Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രതിസന്ധി നേട്ടമായി; തഴച്ചുവളര്‍ന്ന് ഗള്‍ഫ് രാജ്യം, ഊര്‍ജം പകര്‍ന്ന് ഇറാനും ഖത്തറും ചൈനയും

സൗദി അറേബ്യ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സൗദിയില്‍ നിന്നു ഖത്തര്‍ പൗരന്‍മാരെ ദോഹയിലെത്താന്‍ സഹായിച്ചത് ഒമാനായിരുന്നു.

Recommended Video

cmsvideo
    ഖത്തര്‍ പ്രതിസന്ധി; രക്ഷപ്പെട്ടത് ഈ രാജ്യം | Oneindia Malayalam

    മസ്‌ക്കത്ത്: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. പരിഹാര ശ്രമവുമായി നിരവധി നേതാക്കള്‍ ഗള്‍ഫിലെത്തിയിട്ടും ഫലം കണ്ടിട്ടില്ല. ജിസിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെ ക്ഷീണമാണ് ഖത്തര്‍ പ്രശ്‌നമുണ്ടാക്കിയത്. ഒരു രാജ്യത്ത് ഒഴികെ. ഏതാണ് ആ ഗള്‍ഫ് രാജ്യം.

    സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയിലെ അംഗങ്ങള്‍. സൗദിയും യുഎഇയും ബഹ്‌റൈനുമാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തും ഇവര്‍ക്കൊപ്പമുണ്ട്. കുവൈത്തും ഒമാനും വിട്ടുനില്‍ക്കുന്നു.

    ഒമാനാണ് ഭാഗ്യവാന്‍

    ഒമാനാണ് ഭാഗ്യവാന്‍

    ഖത്തര്‍ പ്രതിസന്ധി നേട്ടമായ രാജ്യം ഒമാനാണ്. നിലവിലെ പ്രതിസന്ധിയില്‍ ആരുടെ പക്ഷവും ചേരാതെ നില്‍ക്കുകയാണ് ഒമാന്‍. അവര്‍ക്കുണ്ടായ ഗുണം വളരെ വലുതാണ്.

    സോഹാറില്‍ വന്‍ തിരക്ക്

    സോഹാറില്‍ വന്‍ തിരക്ക്

    സാധാരണ വേനലില്‍ ആളൊഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഒമാനിലെ സോഹാര്‍ തുറമുഖത്ത്.എന്നാല്‍ ഇത്തവണ നേരെ മറിച്ചായിരുന്നു. വളരെ തിരക്കുപിടിച്ച ഇടപാടുകളാണ് ഈ തുറമുഖത്ത് നടക്കുന്നത്.

    30 ശതമാനം വര്‍ധിച്ചു

    30 ശതമാനം വര്‍ധിച്ചു

    സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സോഹാര്‍ വഴിയുള്ള ചരക്കുകടത്ത് 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ജൂണിന് ശേഷമുള്ള ഓരോ ദിവസവും ചരക്കുകള്‍ വര്‍ധിച്ചുകൊണ്ടേ ഇരുന്നു. ഖത്തര്‍ ഈ തുറമുഖത്തെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.

    രണ്ടുവഴികള്‍ അടഞ്ഞപ്പോള്‍

    രണ്ടുവഴികള്‍ അടഞ്ഞപ്പോള്‍

    നേരത്തെ ഖത്തറിലേക്ക് ചരക്കുകള്‍ എത്തിയിരുന്നത് രണ്ടുവഴി ആയിരുന്നു. സൗദി വഴിയുള്ള കരമാര്‍ഗവും. ദുബായ് വഴിയുള്ള ജലമാര്‍ഗവും.

    യുഎഇയുടെ കടുത്ത നിലപാട്

    യുഎഇയുടെ കടുത്ത നിലപാട്

    പ്രതിസന്ധി തുടങ്ങിയ ഉടനെ ദുബായ് തുറമുഖത്ത് നിന്നു ഖത്തറിനെ പുറത്താക്കി. ഖത്തറിലേക്കുള്ള ചരക്കുകള്‍ തങ്ങള്‍ അയക്കില്ലെന്ന് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു.

    ബദല്‍മാര്‍ഗം തുറന്നു

    ബദല്‍മാര്‍ഗം തുറന്നു

    ഈ വേളയിലാണ് ഖത്തര്‍ ബദല്‍മാര്‍ഗങ്ങള്‍ തേടിയത്. അതിന് ഉത്തരം നല്‍കിയത് ഒമാനായിരുന്നു. ഒമാനിലെ സോഹാറില്‍ നിന്നു ദോഹയിലെ ഹമദ് തുറമുഖത്തേക്ക് ദിനംപ്രതി ചരക്കുകള്‍ എത്തുകയാണ്.

    പരാജയപ്പെട്ട മോഹം

    പരാജയപ്പെട്ട മോഹം

    ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദി സഖ്യരാജ്യങ്ങള്‍ ഉദ്ദേശിച്ചതു ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കുക എന്നു തന്നെ ആയിരുന്നു. അതുവഴി സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ വഴിയില്‍ കൊണ്ടുവരിക.

    യൂറോപ്യന്‍ രാജ്യങ്ങളും

    യൂറോപ്യന്‍ രാജ്യങ്ങളും

    പക്ഷേ, ഖത്തര്‍ വഴങ്ങാന്‍ തയ്യാറായില്ല. അവര്‍ക്ക് സഹായവുമായി തുര്‍ക്കിയും ഇറാനുമെത്തി. കൂടെ യൂറോപ്യന്‍ രാജ്യങ്ങളും ചരക്കുകള്‍ അയക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.

     അംബാസഡര്‍ പറയുന്നത്

    അംബാസഡര്‍ പറയുന്നത്

    എല്ലാ ചരക്കുകളും ഖത്തറിലേക്ക് വരുന്നത് ഒമാന്‍ തുറമുഖം വഴിയാണ്. ഖത്തറിലേക്കുള്ള പ്രധാന വഴിയാണ് ഇപ്പോള്‍ ഒമാനെന്ന് ഒമാനിലെ ഖത്തര്‍ അംബാസഡര്‍ പറയുകയും ചെയ്തു.

    ഒമാന്‍ സുല്‍ത്താന്റെ ആവശ്യം

    ഒമാന്‍ സുല്‍ത്താന്റെ ആവശ്യം

    കുവൈത്താണ് ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായും മധ്യസ്ഥ ശ്രമം നടത്തുന്നത്. ഒപ്പം ഒമാനുമുണ്ട്. ജിസിസിയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് ഒമാന്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.

    ആദ്യ സഹായം ഒമാന്റേത്

    ആദ്യ സഹായം ഒമാന്റേത്

    സൗദി അറേബ്യ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സൗദിയില്‍ നിന്നു ഖത്തര്‍ പൗരന്‍മാരെ ദോഹയിലെത്താന്‍ സഹായിച്ചത് ഒമാനായിരുന്നു. തൊട്ടുപിന്നാലെ ചരക്കു ഗതാഗതത്തിന് വഴി തുറക്കുകയും ചെയ്തു. അതോടെയാണ് ഒമാനും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്.

    150 ഖത്തര്‍ വ്യവസായികള്‍

    150 ഖത്തര്‍ വ്യവസായികള്‍

    ഒമാനിലെ നിക്ഷേപ പദ്ധതികള്‍ക്ക് ഊര്‍ജം പകരാന്‍ കഴിഞ്ഞാഴ്ച നടന്ന യോഗത്തില്‍ 150 ഖത്തര്‍ വ്യവസായികളാണ്. 20 കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, കരാറുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് ഒമാനി വ്യവസായി പറഞ്ഞു.

    ഇരുവര്‍ക്കും ഇറാന്‍ ബന്ധം

    ഇരുവര്‍ക്കും ഇറാന്‍ ബന്ധം

    വേറെയും ചില കാര്യങ്ങളുണ്ട് ഒമാനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത്. ഇറാനുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങളാണ് ഇതുരണ്ടും. ഇന്ന് ഖത്തര്‍ നാളെ ഒമാന്‍ എന്നാണ് ഉപരോധത്തിന്റെ കാര്യത്തില്‍ പല പ്രമുഖരും അഭിപ്രായപ്പെടുന്നത്.

    സൗദിയെ വിട്ടു ചൈനയെ പിടിച്ചു

    സൗദിയെ വിട്ടു ചൈനയെ പിടിച്ചു

    സൗദി സഖ്യവുമായുള്ള ബന്ധം ഒമാന്‍ കുറച്ചിട്ടുണ്ട്. പകരം ഖത്തറിന് പുറമെ ചൈനയുമായാണ് ഒമാന്‍ അടുക്കുന്നത്. ചൈനയില്‍ നിന്നു 360 കോടി ഡോളര്‍ വായ്പയെടുത്തിരിക്കുകയാണ് ഒമാന്‍. നേരത്തെ ഇത്തരം വായ്പകള്‍ സൗദിയില്‍ നിന്നു യുഎഇയില്‍ നിന്നുമാണ് എടുത്തിരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+