Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓജോ ബാര്‍ഡില്‍ മരിച്ച നായയെ വിളിച്ച അമ്മയ്ക്കും മകള്‍ക്കും ദുരൂഹമായി പൊള്ളലേറ്റു

ലണ്ടന്‍: ഓജോ ബോര്‍ഡില്‍ മരിച്ചുപോയ നായയെ വിളിച്ചു വരുത്താന്‍ ശ്രമിച്ച അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍ പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍. യു.കെയിലെ നോര്‍ത്ത് ഡര്‍ഹം കൗണ്ടിയിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പരിക്കേറ്റ മാര്‍ഗരറ്റ് കരോള്‍, മകള്‍ കത്രീന ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ നോര്‍ത്ത് ഡര്‍ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവരുടെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ നായയെ ആണ് അമ്മയും മകളും വിളിച്ചുവരുത്താന്‍ ശ്രമിച്ചത്. നായയെ കൊലപ്പെടുത്തിയ കേസില്‍ മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് പോള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഈ മാസം കേസിന്റെ വിധി പറയാനിരിക്കെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കാണാതായ നായയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ ഡ്രെയിനേജില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു.

original-ouija-board

ശനിയാഴ്ച അമ്മയും മകളും ഓജോ ബോര്‍ഡ് ഉപയോഗിക്കുമെന്ന് അയല്‍ക്കാരോട് പറഞ്ഞിരുന്നത്രെ. വൈകിട്ട് ഇവര്‍ ഓജോ ബോര്‍ഡ് ഉപയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ മുറിക്ക് ദുരൂഹ സാഹചര്യത്തില്‍ തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആരെങ്കിലും തീവെച്ചതാണോയെന്ന് കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

സംഭവം പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കടുത്ത അന്ധവിശ്വാസവും ദുരൂഹതയും കൂടിച്ചേര്‍ന്നതാണ് ഓജോ ബോര്‍ഡ് ഉപയോഗം. മരിച്ചവരെ പ്രത്യേക രീതിയില്‍ വിളിച്ചുവരുത്തുന്ന രീതിയാണിത്. യൂറോപ്യന്‍ നാടുകളില്‍ ഇവയുടെ ഉപയോഗം വ്യാപകമാണ്. ഓട്ടേറെ പേര്‍ ഇവ ഉപയോഗിച്ച് മരിച്ചവരെ വിളിച്ചുവരുത്തിയതായി അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+