിൽ അവസാനത്തേതായി ​ഇപ്പോൾ ഓസ്കറും അർഹിക്കുന്ന പ്രകടനത്തിന് തന്നെ. നോമിനേഷൻ കിട്ടിയ രണ്ട് തവണയും ഓസ്കർ നേടിയവരുടെ പട്ടികയിലും ബ്രോഡിയെത്തി.

ഓസ്കർ നേട്ടത്തിന് പിന്നാലെ ബ്രോഡിയുടെ സാമ്പത്തികനില വീണ്ടും ചർച്ചയായതും ശ്രദ്ദിക്കപ്പെട്ടു. നിരൂപക പ്രശംസക്കൊപ്പം വാണിജ്യവിജയം ആവോളം നേടിയ സിനിമകളിലും പ്രവർത്തിച്ചിട്ടുള്ള ബ്രോഡിയുടെ സമ്പത്ത് 40 ദശലക്ഷം ഡോളറിൽ നിന്ന് പത്ത് ദശലക്ഷം ഡോളറായത്രേ. ഈ കാശൊക്കെ എവിടെ എങ്ങനെ എപ്പോൾ പോയെന്നാണ് ചർച്ച.

ഒരു കഥ ഇങ്ങനെയാണ്. 2007ൽ അന്ന് കൂട്ടുകാരിയായിരുന്ന എൽസ പാറ്റകിക്ക് പിറന്നാൾ സമ്മാനമായി ഒരു പഴയ കൊട്ടാരമാണ് ബ്രോഡി വാങ്ങിയത്. ആറരലക്ഷം ഡോളറായിരുന്നു അന്ന് അതിന് വില. തൊട്ടടുത്ത വർഷം രണ്ടാളും അടിച്ചു പിരിഞ്ഞു. പക്ഷേ ബ്രോഡി കൊട്ടാരം വിട്ടില്ല. എന്ന് മാത്രമല്ല, തുടച്ചും മിനുക്കിയും അവിടെയും ഇവിടെയുമൊക്കെ പുതുക്കി പണിഞ്ഞും കുറേ കാശ് കളഞ്ഞത്രേ. പിന്നെ കുറേ ചാരിറ്റികളെ സഹായിക്കുന്നുമുണ്ട്.

എന്നാൽ കണക്കിലൊന്നും കാര്യമില്ലെന്ന വാദവും മറുഭാ​ഗത്തുണ്ട്. വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യവും റിയൽ എസ്റ്റേറ്റ് ഇടപാടുകളും എല്ലാമായി ആശാൻ സെറ്റിൽഡാണെന്നും മറ്റെല്ലാ വാദങ്ങളും ചുമ്മാ അപവാദകഥകളാണെന്നും ബ്രോഡിയുടെ ആരാധകർ പറയുന്നു. ബ്രോഡിയുടെ സ്വത്തിന്റെ കണക്ക് നോക്കാതെ പറയുന്നത് കേൾക്കൂ എന്നും.

സ്ഥിരത എപ്പോഴും അവകാശപ്പെടാനാകാത്ത സിനിമയെന്ന മേഖലയിൽ ഇത്തരം മികച്ച അവസരങ്ങളും അം​ഗീകാരങ്ങളും ഭാ​ഗ്യമാണെന്നാണ് ബ്രോ‍ഡി പറഞ്ഞത്. കുടുംബാം​ഗങ്ങൾക്കെല്ലാം നന്ദി പറഞ്ഞ ശേഷം ബ്രോഡി പിന്നെ ഇങ്ങനെ ഓർമപ്പെടുത്തി. യുദ്ധവും വെറുതിയും വെറുപ്പും വിദ്വേഷവും നീണ്ടുനിൽക്കുന്ന പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്. അത് നമുക്ക് വേണ്ട. എല്ലാവരെയും ഉൾപെടുത്തുന്ന ലോകത്തിനായി പ്രാർതഥിക്കുന്നു. വെറുപ്പും വിദ്വേഷവും പരക്കാതെ പടരാതെ നോക്കണം. ശരിക്ക് വേണ്ടിയാണ് നാം പോരാടേണ്ടത്. നമുക്ക് ചിരിക്കാം. സ്നേഹിക്കാം. ഒന്നിച്ച് പുനർനിർമിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+